നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സംസ്ഥാനത്തെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണം; ഹൈക്കോടതി

    സംസ്ഥാനത്തെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണം; ഹൈക്കോടതി

    അടിമലത്തുറയിലെ നായ ക്രൂരമായി കൊന്നതുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത ബ്രൂണോ ഹര്‍ജി പരിഗണിയ്ക്കുകയായിരുന്നു കോടതി.

    കേരള ഹൈക്കോടതി

    കേരള ഹൈക്കോടതി

    • Share this:
    കൊച്ചി: സംസ്ഥാനത്തെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. ഇതു സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അടിടന്തിരമായി സര്‍ക്കുലര്‍ നല്‍കണമെന്നു കോടതി പറഞ്ഞു. അടിമലത്തുറയിലെ നായ ക്രൂരമായി കൊന്നതുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത ബ്രൂണോ ഹര്‍ജി പരിഗണിയ്ക്കുകയായിരുന്നു കോടതി.

    തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിയ്ക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതിനായി സ്ഥലം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങള്‍ അറിയിക്കാന്‍ തൃക്കാക്കര നഗരസഭയ്ക്ക് കോടതി പ്രത്യേകമായി നിര്‍ദ്ദേശം നല്‍കി.ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിയ്ക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

    സംസ്ഥാനത്ത് തെരുവുനായകള്‍ക്കുള്ള അംഗീകൃത സംരക്ഷണകേന്ദ്രങ്ങള്‍ ഏഴെണ്ണം മാത്രമാണെന്ന്  തെരുവനായ്ക്കളുടെ ഹര്‍ജികളുമായി ബന്ധപ്പെട്ട് കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അറിയിച്ചു. വന്ധ്യംകരിച്ച നായ്ക്കളുടെ എണ്ണമോ മറ്റനുബന്ധ വിവരങ്ങളോ തൃക്കാക്കര നഗരസഭാധികൃതര്‍ നല്‍കിയിട്ടില്ലെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.

    Also Read-വിസ്മയയുടെ മരണം: ഭർത്താവ് കിരണിനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ടു

    തൃക്കാക്കരയിൽ തെരുവു നായ്‌ക്കളെ കൂട്ടത്തോടെ കൊന്ന സംഭവത്തിൽ നഗരസഭയ്‌ക്കും പങ്കുണ്ടെന്ന് നേരത്തെ അമിക്കസ് ക്യൂറി കണ്ടെത്തിയിരുന്നു കേസിലെ പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടിയാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് കഴിഞ്ഞയാഴ്ച കോടതിയിൽ സമർപ്പിച്ചു.നായ്‌ക്കളെ കൂട്ടത്തോടെ കൊന്ന കേസിൽ നാല് പേരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്.

    ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സജി കുമാറാണ് തങ്ങൾക്ക് നിർദ്ദേശം നൽകിയത് എന്നാണ് പ്രതികൾ മൊഴി നൽകിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ സജി കുമാറിനെ ചോദ്യം ചെയ്യും. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്ന് അറിയിച്ച് സജി കുമാറിന് നോട്ടീസ് അയച്ചിട്ടുണ്ട്. സജികുമാറിൻ്റെ ജാമ്യപേക്ഷ ഹൈക്കോടതി നടപടികൾ പുരോഗമിയ്ക്കുന്നതിനാൽ പോലീസ് അറസ്റ്റിന് നീക്കങ്ങൾ നടത്തുന്നില്ല.

    ശാസ്ത്രീയമായ വന്ധ്യംകരണം നടത്താനുള്ള എല്ലാ സംവിധാനങ്ങളും നഗരസഭയിൽ ഉള്ള സാഹചര്യത്തിൽ നായ്‌ക്കളെ വന്ധ്യംകരിക്കുക എന്ന കോടതി ഉത്തരവ് പോലും മറികടന്നാണ് തൃക്കാക്കരയിൽ അവയെ മൃഗീയമായി കൊലപ്പെടുത്തിയത്. കഴുത്തിൽ കുടുക്കിട്ട് ശ്വാസം മുട്ടിച്ചും വിഷം കൊടുത്തുമാണ് നായ്‌ക്കളെ കൂട്ടത്തോടെ കൊന്നത്. ചില ജനപ്രതിനിധികൾ നായ്‌ക്കൾ കൂട്ടത്തോടെ നിൽക്കുന്നത് കാണിച്ച് കൊടുത്തു എന്നും റിപ്പോർട്ടിലുണ്ട്. നായ് പിടുത്തക്കാർക്ക് പണം നൽകിയതും നഗരസഭയാണ് എന്നാണ് ആരോപണം. ഇത് സംബന്ധിച്ച് തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.എന്നാൽ ഇവർക്ക് നൽകാനുളള പണം എവിടെ നിന്നും ലഭിച്ചു എന്ന് അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

    Also Read-'പൊലീസ് അതിക്രമങ്ങളെ ന്യായീകരിക്കലല്ല പൊലീസ് മന്ത്രിയുടെ ഏക ജോലി എന്ന് പിണറായി വിജയന്‍ മനസിലാക്കണം'; കെ സുധാകരന്‍

    നഗരസഭാ പരിധിയിലുള്ള ഈച്ചമുക്ക് പ്രദേശത്ത് തെരുവു നായ്ക്കളെ കുരുക്കിട്ടു പിടിച്ചു കൊന്നതിനെതിരെ മൃഗസ്നേഹികളുടെ സംഘടനയും രംഗത്ത് വന്നിരുന്നു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ ഇറച്ചിക്കു വേണ്ടിയാണ് നായയെ പിടികൂടിയത് എന്ന സംശയം ഉയർന്നിരുന്നു. നാട്ടുകാർ ഇക്കാര്യം മൃഗസ്നേഹികളുടെ സംഘടനെ അറിയിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ നഗരസഭയുടെ നിർദേശത്തെ തുടർന്നാണ് തെരുവു നായവേട്ടയെന്ന് വ്യക്തമായി. തുടർന്ന് ഇൻഫോപാർക്ക് പൊലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
    Published by:Jayesh Krishnan
    First published:
    )}