HOME » NEWS » Kerala » THE DISTRICT ADMINISTRATION PROVIDE TEMPORARY RELIEF TO BOROMA AND FAMILY TV KVR

അടച്ചുറപ്പുള്ള വീടിനായി ബറോമയുടെ കാത്തിരിപ്പ് തുടരും; താത്കാലിക ആശ്വാസമൊരുക്കി ജില്ലാ ഭരണകൂടം

കടൽക്ഷോഭം തുടരുകയാണ്. ബാക്കിയും ഏത് നിമിഷവും നിലംപൊത്തും. എങ്കിലും പോകാൻ മറ്റൊരിടം ഇല്ലാത്തതിനാൽ കണ്ണിമ ചിമ്മാതെ കാവലിരിക്കുകയാണ്.

News18 Malayalam | news18-malayalam
Updated: April 12, 2020, 10:38 AM IST
അടച്ചുറപ്പുള്ള വീടിനായി ബറോമയുടെ കാത്തിരിപ്പ് തുടരും; താത്കാലിക ആശ്വാസമൊരുക്കി ജില്ലാ ഭരണകൂടം
ബറോമ
  • Share this:
തിരുവനന്തപുരം: ഇത് ബറോമ,  തിരുവനന്തപുരം വലിയതുറ സ്വദേശിനി. ഭർത്താവ് മത്സ്യതൊഴിലാളിയാണ്. അസുഖം ബാധിച്ച ഒരു കുഞ്ഞും. ചൊവ്വാഴ്ച  അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ വീടിന്റെ ഒരു വശം ഇടിഞ്ഞ് വീണു.

കടൽക്ഷോഭം തുടരുകയാണ്. ബാക്കിയും ഏത് നിമിഷവും നിലംപൊത്തും. എങ്കിലും പോകാൻ മറ്റൊരിടം ഇല്ലാത്തതിനാൽ കണ്ണിമ ചിമ്മാതെ കാവലിരിക്കുകയാണ്.

ബറോമയുടെ മാത്രം അവസ്ഥയല്ലിത്. തീരത്ത് 10 ലധികം വീടുകൾ കാലം തെറ്റിയ കടൽക്ഷോഭത്തിൽ വാസയോഗ്യമല്ലാതായി. കൊറാണ ഭീതി കാരണം ഇവർ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറല്ല. താത്കാലികമായെങ്കിലും വാടക വീട്ടിലേക്ക് മാറാമെന്ന് വച്ചാൽ വൻ തുകയാണ് ആവശ്യപ്പെടുന്നത്. 50,000 രൂപ അഡ്വാൻസും 8000 രുപ വാടകയുമാണ് ഏറ്റവും കുറഞ്ഞത്.
BEST PERFORMING STORIES:ബംഗ്ലാദേശ് രാഷ്ട്രപിതാവിന്റെ കൊലപാതകം: പ്രതിയായ സൈനിക ഉദ്യോഗസ്ഥനെ തൂക്കിലേറ്റി; വധശിക്ഷ 45 വർഷങ്ങൾക്ക് ശേഷം [NEWS]COVID 19 | സൗദിയിൽ കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടി [NEWS]മുംബൈ താജ് ഹോട്ടലിലെ 6 ജീവനക്കാര്‍ക്ക് കോവിഡ് 19; സഹപ്രവർത്തകരെ ക്വാറന്റൈൻ ചെയ്തു [NEWS]

ലോക് ഡൗൺ കാരണം വരുമാനം മുട്ടി. കടലിൽ പോയാലും കാര്യമായ വരുമാനമില്ല. കടൽഭിത്തി നിർമ്മാണം ലോക് ഡൗണോടെ തടസ്സപ്പെട്ടു. ഇതാണ് ദുരിതം രൂക്ഷമാക്കിയത്. ബറോമയുടെയും കുടുംബത്തിന്റെയും അവസ്ഥ കഴിഞ്ഞ ദിവസം ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ജില്ലാ ഭരണ കൂടം ഇടപെട്ടെങ്കിലും ഇത് താത്കാലിക ആശ്വാസം മാത്രമാണ്.

മത്സ്യതൊഴിലാളികൾക്ക് വേണ്ടി നിർമ്മിച്ച ഫ്ലാറ്റിലേക്ക് ഇവരെ താത്കാലികമായി മാറ്റാനാണ് ശ്രമം. ലോക് ഡൗൺ കാരണം തടസപ്പെട്ട കടല്‍ഭിത്തികള്‍ നിര്‍മ്മാണം ദ്രുതഗതിയിലാക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകി.

നാശനഷ്ടമുണ്ടായവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകൾ സന്ദർശിച്ച ശേഷം ജില്ലാ കളക്ടർ അറിയിച്ചു. കടൽഭിത്തി നിർമ്മാണത്തിനായി പാറ ഇറക്കി തുടങ്ങിയെന്ന് സ്ഥലം എംഎൽഎ വിഎസ് ശിവകുമാർ അറിയിച്ചു.
Published by: Naseeba TC
First published: April 12, 2020, 10:38 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories