HOME » NEWS » Kerala » THE ELECTION CAMPAIGN WILL END ON SUNDAY IN KERALA AND TAMIL NADU ASSAM PUDUCHERRY

Assembly Elections | കേരളത്തിനൊപ്പം തമിഴ്നാടും ആസാമും പുതുച്ചേരിയും; പരസ്യ പ്രചരണം ഞായറാഴ്ച അവസാനിക്കും

294 സീറ്റുകളുള്ള ബംഗാളിൽ എട്ട് ഘട്ടമായാണ് വോട്ടെടുപ്പ് പൂർത്തിയാവുക. ആദ്യ രണ്ട് ഘട്ടങ്ങളിലെ വ്യാപക അക്രമസംഭവങ്ങളെ തുടർന്ന് മൂന്നാം ഘട്ടത്തിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

News18 Malayalam | news18
Updated: April 3, 2021, 11:45 PM IST
Assembly Elections | കേരളത്തിനൊപ്പം തമിഴ്നാടും ആസാമും പുതുച്ചേരിയും; പരസ്യ പ്രചരണം ഞായറാഴ്ച അവസാനിക്കും
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: April 3, 2021, 11:45 PM IST
  • Share this:
തിരുവനന്തപുരം: കേരളത്തിന് പുറമെ തമിഴ്നാട്, പുതുച്ചേരി, അസം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണവും ഞായറാഴ്ച അവസാനിക്കും. ബംഗാളിൽ മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ കൊട്ടിക്കലാശവും ഇന്നാണ്. മൂന്നാം ഘട്ടത്തോടെ ബംഗാൾ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് പൂർത്തിയാകും.

കേരളത്തിന് പുറമെ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ പരസ്യ പ്രചാരണവും ഇന്ന് അവസാനിക്കും. ഡി എം കെ, എ ഐ എ ഡി എം കെ മുന്നണികൾ പ്രധാനമായും ഏറ്റുമുട്ടുന്ന തമിഴ് നാട്ടിൽ 234 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മറ്റന്നാൾ നടക്കും.

മുഖ്യമന്ത്രിയെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിനെ ന്യായീകരിച്ച് എ വിജയരാഘവൻ

ദേശീയ അധ്യക്ഷൻ അമിത് ഷാ ബി ജെ പി ക്കു വേണ്ടി തമിഴ്നാട്ടിലും പുതുച്ചേരിയിലും കൊട്ടിക്കലാശത്തിൽ പങ്കടുക്കും. 30 അംഗ പുതുച്ചേരി നിയമസഭയിൽ ഒമ്പത്‌ സീറ്റിലാണ്‌ ബി ജെ പി മത്സരിക്കുന്നത്‌. 21 സീറ്റിൽ സഖ്യകക്ഷികളായ എൻ ആർ കോൺഗ്രസ് ‌– എ ഐ എ ഡി എം കെ സ്ഥാനാർഥികളുമാണ് മത്സരിക്കുന്നത്.

ആരുടെയൊക്കെ ക്യാപ്റ്റൻ ആണ് പിണറായി വിജയൻ?: ശ്രീജിത്ത് പണിക്കർ

കോൺഗ്രസ്‌ 15 ഇടത്തും ഡി എം കെ 13 സീറ്റിലും വി സി കെയും സി പി ഐയും ഓരോ സീറ്റിലുമാണ് മത്സരിക്കുനത്. 126 സീറ്റുകൾ ഉള്ള ആസാമിലെ 40 മണ്ഡലങ്ങളിലാണ് മൂന്നാംഘട്ട പരസ്യ പ്രചാരണത്തിന് തിരശീല വീഴുന്നത്.

മറ്റന്നാൾ നടക്കുന്ന വോടെടുപ്പോടെ മൂന്ന് ഘട്ടമായി നടക്കുന്ന പോളിംഗ് പൂർത്തിയാകും. ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബി ജെ പിക്ക് വേണ്ടി ഇന്ന് മൂന്ന് റാലികളെ അഭിസംബോധന ചെയ്യുക.

മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്തു; LDF, UDF സർക്കാരുകളെ താരതമ്യം ചെയ്ത് ഉമ്മൻ ചാണ്ടി

294 സീറ്റുകളുള്ള ബംഗാളിൽ എട്ട് ഘട്ടമായാണ് വോട്ടെടുപ്പ് പൂർത്തിയാവുക. ആദ്യ രണ്ട് ഘട്ടങ്ങളിലെ വ്യാപക അക്രമസംഭവങ്ങളെ തുടർന്ന് മൂന്നാം ഘട്ടത്തിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
Published by: Joys Joy
First published: April 3, 2021, 11:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories