കോട്ടയം: ഹെലികോപ്റ്റര്‍ (Helicopter) താഴ്ന്ന് പറന്നത് നാട്ടുകാരിൽ പരിഭ്രാന്തി പടർത്തി. കോട്ടയം(Kottayam) ജില്ലയിലെ ഏറ്റുമാനൂര്‍ വള്ളിക്കാട്ട് പ്രദേശത്താണ് ഹെലികോപ്ടർ താഴ്ന്ന് പറന്നത്. ഹെലികോപ്ടര്‍ താഴ്ന്ന് പറന്നതിനെ തുടർന്ന് ഉണ്ടായ ശക്തമായ കാറ്റില്‍ പ്രദേശത്തെ വീടിനോട് ചേര്‍ന്നുള്ള വാഹന പെയിന്റിംഗ് വര്‍ക്ക് ഷോപ്പ് തകർന്നു. വർക്ക് ഷോപ്പിന്റെ ടാർപോളിൻ മേൽക്കൂര പറന്നുപോയി.
കൂടാതെ ഈ വീടിന്റെ അടുക്കളഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റുകളും പൂർണമായി തകര്‍ന്നു. ഹെലികോപ്ടർ താഴ്ന്ന് പറന്നതോടെ ശക്തമായ കാറ്റടിച്ചു. ഇത് കണ്ടുകൊണ്ട് വര്‍ക്ഷോപ്പില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. ഹെലികോപ്ടർ താഴ്ന്ന് പറക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലും ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലും വിളിച്ചു വിവരം പറഞ്ഞു. തുടർന്ന് പൊലീസ് സംഭവത്തിൽ ഇടപെട്ടു. അഡീഷണല്‍ എസ്.പി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഹെലികോപ്ടറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് പുതിയ മലയോരപാത വരുന്നു
തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് പുതിയ മലയോരപാത വരുന്നു. കേന്ദ്ര സർക്കാരിന്റെ ഭാരത് മാല (Bharatmala) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ ദേശീയ പാത (National Highway) വരുന്നത്. നിലവിലുള്ള എം.സി റോഡിന് സമാന്തരമായിട്ടാണ് പുതിയ പാത. നാലുവരി ദേശീയപാതയുടെ വീതി 45 മീറ്ററും നീളം 227.5 കിലോമീറ്ററും ആയിരിക്കും. ഇതിനുള്ള പ്രാഥമിക സർവേ തുടങ്ങി കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ആറു ജില്ലകളിലൂടെയാണ് പുതിയ ദേശീയപാത കടന്നുപോകുന്നത്. ജനവാസം കുറഞ്ഞതും റബർ തോട്ടങ്ങളും വയലുകളും ഉൾപ്പെടുന്ന പ്രദേശത്തുകൂടിയാണ് പാത കടന്നുപോകുന്നത്.
പുതിയ പാതയുടെ റൂട്ട്
തിരുവനന്തപുരം-ചെങ്കോട്ട പാതയുടെ തുടക്കത്തിൽനിന്നാണ് പുതിയ പാതയുടെ ആരംഭം. നെടുമങ്ങാട്, വിതുര, പാലോട്, മടത്തറ, കുളത്തൂപ്പുഴ, പുനലൂർ, പത്തനാപുരം, കോന്നി, കുമ്പളാംപൊയ്ക, കാഞ്ഞിരപ്പള്ളി, തിടനാട്, പ്രവിത്താനം, തൊടുപുഴ, മലയാറ്റൂർ എന്നീ സ്ഥലങ്ങളിലൂടെയാണ് പാത അങ്കമാലിയിൽ എത്തുന്നത്. അങ്കമാലിയിലെ പുതിയ കൊച്ചി ബൈപ്പാസിലാണ് പാത അവസാനിക്കുന്നത്.
Also Read-
SilverLine | ഭൂമി ഏറ്റെടുക്കൽ രണ്ട് വർഷത്തിനുള്ളിൽ; അവധിയില്ലാതെ 24 മണിക്കൂറും നിര്‍മാണ പ്രവർത്തനം; 2025ൽ പദ്ധതി പൂർത്തിയാക്കും: മുഖ്യമന്ത്രി
പുതിയ പാതയുടെ പ്രാഥമിക സർവേ നടത്താൻ ഭോപ്പാലിലെ ഹൈവേ എഞ്ചിനിയറിങ് കൺസൾട്ടൻസി എന്ന സ്ഥാപനത്തെ നിയോഗിച്ചിരിക്കുന്നത്. സർവേ ആരംഭിച്ചത് തിടനാട്ടിലാണ്. പുനലൂർ, പത്തനംതിട്ട, എരുമേലി, കാഞ്ഞിരപ്പള്ളി, തൊടുപുഴ പട്ടണങ്ങൾ ഒഴിവാക്കിയാണ് പാതയുടെ അലൈൻമെന്റ്. ശബരിമല, എരുമേലി, ഭരണങ്ങാനം എന്നിവിടങ്ങളിൽ എത്തുന്ന തീർഥാടകർക്ക് പ്രയോജനപ്പെടുന്ന വിധമാണ് പുതിയ പാത വരുന്നത്. കൂടാതെ, മലയോര മേഖലകളിലെ ടൂറിസം വികസനത്തിനും പാത സഹായകരമാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.