കൊച്ചി-മുസിരിസ് ബിനാലെ അഞ്ചാം പതിപ്പ് മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. ഇന്ത്യയിലും ആഗോളതലത്തിലും കോവിഡ്-19 മഹാമാരി മൂലം നിലനിൽക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം. അടുത്ത പതിപ്പ് 2021 നവംബർ 1-ന് തുറക്കുന്നതായിരിക്കും. അപ്പോഴേക്കും സന്ദർശകർക്കും ജീവനക്കാർക്കും കാലകൃത്തുക്കൾക്കും സുരക്ഷിതവും തികഞ്ഞതുമായ ബിനാലെ സമ്മേളനം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അധികൃതർ അറിയിച്ചു.
കൊച്ചി ബിനാലെ ഫൗണ്ടേഷണിന്റെ മറ്റു പരിപാടികൾ ഓൺലൈനായി തുടർന്ന് പ്രവർത്തിക്കും. ഇന്ത്യയിലെ കലാവിദ്യാർത്ഥികളുടെ സ്റ്റുഡന്റ്സ് ബിനാലെയ്ക്കായുള്ള അപ്ലിക്കേഷനുകൾ ഇപ്പോൾ സ്വീകരിക്കുന്നതാണ്. 21/2/21-ന് ആരംഭിക്കുന്ന ഡിജിറ്റൽ പ്രദർശനത്തിന് ക്യൂറേറ്റോറിയാൽ നേതൃത്വം നൽകുന്നത് കലാകൃത്തുക്കളും അദ്ധ്യാപകരുമായ അദീപ് ദത്ത, അർച്ചന ഹൺഡേ, മനോജ് വയലൂർ, സുരേഷ് കെ നായർ, വസുധ തോഴുർ എന്നിവരാണ്.
സ്‌കൂൾ ചുറ്റുപാടുകളിൽനിന്നും മാറി വീട്, കുടുംബാങ്ങങ്ങൾ, ദിനചര്യ എന്നിവയെ കല അദ്ധ്യയനത്തിനുള്ള പരിസരമായി സ്വീകരിക്കുന്ന കുട്ടികൾക്കുള്ള എ.ബി.സി. പരിപാടി നടക്കുന്നു. സാർണാഥ് ബാനർജീയുമായുള്ള ചിത്രകഥ പഠനകളരി ഉൾപ്പടെയുള്ള യുവകലാകൃത്തുക്കൾക്കായുള്ള സംവാദവേദികൾ ഓൺലൈനായി സംഘടിപ്പിക്കുന്നു.
ഇവയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ബിനാലെയുടെ വെബ്സൈറ്റ് കാണുക.
For press inquiries, please email us at press@kochimuzirisbiennale.org or info@kochimuzirisbiennale.org .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kochi, Kochi-Muziris Biennale