• HOME
 • »
 • NEWS
 • »
 • kerala
 • »
 • പഞ്ചായത്ത് ഓഫീസിനുള്ളിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പഞ്ചായത്ത് ഓഫീസിനുള്ളിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഒരുമാസം മുൻപാണ് ജോലിയിൽ നിന്നും രഞ്ജിത്തിനെ പിരിച്ചു വിട്ടത്. തുടർന്ന് ജോലിയിൽ തിരികെ എടുത്തെങ്കിലും പ്രശ്നങ്ങൾ നിലനിന്നിരുന്നതായി നാട്ടുകാർ പറയുന്നു

Ranjith_

Ranjith_

 • Last Updated :
 • Share this:
  കൊല്ലം: കൊട്ടാരക്കര കുളക്കട ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ ഡ്രൈവർ തൂങ്ങിമരിച്ചു (Suicide). പഞ്ചായത്തിലെ താൽക്കാലിക ഡ്രൈവർ പൂവറ്റൂർ സ്വദേശി രഞ്ജിത്താണ് തൂങ്ങിമരിച്ചത്. ജോലി സംബന്ധ വിഷയമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വർഷങ്ങളായി ജോലിചെയ്തു വരികയായിരുന്നു. ഒരുമാസം മുൻപാണ് ജോലിയിൽ നിന്നും രഞ്ജിത്തിനെ പിരിച്ചു വിട്ടത്. തുടർന്ന് ജോലിയിൽ തിരികെ എടുത്തെങ്കിലും പ്രശ്നങ്ങൾ നിലനിന്നിരുന്നതായി നാട്ടുകാർ പറയുന്നു.

  കഴിഞ്ഞദിവസം രഞ്ജിത്തിനെ കാണ്മാനില്ല എന്ന് കാട്ടി പുത്തൂർ പോലീസിൽ കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വഷണത്തിലാണ് പഞ്ചായത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുത്തൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

  Oman | ഒമാനിൽ മലയാളി വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  മസ്​കറ്റ്​: ഒമാനിൽ മലയാളി വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒമാൻ ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രിയിലാണ് മലയാളി വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ സ്വദേശിയായ വിനയൻ എന്നയാളുടെ മകന്‍ വിമല്‍ കൃഷ്ണനെ (15) ആണ്​ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്​. ഇ​​ബ്രി ഇന്ത്യന്‍ സ്​കൂള്‍ പത്താം ക്ലാസ്​ വിദ്യാര്‍ഥിയാണ്​. വെള്ളിയാഴ്​ച ഉച്ചക്കായിരുന്നു സംഭവം.

  വിനയന്‍ ഇബ്രിയിലെ സയന്‍സ്​ കോളജ്​ അധ്യാപകനാണ്​. ഭക്ഷണം വാങ്ങാന്‍ പുറത്തേക്ക്​ പോയി തിരിച്ചു വന്നപ്പോഴാണ് വിനയൻ മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

  കൊള്ളപ്പലിശക്കാരുടെ ഭീഷണി; പെയിന്റിംഗ് തൊഴിലാളി ജീവനൊടുക്കി

  അയ്യായിരം രൂപയുടെ വായ്പ തിരിച്ചടവിനുള്ള കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് തൃശൂരില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി. ഗുരുവായൂര്‍ കോട്ടപ്പടിയിലാണ് സംഭവം.

  നവംബര്‍ പന്ത്രണ്ടിനാണ് പെയിന്റിങ് തൊഴിലാളി രമേശ് ആത്മഹത്യ ചെയ്തത്. അയ്യായിരം രൂപയ്ക്ക് ദിവസം 300 രൂപ വീതം പലിശ നല്‍കിയിരുന്നു.

  ഇതുവരെ പതിനായിരത്തിലേറെ രൂപ രമേശ് അടച്ചിരുന്നു. പിന്നീട് ഭാര്യയെ അടക്കം പലിശക്കാര്‍ വീണ്ടും ഭീഷണിപ്പെടുത്തിയപ്പോള്‍ ആണ് രമേശന്‍ ജീവനൊടുക്കിയത്.

  പാലക്കാട് പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പ്രതി റിമാന്‍ഡില്‍

  പാലക്കാട്:  വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതി റിമാന്‍ഡില്‍. ചീറ്റുരിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

  Also Read - ക്ഷേത്രങ്ങളിലെ ഭണ്ഡാരം കവർച്ച ചെയ്യുന്ന രണ്ട്​ കുട്ടികൾ ഉൾപ്പെടെയുള്ളവർ പിടിയിൽ

  കേസില്‍ അത്തിമണി ആഷ മന്‍സിലില്‍ എസ് ആസാദി(25)നെയാണ് ചിറ്റൂര്‍ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. അത്മഹത്യാ പ്രേരണ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
  Published by:Anuraj GR
  First published: