കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണ റിപ്പോർട്ട് സമർപ്പിക്കുാവാൻ അന്വേഷണസംഘത്തിന് കോടതി സമയം നിശ്ചയിച്ചു. അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താനുള്ള ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ
തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ 22 വരെയാണ് ഹൈക്കോടതി സമയം അനുവദിച്ചത്.
കേസിലെ പ്രധാന തൊണ്ടി മുതലായ മെമ്മറി കാർഡ് മൂന്നു കോടതികളിൽ അനധികൃതമായി തുറന്നതായുള്ള ഫൊറൻസിക് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തുടരന്വേഷണം പൂർത്തിയാക്കാൻ അന്വേഷണ സംഘം 3 ആഴ്ച കൂടി സമയം തേടിയിരുന്നു.
ആവശ്യം കോടതി നിരസിച്ചതോടെ അന്തിമ റിപ്പോർട്ട് തയാറാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഒട്ടേറെ പകർപ്പ് എടുക്കേണ്ടതുള്ളതിനാൽ റിപ്പോർട്ട് സമർപ്പിക്കാൻ തിങ്കളാഴ്ച വരെ സമയം വേണമെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി
ആവശ്യപ്പെട്ടതിനെ തുടർന്നാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് വെള്ളി വരെ സമയം അനുവദിച്ചത്.
also read: നടിയെ ആക്രമിച്ച കേസ്: ചോർന്നത് രഹസ്യരേഖകൾ അല്ലെന്ന് വിചാരണ കോടതിഒന്നാം പ്രതി എൻ.എസ്.സുനിൽകുമാറും (പൾസർ സുനി) എട്ടാം പ്രതി ദിലീപും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന സംവിധായകൻ പി.ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണു ജനുവരിയിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്.
ഇതു പൂർത്തിയാക്കാൻ മൂന്നു തവണ അധികം സമയം അനുവദിച്ചിരുന്നു. കഴിഞ്ഞ 15നു തുടരന്വേഷണം പൂർത്തിയാക്കാനാണു ഒടുവിൽ നിർദേശിച്ചത്.
ദിലീപിനെതിരെയുള്ള തെളിവുകൾ കെട്ടിച്ചമച്ചതാണെന്നു മുൻ ജയിൽ ഡിജിപി ആർ. ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിലൂടെ ആരോപണം ഉന്നയിച്ചിരുന്നു.
see also:'ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കി, പൾസർ സുനിക്കൊപ്പമുള്ള ചിത്രം ഫോട്ടോഷോപ്പ്': മുൻ ഡിജിപി ആർ. ശ്രീലേഖകോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിന്റെ ഡിജിറ്റൽ ഘടന (ഹാഷ് വാല്യു) മാറിയതായും കണ്ടെത്തി.
ഈ രണ്ടു കാര്യങ്ങളിൽ അന്വേഷണം പൂർത്തിയാക്കാൻ സമയം മതിയാവില്ലെന്നു കാട്ടിയാണ് അന്വേഷണ സംഘം വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
മെമ്മറി കാർഡിന്റെ തനിപ്പകർപ്പ് മുദ്രവച്ച കവറിൽ ഇന്നലെ രാവിലെ വിചാരണക്കോടതിയിൽ ഹാജരാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.