പിരിച്ചു വിട്ട എം പാനല്‍ ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി തിരിച്ചെടുക്കും; പ്രതിസന്ധിക്ക് പരിഹാരവുമായി കെ.എസ്.ആര്.ടി.സി
പിരിച്ചു വിട്ട എം പാനല്‍ ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി തിരിച്ചെടുക്കും; പ്രതിസന്ധിക്ക് പരിഹാരവുമായി കെ.എസ്.ആര്.ടി.സി
പിരിച്ചുവിട്ട ഡ്രൈവര്‍ക്ക് നാളെത്തന്നെ കരാര്‍ നിയമനം നല്‍കാനാണ് തീരുമാനം. ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് കരാർ നിയമനം നൽകുന്നത്.
തിരുവനന്തപുരം: കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കെ.എസ്.ആര്.ടിസി പിരിച്ചുവിട്ട 2107 എംപാനല്‍ ഡ്രൈവര്‍മാരെയും കരാര്‍ ജീവനക്കാരായി തിരിച്ചെടുക്കും. ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണിത്. പിരിച്ചുവിട്ട ഡ്രൈവര്‍ക്ക് നാളെത്തന്നെ കരാര്‍ നിയമനം നല്‍കാനാണ് തീരുമാനം.
ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് നൂറുകണക്കിന് കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ മുടങ്ങിയിരുന്നു. കോടതി ഉത്തരവനുസരിച്ച് നേരത്തെ എംപാനല്‍ഡ് കണ്ടക്ടര്‍മാരെയും പിരിച്ചു വിട്ടിരുന്നു. ഇവര്‍ക്കു പകരമായി പി.എസ്.സി പട്ടികയില്‍ നിന്ന് ഉദ്യോഗാര്‍ഥികളെ നിയമിച്ചാണ് പ്രതിസന്ധി മറികടന്നത്. എന്നാല്‍ ഡ്രൈവര്‍മാരുടെ നിയമനത്തിന് പി.എസ്.സിയുടെ റാങ്ക് പട്ടിക നിലിലില്ല. ഈ സാഹചര്യത്തിലാണ് കരാര്‍ നിയമനത്തിലേക്ക് കോര്പറേഷന് നീങ്ങുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.