HOME » NEWS » Kerala » THE GOVERNMENT HAS BORNE THE MEDICAL EXPENSES OF THE POLICEMAN WHO WAS ATTACKED IN MARAYOOR

മറയൂരിൽ ആക്രമിക്കപ്പെട്ട പൊലീസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു

തിങ്കളാഴ്ച മറയൂര്‍ കോവില്‍ക്കടവില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് അജീഷ് പോളിനെതിരെ ആക്രമണമുണ്ടായത്.

News18 Malayalam | news18-malayalam
Updated: June 5, 2021, 9:15 PM IST
മറയൂരിൽ ആക്രമിക്കപ്പെട്ട പൊലീസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു
News18
  • Share this:
തൊടുപുഴ: മറയൂരില്‍ ആക്രമണത്തിനിരയായ പൊലീസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും.  ഗുരുതരമായി പരുക്കുപറ്റി ചികിത്സയില്‍ കഴിയുന്ന തൊടുപുഴ ചിലവ് സ്വദേശിയായ അജീഷ് പോള്‍ അപകടനില തരണം ചെയ്‌തെങ്കിലും ഐസിയുവില്‍ തുടരുകയാണ്. ലോക്ക്ഡൗണ്‍ പരിശോധനയ്ക്കിടെയാണ് ഇടുക്കി മറയൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അജീഷ് പോളിനു തലയ്ക്കടിയേറ്റത്.

ആശുപത്രി വിട്ടാലും ദീര്‍ഘകാലം ചികിത്സ തുടരേണ്ടി വരുമെന്നതിനാല്‍ സഹായിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. തിങ്കളാഴ്ച മറയൂര്‍ കോവില്‍ക്കടവില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് അജീഷ് പോളിനെതിരെ ആക്രമണമുണ്ടായത്. മാസ്‌ക് ധരിക്കാതെ നിന്ന പ്രദേശവാസിയായ സുലൈമാനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നു കല്ല് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

Also Read കോഴിക്കോട് സ്വദേശി ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചു

ലോക്ഡൗണിന്‍റെ ഭാഗമായുളള വാഹന പരിശോധനയ്ക്കിടെ ഇടുക്കി മറയൂരില്‍ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. സിപിഒ അജീഷിന്റെ തലയ്ക്ക് സാരമായി പരുക്കേറ്റു. പ്രതി സുലൈമാനെ അറസ്റ്റു ചെയ്തു. ഇടുക്കി മറയൂർ കോവിക്കടവ് സ്വദേശിയാണ് സുലൈമാൻ.

മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനായിരുന്നു മർദനം. മാസ്ക് ധരിക്കാത്തതിനെ പറ്റി ചോദിച്ചപ്പോൾ സുലൈമാൻ പൊലീസുകാരോടു തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് അടുത്തെത്തി കാര്യം തിരക്കിയ സിഐ രതീഷിനെ സുലൈമാൻ കല്ലെടുത്ത് തലയ്ക്കടിച്ചു.

Also Read 'നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകും'; ക്ലബ് ഹൗസിൽ സോഷ്യൽമീഡിയ പെട്രോളിങുമായി കേരള പൊലീസ്!

ഇതു തടയാനെത്തിയ സിപിഒ അജീഷിനെയും കല്ലുകൊണ്ട് തലയ്ക്കടിച്ചെന്നു പൊലീസ് പറയുന്നു. അജീഷിന്റെ നില ഗുരുതരമാണ്. പ്രതിയെ മറ്റുള്ള പൊലീസുകാർ ചേർന്ന് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പരുക്കേറ്റ രണ്ടു പൊലീസുകാരെയും പ്രാഥമിക ചികിത്സയ്ക്കായി മറയൂർ  പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലും എത്തിച്ചു.

പ്രശസ്ത സാമ്പത്തിക വിദഗ്ധനും ഷെയർ മാർക്കറ്റ് അനലിസ്റ്റുമായ അലക്സ് കെ മാത്യു അന്തരിച്ചു



കൊല്ലം: പ്രശസ്ത സാമ്പത്തിക വിദഗ്ധനും ഷെയർ മാർക്കറ്റ് അനലിസ്റ്റുമായ അലക്സ് കെ. മാത്യു അന്തരിച്ചു. ഇന്ന് വൈകുന്നേരം 3:30-ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം ഉദരസംബന്ധമായ രോഗത്താൽ മൂന്നുദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അലക്സ് കെ മാത്യു പെട്ടെന്ന് രോഗം മൂർച്ഛിച്ച് മരണപ്പെടുകയായിരുന്നു. 59 വയസായിരുന്നു.

15 വർഷത്തോളം ദൂരദർശൻ തിരുവനന്തപുരം ടെലികാസ്റ്റ് ചെയ്ത ബിസിനസ് മാറ്റേഴ്സ് എന്ന പരിപാടിയുടെ ഷെയർ മാർക്കറ്റ് അവലോകനം നടത്തിയിരുന്നത് അലക്സ് കെ മാത്യു ആയിരുന്നു. സ്റ്റോക്ക് മാർക്കറ്റ് സംബന്ധമായ മലയാളമനോരമ ഡിസി ബുക്സ് ടാറ്റാ മക്ക്ഗ്രോ-ഹിൽ തുടങ്ങിയ പ്രസാധകരുമായി ചേർന്ന് നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 2014-ലെ ബെസ്റ്റ് സ്റ്റോക്ക് മാർക്കറ്റ് അനലിസ്റ്റ്നുള്ള അവാർഡ് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട്.


ഭാര്യ: കൊട്ടാരക്കര കിഴക്കേ വീട്ടിൽ ആനി അലക്‌സ്. മക്കൾ: അഞ്ജു (ജർമനി), സൂസൻ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ). മരുമകൻ: ജോൺ കെവിൻ ലോപ്പസ് (ഇൻഫോസിസ്, ജർമനി).



Published by: Aneesh Anirudhan
First published: June 5, 2021, 9:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories