തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ തീർത്ഥപാദമണ്ഡലം സർക്കാർ ഏറ്റെടുക്കും. ഭൂമി കൈവശം വച്ചിരിക്കുന്ന വിദ്യാധിരാജ സഭയുടെ അവകാശവാദങ്ങൾ തള്ളികൊണ്ടാണ് സർക്കാർ തീരുമാനം. ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ചുകൊണ്ട് വിദ്യാധിരാജ സഭ ഉന്നയിച്ച വാദങ്ങൾ നിലനിൽക്കുന്നതല്ലെന്ന് റവന്യൂ സെക്രട്ടറിയുടെ പരിശോധനയിൽ കണ്ടെത്തി. ഭൂമി ഏറ്റെടുക്കുന്ന നടപടികളുമായി മുന്നോട്ടുപോകാൻ തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി കൊണ്ടാണ് പ്രിൻസിപ്പൽ സെക്രട്ടറി വേണുവിന്റെ ഉത്തരവ്.
വിവാദമായ തീര്‍ത്ഥപാദമണ്ഡപം ഉൾപെടുന്ന 65 സെന്റ് ഭൂമി ഏറ്റെടുക്കാൻ കഴിഞ്ഞ വർഷം മന്ത്രിസഭ തീരുമാനമെടുത്താണ്. എന്നാൽ ഇത് ചോദ്യം ചെയ്തുകൊണ്ട് വിദ്യാധി രാജ സഭ ഹൈക്കോടതിയെ സമീപിച്ചു. വിദ്യാധിരാജസഭയുടെ വാദം കൂടികേട്ടശേഷം തീരുമാനമെടുക്കാനാണ് ഹൈക്കോടതി സർക്കാരിനെ നിർദ്ദേശിച്ചത്.ഇതേതുടർന്ന് റവന്യൂ സെക്രട്ടറി നടത്തിയ ഹിയറിങ്ങിൽ ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി വിദ്യാധിരാജയുടെ അവകാശവാദങ്ങൾ നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തി.
Also read:
ദേവസ്വം ബോർഡ് സ്റ്റാൻഡിംഗ് കോൺസലായി BJPക്കാരനും; മന്ത്രിക്ക് പരാതിയുമായി CPM അഭിഭാഷക സംഘടനറവന്യൂസെക്രട്ടറിയുടെ കണ്ടെത്തൽ ഇങ്ങനെ...1.ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി സർക്കാരിൽ പണം അടച്ചിരുന്നെന്നവാദം നിലനിൽകില്ല.ഇതിന് അനുബന്ധരേഖകൾ പരിശോധനയിൽ കണ്ടെത്തിയില്ല.
2.സർക്കാർ ഭൂമിയാണെങ്കിൽ ഏറ്റെടുക്കുന്നത് എന്തിന് വൈകിപ്പിച്ചുവെന്ന കൈവശക്കാരന്റെ വാദം അംഗീകരിക്കാനാവില്ല.ഇത് ഭൂമിയുടെ ഉടമസ്ഥാവകാശത്തിനുള്ള അവകാശവാദമല്ല.
3.1976 ൽ ഭൂമി കൈമാറിയ വിദ്യാധിരാജ സൊസൈറ്റിയുടെ കൈവശമല്ല ഇപ്പോൾ ഭൂമി.വിദ്യാധിരാജ ട്രസ്റ്റ് എന്നപേരുമാറ്റം സർക്കാരിനെ അറിയിച്ചില്ല.
4.ഭൂമിയിൽ നിലവിലുണ്ടായിരുന്ന പാത്രക്കുളം നികത്തിയത് ചട്ടവിരുദ്ധമാണെന്നായിരുന്നു ആരോപണം.എന്നാൽ ഇതിൽ തെറ്റില്ലെന്നാണ് റവന്യൂ സെക്രട്ടറിയുടെ കണ്ടെത്തൽ.
Also read:
ലൈഫ് പദ്ധതിയിലെ കേന്ദ്ര വിഹിതം എത്രയെന്ന് വ്യക്തമാക്കണം: വി. മുരളീധരൻക്ഷേത്രം വിട്ടു നൽകുംമുൻ ചീഫ് സെക്രട്ടറി ആർ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള വിദ്യാധിരാജ സഭയുടെ കൈവശമാണ് ഇപ്പോൾ ഭൂമി. 1976 ഭൂമി കൈമാറിയതിനു ശേഷം ഇവിടെ ചട്ടമ്പിസ്വാമിയുടെ ക്ഷേത്രം നിർമ്മിച്ചു.
സർക്കാർ ഭൂമിയിൽ നിലനിൽക്കുന്ന ചട്ടമ്പിസ്വാമിക്ഷേത്രം ആവശ്യമെങ്കിൽ കൈവശക്കാരന് വിട്ടുനൽകും. ഏറ്റെടുക്കുന്ന ഭൂമിയിൽ തമ്പാനൂർ, കിഴക്കേകോട്ട ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു വേണ്ടിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ജില്ലാകലക്ടറെ സർക്കാർ ചുമതലപ്പെടുത്തുന്നു.
അപ്പീൽ നൽകുംഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോവാനാണ് വിദ്യാധിരാജ സഭയുടെ തീരുമാനം. ചട്ടമ്പിസ്വാമിയുടെ സ്മാരകം നിർമ്മിക്കുന്നതിന് വേണ്ടി പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കെയാണ് സർക്കാരിൻറെ ഏറ്റെടുക്കൽ തീരുമാനം എന്നാണ് വിദ്യാധിരാജ സഭയുടെ നിലപാട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.