നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID VACCINE | മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിലേക്ക് DYFI എടക്കര ബ്ലോക്ക് കമ്മറ്റി നാല് ലക്ഷം കൈമാറി

  COVID VACCINE | മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിലേക്ക് DYFI എടക്കര ബ്ലോക്ക് കമ്മറ്റി നാല് ലക്ഷം കൈമാറി

  ആയിരം ഡോസിനുള്ള നാല് ലക്ഷം പിവി അൻവർ എം എൽ എ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് പി.ഷെബീർ, ബ്ലോക്ക് പ്രസിഡന്റ് എ പി അനിൽ എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി.

  Dyfi

  Dyfi

  • News18
  • Last Updated :
  • Share this:
   എടക്കര: മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിലേക്ക് ഡി വൈ എഫ് ഐ എടക്കര ബ്ലോക്ക് കമ്മറ്റി നാല് ലക്ഷം രൂപ കൈമാറി. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായതോടെയാണ് മലയോര മേഖലയിൽ ഡി വൈ എഫ് ഐ വാക്സിൻ ചലഞ്ച് കാമ്പയിൻ നടത്തിയത്.

   ബ്ലോക്ക് തലം മുതൽ യൂണിറ്റ് തലം വരെ നേതാക്കളുടെയും പ്രവർത്തകരുടെയും വിഹിതമാണ് വാക്സിൻ ചലഞ്ചിന്റെ ഭാഗമായി ഒന്നാം ഘട്ടത്തിൽ ആയിരം ഡോസിനുള്ള തുക സിഎംഡിആർഎഫിലേക്ക് അടച്ചത്. എടക്കര ബ്ലോക്ക് കമ്മറ്റിയിലെ ചുങ്കത്തറ, വഴിക്കടവ്, എടക്കര, പോത്ത്കല്ല്, മൂത്തേടം, മരുത മേഖല
   കമ്മറ്റികൾക്ക് കീഴിലെ 76 യൂണിറ്റുകളിലാണ് വാക്സിൻ ചലഞ്ച് സംഘടിപ്പിച്ചത്. ആയിരം ഡോസിനുള്ള നാല് ലക്ഷം പിവി അൻവർ എം എൽ എ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് പി.ഷെബീർ, ബ്ലോക്ക് പ്രസിഡന്റ് എ പി അനിൽ എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി.

   കോവിഡാനന്തര അസ്വസ്ഥതകൾ; വി.എസ്.സുനിൽ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

   അതേസമയം, സംസ്ഥാനത്ത് ഇന്നലെ 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,80,14,842 സാമ്പിളുകളാണ് പരിശോധിച്ചത്.

   യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

   കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 87 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6515 ആയി.

   ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1610 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2858, തിരുവനന്തപുരം 2122, എറണാകുളം 2244, തൃശൂര്‍ 2030, കൊല്ലം 1938, പാലക്കാട് 986, ആലപ്പുഴ 1675, കണ്ണൂര്‍ 1507, കോഴിക്കോട് 1452, കോട്ടയം 1103, കാസര്‍ഗോഡ് 586, പത്തനംതിട്ട 469, ഇടുക്കി 442, വയനാട് 200 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
   Published by:Joys Joy
   First published:
   )}