• HOME
  • »
  • NEWS
  • »
  • kerala
  • »
  • THE FIRST BUDGET OF THE SECOND PINARAYI GOVERNMENT IS AS USUAL BLINDFOLD SAYS 1 UNION MINISTER V MURALEEDHARAN

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പതിവുപോലെ കണ്‍കെട്ട്; കേന്ദ്രമന്ത്രി വി മുരളീധരന്‍

തീരദേശത്തിനായി 11,000 കോടി നീക്കിവെച്ചന്ന് പറയുന്നത് വാസ്തവത്തില്‍ തീരാ ദുതരിതത്തില്‍ കഴിയുന്ന ജനതയെ പരിഹസിക്കലാണെന്ന് മുരളീധരന്‍ പറഞ്ഞു

വി മുരളീധരൻ

വി മുരളീധരൻ

  • Share this:
    തിരുവനന്തപുരം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പതിവുപോലെ കണ്‍കെട്ടാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ബജറ്റിലെ രണ്ട് പ്രഖ്യാപനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോവിഡ് പാക്കേജിനായി പ്രഖ്യാപിച്ച 20,000 കോടിയും തീരദേശ പാക്കേജായ പ്രഖ്യാപിച്ച 11,000 കോടിയും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ പ്രഖ്യാപനവുമായി താരതമ്യം ചെയ്തുകൊണ്ടാണ് മുരളീധരന്റെ വിമര്‍ശനം.

    2020 ജനുവരിയില്‍ കോവിഡ് നേരിടാന്‍ പിണറായി വിജയന്‍ പ്രഖ്യാപിച്ച എന്തായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. സാര്‍ക്കാരിന്റെ ദൈനംദിന ചെലവ് എല്ലാം ചേര്‍ത്ത് 20,000 കോടി പാക്കേജ് എന്ന് പേരിട്ട് അവതരിപ്പിക്കുകയായിരുന്നു എന്ന് അദ്ദേഹം വിമര്‍ശിച്ചു.

    Also Read-കഥയും കവിതയും ചമയങ്ങളുമില്ല; കന്നി ബജറ്റിൽ 61 മിനിറ്റിൽ കാര്യം പറഞ്ഞ് മന്ത്രി ബാലഗോപാൽ

    തീരദേശത്തിനായി 11,000 കോടി നീക്കിവെച്ചന്ന് പറയുന്നത് വാസ്തവത്തില്‍ തീരാ ദുതരിതത്തില്‍ കഴിയുന്ന ജനതയെ പരിഹസിക്കലാണെന്ന് മുരളീധരന്‍ പറഞ്ഞു. 2020-21 ല്‍ പ്രഖ്യാപിച്ച തീരവികസനത്തിനായുള്ള 1000 കോടിയുടെ പാക്കേജ് എവിടെയുണ്ടെന്ന് തീരവാസികള്‍ക്കെല്ലാം കാണിച്ചുകൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

    രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റും പതിവുപോലെ കണ്‍കെട്ടാവുന്നത് എങ്ങനെയെന്ന് മനസിലാക്കാന്‍ രണ്ട് പ്രഖ്യാപനങ്ങള്‍ പരിശോധിച്ചാല്‍ മതി.
    20,000 കോടിയുടെ കോവിഡ് പാക്കേജും 11,000കോടിയുടെ തീരദേശ പാക്കേജും.

    2020 ജനുവരിയില്‍ കോവിഡ് നേരിടാന്‍ പിണറായി വിജയന്‍ പ്രഖ്യാപിച്ച 20,000കോടിയുടെ പാക്കേജ് എന്തായിരുന്നു..?
    അതില്‍ 13,500 കോടിയും കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ള ബില്‍ കുടിശികയ്ക്കായിരുന്നെന്ന് പിന്നീട് വ്യക്തമായി. സര്‍ക്കാരിന്റെ സാധാരണ ദൈനംദിന ചിലവ് എല്ലാം ചേര്‍ത്ത് ' 20,000 കോടി പാക്കേജ് ' എന്ന് പേരിട്ട് അവതരിപ്പിക്കുകയായിരുന്നു അന്ന്.

    പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് ചോദിച്ചപ്പോള്‍ വായ്പ്പയെടുക്കുമെന്ന വ്യക്തതയില്ലാത്ത മറുപടിയായിരുന്നു അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്റേത്.
    ഇപ്പോഴിതാ വീണ്ടുമൊരു 20,000കോടിയുടെ പ്രഖ്യാപനം.

    സാധാരണ പ്ലാന്‍ ഫണ്ടിന് പുറത്താണോ ഈ 20,000 കോടി?

    അങ്ങനെയെങ്കില്‍ അത് എവിടെ നിന്ന് കണ്ടെത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കണം. ശമ്പളവും പെന്‍ഷനും നല്‍കാന്‍ 1000 കോടി കടമെടുക്കേണ്ടി വരുന്നവര്‍ 20,000 കോടിയുടെ പ്രത്യേക പാക്കേജ് എങ്ങനെ പ്രാവര്‍ത്തികമാക്കും?

    ഡാമില്‍ നിന്ന് മണല്‍വാരിവിറ്റ് പണമുണ്ടാക്കുന്ന കഥ കുറേ നാളായി കേരളം കേള്‍ക്കുന്നു!. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ ഐസക്ക് തുടങ്ങിയതാണ് മണല്‍വാരല്‍ കഥ.

    ഇതൊന്നുമല്ല, സാധാരണ ബജറ്റിന്റെ ഭാഗമായ പദ്ധതികളെ 'കോവിഡ് പാക്കേജ് ' എന്ന് ബ്രാന്‍ഡ് ചെയ്യുന്നതാണെങ്കില്‍ അത് തുറന്ന് പറയണം.

    തീരദേശത്തിനായി 11,000കോടി നീക്കി വച്ചു എന്ന് പറയുന്നത് വാസ്തവത്തില്‍ തീരാ ദുരിതത്തില്‍ കഴിയുന്ന ആ ജനതയെ പരിഹസിക്കലാണ്. 2018-19ല്‍ തീരദേശത്തിനായി പ്രഖ്യാപിച്ച 2000 കോടിയുടെ പാക്കേജലെ എന്തെല്ലാം നടപ്പാക്കി?. 2020-21 ല്‍ പ്രഖ്യാപിച്ച തീരവികസനത്തിനായുള്ള 1000 കോടിയുടെ പാക്കേജും എവിടെയുണ്ടെന്ന് തീരവാസികള്‍ക്കെങ്കിലും കാണിച്ചുകൊടുക്കണം!
    Published by:Jayesh Krishnan
    First published:
    )}