കൊച്ചി: ഒപ്പം താമസിക്കുന്ന ജീവിത പങ്കാളിയായ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന ഹേബിയസ് കോർപ്പസ് ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാമെന്നാണ് കോടതി ഉത്തരവിട്ടത്. പങ്കാളിയെ വീട്ടുകാർ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി വീട്ടു തടങ്കലിലാക്കിയെന്ന് ചൂണ്ടിക്കാട്ടി ആലുവ സ്വദേശിയായ ആദില നസ്രിനാണ് ഹൈക്കോടതിയെ സമീപിച്ചത്.
വീട്ടുകാർ തടഞ്ഞുവെച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒപ്പം ജീവിക്കാൻ അനുവദിക്കണമെന്നാണ് ഹർജിയിൽ ആദില ആവശ്യപ്പെട്ടത്. സൗദി അറേബ്യയിൽ സ്കൂൾ പഠനകാലത്താണ് ആദിലയും താമശേരി സ്വദേശിയായ ഫാത്തിമ നൂറയും ഇഷ്ടത്തിലായത്. പിന്നീട് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ വിവരം അറിഞ്ഞ വീട്ടുകാർ കടുത്ത എതിർപ്പുമായി രംഗത്തെത്തി. നാട്ടിലെത്തിയ ശേഷവും ഇരുവരും തമ്മിലുള്ള അടുപ്പം തുടർന്നു. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച ഇരുവരും വീട് വിട്ടിറങ്ങുകയും കോഴിക്കോട് ഒരു സംരക്ഷണ കേന്ദ്രത്തിൽ താമസിക്കുകയുമായിരുന്നു. അതിനിടെയാണ് ഫാത്തിമ നൂറയെ വീട്ടുകാർ ബലംപ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോയത്. ഇതിനുശേഷം ഫോൺ പിടിച്ചുവാങ്ങി വെക്കുകയും മുറിയിൽ പൂട്ടിയിടുകയായിരുന്നു. ഇതോടെയാണ് ആദില നസ്രിൻ ഹേബിയസ് കോർപ്പസ് ഹർജിയുമായി കോടതിയെ സമീപിച്ചത്. സുപ്രീം കോടതി വിധി അനുസരിച്ച് തങ്ങൾക്ക് ഒരുമിച്ച് ജീവിക്കാമെന്നാണ് ആദില ഹൈക്കോടതിയിൽ വാദിച്ചത്.
കണ്ടക്ടര്‍ മൂത്രമൊഴിക്കാനായി ഇറങ്ങി; യാത്രക്കാരന് ബെല്ലടിച്ചു; കണ്ടക്ടറില്ലാതെ ബസ് ഓടിയത് 18 കിലോമീറ്റര്കണ്ടക്ടര് മൂത്രമൊഴിക്കാനായി ഇറങ്ങിയ സമയം യാത്രക്കാരന് ബെല്ലടിച്ചു. ഡ്രൈവര്‍ മാത്രമായി കെഎസ്ആര്‍ടിസി(KSRTC) ബസ് ഓടിയത് 18 കിലോമീറ്റര്‍. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് മൂലമറ്റത്തിനുപോയ കെഎസ്ആര്‍ടിസി ബസാണ് കണ്ടക്ടറില്ലാതെ ഓടിയത്.
ബസ് കൊട്ടാരക്കരയിലെത്തിയപ്പോള്‍ കണ്ടക്ടര്‍ മൂത്രമൊഴിക്കാന്‍ ഇറങ്ങിയിരുന്നു. ഈ സമയം ബസിലുണ്ടായിരുന്ന യാത്രക്കാരിലാരോ ഡബിള്‍ ബെല്ലടിച്ചു. ഇതോടെ ഡ്രൈവര്‍ ബസെടുത്ത് സ്റ്റാന്‍ഡ് വിട്ടു. കണ്ടക്ടര്‍ ആവശ്യം കഴിഞ്ഞ് തിരികെയെത്തിയപ്പോഴാണ് ബസ് വിട്ടുപോയെന്നറിയുന്നത്.
കൊട്ടാരക്കര ഡിപ്പോയില്‍നിന്ന് വിവരം അടൂര്‍ ഡിപ്പോയില്‍ അറിയിച്ചതിനെ തുടര്‍ന്ന് ബസ് സ്റ്റാന്‍ഡില്‍ പിടിച്ചിട്ടു. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് കണ്ടക്ടര്‍ മറ്റൊരു ബസിലാണ് അടൂരിലെത്തിയത്. കണ്ടക്ടര്‍ എത്തിയശേഷമാണ് മൂലമറ്റത്തേക്ക് ബസ് പുറപ്പെട്ടത്.
Also Read-KSRTC Swift ബസ് കുടുങ്ങിയത് കോഴിക്കോട് ടെര്‍മിനലിലെ സൗകര്യക്കുറവ് കാരണമെന്ന് ഡി.ടി.ഒ. റിപ്പോർട്ട്Drivers License | ഡ്രൈവിങിനിടെ സർക്കസ്; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തുആലുവയില് (Aluva) യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ അപകടകരമായി വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് (Drivers License ) സസ്പെന്‍ഡ് (Suspended) ചെയ്തു. ആലുവ ഏലൂര്‍ കൊച്ചിക്കാരന് പറമ്പില്‍ വീട്ടില്‍ രാഹുല്‍ ബാബു (24)വിന്റെ ലൈസന്‍സാണ് 3 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ ആലുവ ജോയിന്റ് ആര്‍ടിഒ സലിം വിജയകുമാര്‍ ശുപാര്‍ശ നല്‍കിയത്.
ആലുവ ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സിംല എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ് രാഹുല്‍. ബസ് ഓടിക്കുന്നതിനിടെ ഇയാള്‍ സ്റ്റിയറിംഗിൽ നിന്ന് കൈവിട്ട് മൊബൈലില്‍ ടൈപ്പ് ചെയ്യുന്നതിന്റെയും സംസാരിക്കുന്നതിന്റെയും വെള്ളം കുടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.