• HOME
 • »
 • NEWS
 • »
 • kerala
 • »
 • ജനവാസ മേഖലകളിലെ വന്യജീവി ശല്യം അവസാനിപ്പിക്കണം; സഭയില്‍ യോജിച്ച അഭിപ്രായവുമായി ഭരണ- പ്രതിപക്ഷം

ജനവാസ മേഖലകളിലെ വന്യജീവി ശല്യം അവസാനിപ്പിക്കണം; സഭയില്‍ യോജിച്ച അഭിപ്രായവുമായി ഭരണ- പ്രതിപക്ഷം

എല്ലാ വന്യമൃഗങ്ങളെയും വെടിവെക്കുക എന്നത് ശാശ്വത പരിഹാരമല്ലെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.

niyamasabha

niyamasabha

 • Share this:
  തിരുവനന്തപുരം: ജനവാസ മേഖലകളിലെ വന്യജീവി ശല്യം അവസാനിപ്പിക്കണമെന്ന ആവശ്യത്തിൽ യോജിച്ച അഭിപ്രായവുമായി സർക്കാരും പ്രതിപക്ഷവും. സർക്കാരിന് മുന്നിൽ ശാസ്ത്രീയ പരിഹാരമില്ല. ഫണ്ടിന്റെ അപര്യാപ്തതയുമുണ്ട്. എല്ലാ വന്യമൃഗങ്ങളെയും വെടിവെക്കുക എന്നത് ശാശ്വത പരിഹാരമല്ലെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.

  പേരാവൂർ എംഎൽഎ സണ്ണി ജോസഫാണ് വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിച്ചത്. അടുത്ത ദിവസങ്ങളിൽ കേരളത്തിലെ വിവിധ മേഖലകളിലെ  വന്യജീവി ആക്രമണങ്ങളുടെ കണക്കുകൾ നിരത്തിയായിരുന്നു കൃഷിക്കാരും, വനമേഖലയ്ക്ക് സമീപമുള്ളവരുടെയും ബുദ്ധിമുട്ടുകൾ പറഞ്ഞത്.
  തന്റെ നിയോജക മണ്ഡലത്തിൽ മാത്രം പത്ത് പേരെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വന്യജീവി അക്രമത്തിൽ മരിച്ചു. നടപടികൾ പേരിന് മാത്രം. ഇപ്പോൾ എണ്ണായിരത്തിലധികം ആനകൾ കേരള കാടുകളിലുണ്ട്.

  വന്യമൃഗങ്ങൾക്ക് സംരക്ഷണം കൊടുക്കുന്നതിന് തുല്യ പ്രധാന്യമുണ്ട് മനുഷ്യാവകാശം സംരക്ഷിക്കുന്നതിനും.  വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാം മോട്ടോർ വാഹന ക്ലൈം രീതിയിൽ പ്രായം, ജോലി എന്നിവ നോക്കി നഷ്ടപരിഹാരം നൽകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

  രണ്ട് വർഷമായി കൃഷി നഷ്ടത്തിന് നഷ്ടപരിഹാരം നൽകിയിട്ടില്ല.  കൃഷി നഷ്ടം സമയത്ത് തീർക്കണം. നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണം.  ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ പ്രശ്നം പരിഹരിക്കണം.  മുഖ്യമന്ത്രി വന-ധന വകുപ്പ് മന്ത്രിമാരുടെ യോഗം വിളിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. വന്യജീവി വിഷയം ഇരുതല മൂർച്ചയുള്ള വാളാണെന്ന് പറഞ്ഞു കൊണ്ടാണ് വനം മന്ത്രി മറുപടി തുടങ്ങിയത്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതു ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രി ഏകെ  ശശീന്ദ്രൻ പറഞ്ഞു. എന്നാൽ എല്ലാ വന്യജീവിയെയും വെടിവയ്ക്കുക എന്നത് ശാശ്വത പരിഹാരം അല്ല. തോക്ക് ലൈസൻസുള്ളവർക്ക് കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി നൽകിയതോടെ കഴിഞ്ഞ ഒന്നരമാസത്തിനിടെ 504 കാട്ടുപന്നികളെ വെടിവച്ചുകൊന്നത്.  ഫണ്ടിന്റെ അപര്യാപ്തത പ്ളാനിംഗ് ബോർഡിന്റെ ശ്രദ്ധയിൽ പെടുത്തിയെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു
  ആർആർടിയും, ജനജാഗ്രതാ സമിതികളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. 246 ജനജാഗ്രത സമിതി രൂപീകരിക്കും.  കൃഷി ഭൂമിയിൽ അക്രമം കാണിക്കുന്ന കാട്ട് പന്നികളെ വെടി വെക്കാൻ ലൈസൻസ് ഉള്ള തോക്ക് കൈവശം ഉള്ളവർക്ക് അനുവാദം ഉണ്ട്. എന്നാൽ മാനദണ്ഡങ്ങൾ ഇല്ലാതെ എല്ലാത്തിനെയും വെടി വെക്കാൻ അനുമതി നൽകാനാകില്ലെന്നും മന്ത്രി അറിയിച്ചു.

  Also Read-സ്‌കൂളുകളില്‍ ശനിയാഴ്ചയും ക്ലാസ്; ഉച്ചഭക്ഷണം നല്‍കും; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

  വന്യജീവി അക്രമങ്ങൾ അവസാനിപ്പിക്കാൻ ശാസത്രീയ പദ്ധതികളാണ് വേണ്ടത്. ഓരോ ജില്ലയിലും വ്യത്യസ്തമായ പ്രശ്നങ്ങളാണെന്നും അതിന് അനുസരിച്ച് പദ്ധതി തയ്യാറാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പല ജില്ലകളിലും പല പ്രശ്നങ്ങളാണ്. ചിലയിടത്ത് ആനയാണ്. ചിലയിടത്ത് മറ്റ് ജീവികളും. ആനത്താരകൾ പുനസ്ഥാപിക്കണം. കുടിവെള്ള സ്രോതസ്സുകൾ വനത്തിന് അകത്ത് തന്നെ ഉണ്ടാകണം. കാട്ടുപന്നികളെ ഷുദ്ര ജീവികളുടെ പട്ടികയിൽ പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

  Also Read-KEAM Result | എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 47629 പേര്‍ റാങ്ക് ലിസ്റ്റില്‍

  കഴിഞ്ഞ ദിവസം ചോദ്യോത്തര വേളയിൽ അരമണിക്കൂർ ഈ വിഷയം ചർച്ച ചെയ്തതിനാൽ അടിയന്തര പ്രമേയത്തിൽ ചുരിക്കി അഭിപ്രായം പറയണമെന്ന് സ്പീക്കർ ആമുഖമായി ആവശ്യപ്പെട്ടു. പക്ഷേ ശൂന്യ വേളയിലെ ആദ്യ 45 മിനിട്ടും വന്യജീവി അക്രമണം തന്നെയായിരുന്നു സഭയിൽ ചർച്ച.
  Published by:Jayesh Krishnan
  First published: