തിരുവനന്തപുരം: പാർട്ടിയിലെ തെറ്റായ പ്രവണതകൾക്ക്
എതിരെ താക്കീതുമായി സി.പി.എം. ഭരണം കിട്ടിയതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കണമെന്ന മനോഭാവം
പാർട്ടിയിൽ വേരുറപ്പിക്കുന്നതായി വിമർശനം. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെറ്റ് തിരുത്തൽ രേഖയിലാണ് പരാമർശങ്ങൾ. സ്ഥാനങ്ങൾ നേടിയെടുക്കാനുളള ആർത്തിയിൽ നിന്ന് സഖാക്കളെ മോചിപ്പിക്കണമെന്ന് രേഖയിൽ പറയുന്നു.
പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്ക് ജോലി വാങ്ങിക്കൊടുക്കുന്നത്
അവകാശമല്ലെന്ന് രേഖയിൽ പരാമർശം. ഉത്തരവാദപ്പെട്ട ഘടകങ്ങളിലെത്തിയാൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ജോലി വാങ്ങികൊടുക്കുക എന്നത് ചിലർ അവകാശമായികാണുന്നു. ഇവരുടെ പ്രവർത്തനം ഓരോ പ്രദേശത്തും വലിയ അവമതിപ്പ് സൃഷ്ടിക്കുന്നു.
അർഹതപ്പെട്ടവർക്ക് ലഭിക്കേണ്ട തൊഴിൽ പാർട്ടി നേതാക്കൾ തട്ടിയെടുത്തതെന്ന വികാരമാണ് ഉണ്ടാകുന്നത്. ഇത് പാർട്ടിയും ജനങ്ങളും തമ്മിൽ അകൽച്ചയ്ക്ക് ഇടയാക്കുന്നു.
യഥാർത്ഥത്തിൽ സംരക്ഷണം കിട്ടേണ്ടവർക്ക് അത് ലഭിക്കാതെ പോകുകയാണ്. അതിന്റെ നിരാശകൾ പാർട്ടിക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
ഇത്തരം കാര്യങ്ങളിൽ കർശന നിലപാട് സ്വീകരിക്കാനാകണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തെറ്റ് തിരുത്തല്‍ രേഖയിൽ പരാമർശിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.