നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആനയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന കാഴ്ച തിരിച്ചുകിട്ടുമോ? അമേരിക്കയിൽ നിന്ന് മരുന്ന് എത്തിക്കും

  ആനയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന കാഴ്ച തിരിച്ചുകിട്ടുമോ? അമേരിക്കയിൽ നിന്ന് മരുന്ന് എത്തിക്കും

  ആനയ്ക്ക് നേരത്തെ തന്നെ വലത് കണ്ണിന് കാഴ്ച കുറവായിരുന്നു. ഇപ്പോൾ ഇടതുകണ്ണിന് കൂടി രോഗം ബാധിക്കുകയായിരുന്നു.

  ആദിനാട് സഞ്ജയൻ

  ആദിനാട് സഞ്ജയൻ

  • News18
  • Last Updated :
  • Share this:
   ഗോപു നീണ്ടകര

   കൊല്ലം: കാഴ്ച നഷ്ടമായിക്കൊണ്ടിരിക്കുന്ന കൊല്ലം, ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിലെ സഞ്ജയൻ എന്ന ആനയ്ക്ക് കാഴ്ച ലഭിക്കുന്നതിനുള്ള മരുന്ന് അമേരിക്കൻ മലയാളി എത്തിച്ചു നൽകും. ഏറെനാളായി കണ്ണിനു കാഴ്ച മങ്ങുന്ന അസുഖം ബാധിച്ചിരുന്ന ആനയുടെ കണ്ണിന് കാഴ്ചയ്ക്കായി തുള്ളിമരുന്ന് സംഘടിപ്പിക്കുന്നത് അത്യന്തം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.

   അമേരിക്കയിൽ ജോലി ചെയ്യുന്ന ക്ലാപ്പന സ്വദേശിയായ ശിവ സാഗറാണ് ആനയുടെ ചികിത്സയ്ക്ക് ആവശ്യമായ "ലാനോ മാക്സ് " എന്ന തുള്ളിമരുന്ന് എത്തിച്ചു തരാമെന്ന് അറിയിച്ചതെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ പറഞ്ഞു. അദ്ദേഹം തന്നെ മരുന്ന് വാങ്ങി നേരിട്ട് എത്തിച്ചു നൽകാമെന്ന് ഏൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മരുന്നുമായി അദ്ദേഹം എറണാകുളത്തെത്തി. അടുത്ത ദിവസം തന്നെ മരുന്ന് എത്തിച്ചു നൽകും.

   ആകാര സൗഷ്ഠവം കൊണ്ടും തലയെടുപ്പിനാലും നാട്ടുകാരുടെ ഹൃദയം കവർന്ന ഗജരാജന്‍റെ കണ്ണിനെ ബാധിച്ച രോഗം നാടിന്‍റെ കൂടി വേദനയായിരുന്നു. ആനയുടെ കണ്ണിന് ബാധിച്ച രോഗം ചികിത്സിച്ച് ഭേദമാക്കാനുള്ള തീവ്രശ്രമങ്ങളാണ് നടന്നു വരുന്നത്. 40 വർഷത്തോളം മുൻപ് സ്വകാര്യ വ്യക്തി വാങ്ങി നടയ്ക്കിരുത്തിയതാണ് ഈ ഗജവീരനെ. അമ്പത് വയസോളം പ്രായമുണ്ട് ആനയ്ക്ക്. നാളിതുവരെ ആർക്കും നേരെ വലിയ ആക്രമണങ്ങൾക്കൊന്നും മുതിരാത്ത സഞ്ജയൻ അതു കൊണ്ടു തന്നെ ആദിനാട് ദേശക്കാരുടെ പ്രിയങ്കരനായിരുന്നു.

   Also Read- തീറ്റ കൊടുക്കാന്‍ എത്തിയപ്പോള്‍ ആന തുമ്പിക്കൈകൊണ്ട് ചുറ്റിപിടിച്ചു; വാരിയെല്ല് ഒടിഞ്ഞ് പാപ്പാന് ദാരുണാന്ത്യം

   കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലെല്ലാം എഴുന്നള്ളിപ്പിന് സഞ്ജയൻ പോയിട്ടുണ്ട്. നാല് പതിറ്റാണ്ടോളമായി ശക്തികുളങ്ങരദേവിയുടെ തിടമ്പേറ്റുന്ന ആനയെ വിശ്വാസികൾക്കും ഏറെ പ്രിയമാണ്രോഗ വിവരമറിഞ്ഞപ്പോൾ മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെയും ഉപദേശക സമിതിയുടെയും നേതൃത്വത്തിൽ ചികിത്സ ലഭ്യമാക്കി തുടങ്ങി. വെറ്റിനറി ഡോക്ടർ എത്തി പരിശോധന മുടങ്ങാതെ നടത്തുന്നുമുണ്ട്. പ്രായാധിക്യത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന പ്രത്യേക തരം ഗ്ലൂക്കോമ രോഗത്തിന്‍റെ ലക്ഷണമാണെന്നും പരമാവധി ചികിത്സ ലഭ്യമാക്കുന്നതിനുള്ള ശ്രമമാണ് ദേവസ്വം ബോർഡുൾപ്പടെ നടത്തുന്നതെന്നും ഉപദേശക സമിതി ഭാരവാഹികൾ പറഞ്ഞു.

   സബ് ഗ്രൂപ്പാഫീസറുടെ നേതൃത്വത്തിൽ ആനയ്ക്ക് പ്രത്യേക പരിചരണവും ശ്രദ്ധയും നൽകി വരുന്നുണ്ട്. 9 വർഷമായി ബിനു എന്ന പാപ്പാനും രഘു എന്ന സഹായിയും ചേർന്നാണ് കാഴ്ചക്കുറവുള്ള ആനയെ വഴി നടത്തുന്നത്.
   Published by:Anuraj GR
   First published: