നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടി; PSC റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

  ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടി; PSC റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

  അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ പി.എസ്.സി നൽകിയ അപ്പീലിലാണ് വിധി

  കേരള ഹൈക്കോടതി

  കേരള ഹൈക്കോടതി

  • Share this:
  കൊച്ചി: പി.എസ്.സി ലാസ്റ്റ് ഗ്രേഡ് സെർവൻ്റ്സ്  റാങ്ക് പട്ടികയുടെ കാലാവധി നീട്ടി നൽകിയ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആഗസ്ത് 4 ന് റാങ്ക് പട്ടികയുടെ കാലാവധി തീരുന്ന സാഹചര്യത്തിൽ തിടുക്കപ്പെട്ടുള്ള ഇടക്കാല ഉത്തരവിൻ്റെ ആവശ്യമില്ലായിരുന്നുവെന്ന് കോടതി വിലയിരുത്തി. സെപ്തംബർ രണ്ടാം വാരത്തിനുള്ളിൽ ട്രൈബ്യൂണൽ ഇക്കാര്യത്തിൽ അന്തിമ വിധി പ്രഖ്യാപിയ്ക്കണം.

  ഉദ്യോഗാർത്ഥികളുടെ വാദത്തിൽ കഴമ്പുണ്ടെങ്കിൽ പട്ടിക കാലഹരണപ്പെട്ടു എന്നത് കണക്കാക്കേണ്ടതില്ല. വിവിധ ഒഴിവുകൾ അടിയന്തിരമായി പി.എസ്.സി യ്ക്ക് റിപ്പോർട്ട് ചെയ്യണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ പി.എസ്.സി നൽകിയ അപ്പീലിലാണ് വിധി.
  പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് എന്തിനാണെന്ന് വാദത്തിനിടെ ഹൈക്കോടതി ചോദിച്ചിരുന്നു. ലക്ഷക്കണക്കിനാളുകൾ പുറത്ത് നിൽക്കുമ്പോൾ ഇനിയും റാങ്ക് പട്ടികകളുടെ കാലാവധിനീട്ടേണ്ട ആവശ്യമുണ്ടോയെന്നും ഹൈക്കോടതി ആരാഞ്ഞു. ഒരു റാങ്ക് പട്ടികയുടെ കാലാവധി മാത്രമായി നീട്ടാനാകില്ലെന്നും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നിലവിലെ റാങ്ക് ലിസ്റ്റ് നീട്ടരുതെന്നും പി.എസ്.സി കോടതിയിൽ ആവശ്യപ്പെട്ടു.

  പുതിയ നിയമനങ്ങൾക്കുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പിഎസ്.സി  കോടതിയെ അറിയിച്ചു. റാങ്ക് ലിസ്റ്റ്  നീട്ടുന്ന കാര്യത്തിൽ ട്രൈബ്യൂണലിന് ഇടപെടനാകില്ലെന്നും ട്രൈബ്യൂണലിൻ്റെ വിധി സ്റ്റേ ചെയ്യണമെന്നും പി.എസ്.സി ഹൈക്കോടതിയിൽ വാദിച്ചു. ഈ ഘട്ടത്തിൽ ഇടപെട്ട ഹൈക്കോടതി ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പുറത്തു നിൽക്കുന്നുണ്ടെന്ന് വാക്കാൽ പരാമർശിച്ചു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി ഇടക്കാല ഉത്തരവിറക്കാൻ അഡ്മിനിട്രേറ്റീവ് ട്രിബ്യൂണലിന് കഴിയുമോയെന്നും കോടതി ആരാഞ്ഞു. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പുറത്തുനിൽക്കുന്പോൾ ലിസ്റ്റുകളുടെ കാലാവധി എന്തിനാണ് നീട്ടുന്നതെന്നും കോടതി ചോദിച്ചു.

  Also Read-'സർക്കാർ ജോലി ജീവിതത്തിന്റെ അവസാനമല്ല'; യുവാക്കൾക്ക് ഉപദേശവുമായി ഹൈക്കോടതി

  പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാൽത്ഥികളുടെ പ്രതിഷേധം തലസ്ഥാനത്തു തുടരവെ യുവാക്കൾക്ക് ഉപദേശവുമായി ഹൈക്കോടതി മറ്റൊരു ഹർജി പരിഗണിയ്ക്കുന്നതിനിടെ രംഗത്തെത്തിയിരുന്നു. എല്ലാവർക്കും സർക്കാർ ജോലി വേണമെന്ന നിലപാട് കേരളത്തിൽ മാത്രമാണെന്നും ഈ മനോഭാവം മാറേണ്ട സമയം അതിക്രമിച്ചെന്നും കോടതിയുടെ വാക്കാൽ പരാമർശിച്ചു.
  പി എസ് സി ജോലിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശം. ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റേയും ജസ്റ്റിസ് എ ബദറുദീന്റേയും ബഞ്ചാണ് ഹർജി പരിഗണിച്ചത്.പി എസ് സി ആവശ്യപ്പെട്ട സമയത്ത് എക്സപീരിയൻസ് സർട്ടിഫിക്കറ്റ് കൊടുക്കാൻ കഴിയാത്തതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടയാൾ കോടതിയെ സമീപിക്കുകയായിരുന്നു. ഇയാളുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമർശങ്ങൾ.

  Also Read- ന്യൂനപക്ഷ സ്കോളർഷിപ്പ്; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ

  സംസ്ഥാന സർക്കാർ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമാണ്. കോവിഡ് പ്രതിസന്ധി മൂലം രാജ്യത്തിന്റെ ജി.ഡി.പി താഴേക്കാണ്. കേന്ദ്രസർക്കാരിന് മാത്രമാണ് നോട്ട് അച്ചടിക്കാൻ അവകാശമുള്ളത്.
  എം എസ് സി പഠിക്കുന്നവർക്ക് ആടിനെ വളർത്താം. പക്ഷേ അതിന് നമ്മൾ തയാറാകില്ല. സർക്കാർ ജോലി ജീവിതത്തിന്റെ അവസാനമല്ല. ബിരുദമൊക്കെ നേടിയാൽ കേരളത്തിലെ യുവതീ യുവാക്കൾക്ക് മറ്റ് ജോലിയെന്നത് ചിന്തിക്കാൻ പോലുമാവുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
  Published by:Jayesh Krishnan
  First published:
  )}