ഇ.പി ജയരാജനെ ബോംബെറിഞ്ഞ കേസ്; മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

EP Jayarajan | 2000 ഡിസംബർ രണ്ടിന് പാനൂർ എലാങ്കോട്ടാണ് സംഭവം. അന്ന് സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന ഇ.പി ജയരാജൻ രക്തസാക്ഷി ദിനത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ബോംബേറ് ഉണ്ടായത്.

News18 Malayalam | news18
Updated: June 5, 2020, 4:44 PM IST
ഇ.പി ജയരാജനെ ബോംബെറിഞ്ഞ കേസ്; മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
ഇ.പി. ജയരാജൻ
  • News18
  • Last Updated: June 5, 2020, 4:44 PM IST
  • Share this:
കണ്ണൂർ: മന്ത്രി ഇ.പി ജയരാജനെ ബോംബെറിഞ്ഞു പരിക്കേൽപ്പിച്ച കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി - 4ന്റെയാണ് വിധി.

സംഭവം നടന്ന് 20 വർഷത്തിനു ശേഷമാണ് സുപ്രധാനമായ വിധി പ്രസ്താവം. കൂറ്റേരിയിലെ ഷാജി, വിനേഷ്,സെൽവരാജ്, അരവിന്ദൻ, രതീഷ്, സജീവൻ തുടങ്ങി ആർഎസ്എസ് - ബിജെപി പ്രവർത്തകരായ 38 പേരായിരുന്നു പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്.

You may also like:പമ്പയിലെ മണലെടുപ്പ്; സിപിഐയും സിപിഎമ്മും നിഴൽയുദ്ധത്തിൽ [NEWS]പൈനാപ്പിളല്ല; ഗർഭിണിയായ ആനയുടെ ജീവനെടുത്തത് തേങ്ങാപ്പടക്കം [NEWS] ഡാമുകൾ തുറക്കേണ്ടി വരില്ല; പ്രളയം നേരിടാൻ സംസ്ഥാനം പൂർണ്ണ സജ്ജമെന്ന് സർക്കാര്‍ [NEWS]

ഇതിൽ ഇരുപത്തിയൊന്നാം പ്രതി വിനയൻ പിന്നീട് രാഷ്ട്രീയ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വിനയന്റെ സഹോദരൻ ഇരുപതാം പ്രതിയായ സന്തോഷ് രണ്ടു മാസങ്ങൾക്കു മുമ്പ് അസുഖബാധിതനായി മരിക്കുകയും ചെയ്തു. ബാക്കി 36 പ്രതികളാണ് വിചാരണ നേരിട്ടത്.

2000 ഡിസംബർ രണ്ടിന് പാനൂർ എലാങ്കോട്ടാണ് സംഭവം. അന്ന് സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന ഇ.പി ജയരാജൻ രക്തസാക്ഷി ദിനത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ബോംബേറ് ഉണ്ടായത്.

തെളിവുകളുടെ അഭാവത്തിലാണ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. ഇ.പി ജയരാജൻ സഞ്ചരിച്ച കാറിന് നേരെയാണ് ബോംബേറ് ഉണ്ടായതെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. എന്നാൽ, ഇത് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

മന്ത്രി കെ.കെ ശൈലജ ടീച്ചർ കേസിൽ പതിമൂന്നാം സാക്ഷിയായിരുന്നു. പക്ഷേ, മന്ത്രിയെ വിസ്തരിച്ചില്ല. പ്രതികൾക്ക് വേണ്ടി അഡ്വ.കെ.സുനിൽകുമാർ, അഡ്വ പി.പ്രേമരാജൻ എന്നിവരാണ് ഹാജരായത്.

Published by: Joys Joy
First published: June 5, 2020, 4:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading