കൊച്ചി: കോവിഡ് ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തിയ പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയതായി പരാതി. എറണാകുളം ഷേണായിസ് റോഡിലെ വനിതാഹോസ്റ്റലിൽ നിന്ന് പുറത്താക്കിയതായാണ് പരാതി. കോവിഡ് ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ പെൺകുട്ടിയെയാണ് എറണാകുളത്തെ ഷേണായിസ് റോഡിലെ വനിതാ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത്.
പത്തു മിനിറ്റിനുള്ളിൽ ഹോസ്റ്റൽ വിട്ട് ഇറങ്ങണമെന്ന് വാർഡൻ നിർദ്ദേശിച്ചതായി പെൺകുട്ടി പരാതിയിൽ പറയുന്നു. ഹോം ക്വാറന്റീനിൽ കഴിഞ്ഞില്ല എന്ന് ആരോപിച്ചായിരുന്നു ഹോസ്റ്റൽ അധികൃതരുടെ നടപടി. എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ആണ് പെൺകുട്ടി ജോലി ചെയ്യുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിലേക്ക് പോകാൻ കഴിയാതെ വന്നതോടെ പെൺകുട്ടി പെയ്ഡ് ക്വാറന്റീനിൽ മാറി.
You may also like:ഇന്ത്യ- ചൈന തർക്കത്തിൽ രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ അമിത് ഷാ [NEWS]മലങ്കര മാർത്തോമ്മാ സഭാ പരമാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രോപ്പോലീത്ത കാലം ചെയ്തു [NEWS] അപകീർത്തിപ്പെടുത്തിയതിന് മാപ്പ് ചോദിച്ച് യുവാക്കൾ; എം.ജി ശ്രീകുമാർ പങ്കുവച്ച മാപ്പ് പറച്ചിൽ വീഡിയോ വൈറൽ [NEWS]
പരിശോധനാഫലം നെഗറ്റീവ് ആയതിനു ശേഷം ഇക്കാര്യം ഹോസ്റ്റൽ അധികൃതരെ വിളിച്ച് അറിയിച്ചിരുന്നുവെന്നും മടങ്ങിവരാൻ ഹോസ്റ്റൽ അധികൃതർ പറഞ്ഞതായും പെൺകുട്ടി പറയുന്നു. എന്നാൽ, മടങ്ങിയെത്തിയ പെൺകുട്ടിയോട് ഹോം ക്വാറന്റീനിൽ കഴിയാത്തതിനാൽ ഹോസ്റ്റലിൽ നിന്ന് ഇറങ്ങണം എന്ന് ഹോസ്റ്റൽ വാർഡൻ ആവശ്യപ്പെട്ടു.
പരിശോധനാഫലം നെഗറ്റീവ് ആയത്തിനു ശേഷം ഏഴുദിവസത്തെ ക്വാറന്റീനും കഴിഞ്ഞാണ് പെൺകുട്ടി ഹോസ്റ്റലിൽ മടങ്ങിയെത്തിയത്. ഹോസ്റ്റൽ അധികൃതര്‍ക്ക് എതിരെ പെൺകുട്ടി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്ന് എറണാകുളം എസിപി ലാൽജി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus