കോവിഡ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ടവര്‍ ലൊക്കേഷന്‍ മാത്രമായി നല്‍കാനാവൂമോയെന്ന് മൊബൈല്‍ ഫോണ്‍ സേവനദാതാക്കളോട് ആരാഞ്ഞിരുന്നു. അത് മാത്രമായി നല്‍കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ കമ്പനികള്‍ അറിയിച്ചു.

News18 Malayalam | news18
Updated: August 20, 2020, 6:39 PM IST
കോവിഡ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
highcourt
  • News18
  • Last Updated: August 20, 2020, 6:39 PM IST
  • Share this:
കൊച്ചി: കോവിഡ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ടവര്‍ ലൊക്കേഷന്‍ കണ്ടെത്തുന്നതിന് വേണ്ടി മാത്രമാണ് ഫോണ്‍കോള്‍ പരിശോധിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. പരിശോധിച്ച ഫോണ്‍ വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി.

കോവിഡ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് സേവനദാതാക്കളോട് ആവശ്യപ്പെട്ടത്. എന്നാല്‍, ടവര്‍ ലൊക്കേഷന്‍ മാത്രമായി നല്‍കാന്‍ സംവിധാനമില്ലന്നായിരുന്നു കമ്പനികളുടെ മറുപടിയെന്നും സര്‍ക്കാര്‍ രേഖാമൂലം കോടതിയെ അറിയിച്ചു. രോഗികളുടെ 14 ദിവസത്തെ വിവരങ്ങളടങ്ങുന്ന റെക്കോര്‍ഡാണ് ശേഖരിക്കുന്നത്.

You may also like:ലൈഫ് മിഷന്‍ വിവാദം: ഫയലുകൾ വിളിപ്പിച്ച് മുഖ്യമന്ത്രി [NEWS]കാണാതായ മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം റോഡരികിൽ [NEWS] രക്ഷാ പ്രവർത്തകരുടെ കൂടുതൽ കോവിഡ് ഫലങ്ങൾ പുറത്ത്; ഭൂരിഭാഗം പേരും നെഗറ്റീവ് [NEWS]

ടവര്‍ ലൊക്കേഷനിലൂടെ രോഗി സന്ദര്‍ശിച്ച സ്ഥലങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ നശിപ്പിക്കുന്നുണ്ട്. ടവര്‍ ലൊക്കേഷനല്ലാതെ മറ്റ് വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഇതില്‍ ഭരണഘടനാലംഘനം ഇല്ലെന്നും സര്‍ക്കാർ വിശദീകരിക്കുന്നു.

ടവര്‍ ലൊക്കേഷന്‍ മാത്രമായി നല്‍കാനാവൂമോയെന്ന് മൊബൈല്‍ ഫോണ്‍ സേവനദാതാക്കളോട് ആരാഞ്ഞിരുന്നു. അത് മാത്രമായി നല്‍കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ കമ്പനികള്‍ അറിയിച്ചു. കോവിഡ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങള്‍ പൊലീസ് പരിശോധിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.

കോവിഡ് രോഗികളുടെ ഇതുവരെ ശേഖരിച്ച ഫോണ്‍ വിശദാംശങ്ങള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈകോടതിയില്‍ ഉപഹര്‍ജി നല്‍കി. ഹര്‍ജി നാളെ കോടതി പരിഗണിക്കും.
Published by: Joys Joy
First published: August 20, 2020, 6:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading