• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ വേണ്ടി മുത്തലാഖ് ചൊല്ലി'; ആദ്യ മുത്തലാഖ് അറസ്റ്റിൽ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ

'മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ വേണ്ടി മുത്തലാഖ് ചൊല്ലി'; ആദ്യ മുത്തലാഖ് അറസ്റ്റിൽ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ

ഓഗസ്റ്റ് ഒന്നാം തിയതിയാണ് സംഭവം നടന്നതെന്നും വീട്ടിലെത്തി മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തുകയായിരുന്നെന്നും യുവതി പറഞ്ഞു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    കോഴിക്കോട്: മുത്തലാഖ് നിയമവിരുദ്ധമാക്കിക്കൊണ്ടുള്ള 2019ലെ കേന്ദ്രസർക്കാരിന്‍റെ നിയമം പാസാക്കിയതിനു ശേഷം കേരളത്തിലെ ആദ്യത്തെ കേസ് കോഴിക്കോട് ജില്ലയിലെ മുക്കത്താണ് രജിസ്റ്റർ ചെയ്തത്. അതിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

    എന്നാൽ, പിന്നീട് ഈ പരാതി വ്യാജമാണെന്നും കള്ളക്കേസ് ആണെന്നുമുള്ള പ്രതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. എന്നാൽ, പ്രതിയുടെ വാദങ്ങൾ ശരിയല്ലെന്നും
    മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ വേണ്ടി ഭർത്താവ് മുതലാക്ക് ചൊല്ലുകയായിരുന്നെന്നും സംഭവത്തിൽ പരാതിക്കാരിയായ യുവതി ന്യൂസ് 18 കേരളത്തിനോട് പറഞ്ഞു.

    ഓഗസ്റ്റ് ഒന്നാം തിയതിയാണ് സംഭവം നടന്നതെന്നും വീട്ടിലെത്തി മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തുകയായിരുന്നെന്നും യുവതി പറഞ്ഞു. അതിനുശേഷം അയാൾ മറ്റൊരു വിവാഹം കഴിച്ചെന്നാണ് അറിഞ്ഞതെന്നും വേറെ വിവാഹം കഴിക്കാൻ വേണ്ടിയാണ് തന്നെ മുത്തലാഖ് ചെയ്തതെന്നാണ് തനിക്ക് തോന്നുന്നതെന്നും യുവതി പറഞ്ഞു.

    അഭിമാനനിമിഷം; ചന്ദ്രയാൻ ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ

    നീതി തേടി കോടതിയെ സമീപിക്കേണ്ടി വന്നത് മറ്റു വഴിയില്ലാത്തതിനാലാണ്. താൻ ഒപ്പിട്ടതെന്ന പേരിൽ പ്രചരിക്കുന്ന വിവാഹമോചന രേഖ വ്യാജമാണെന്നും ഭർത്താവ് ഒറ്റയടിക്ക് മൂന്നു തലാക്ക് ചൊല്ലി ഒഴിവാക്കുകയായിരുന്നെന്നും യുവതി പറഞ്ഞു. അപവാദ പ്രചരണങ്ങൾ സത്യം അറിയാതെയെന്നും പരാതിക്കാരി ന്യൂസ് 18 നോട് വ്യക്തമാക്കി.

    First published: