പ്രിയനന്ദനനെതിരായ ഹര്‍ജി: പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി

പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയാറായില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

news18
Updated: February 4, 2019, 2:16 PM IST
പ്രിയനന്ദനനെതിരായ ഹര്‍ജി: പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി
പ്രയനന്ദനൻ
  • News18
  • Last Updated: February 4, 2019, 2:16 PM IST
  • Share this:
കൊച്ചി: സംവിധായകന്‍ പ്രിയനന്ദനനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. ഹര്‍ജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ആലപ്പുഴ സ്വദേശി കെ.എ.അഭിജിത് ആണ് ഹര്‍ജി സമര്‍പ്പിച്ചത്. ശബരിമല അയ്യപ്പനെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെതിരെയാണ് ഹര്‍ജി. പൂച്ചാക്കല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയാറായില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പോസ്റ്റ് വിവാദമായതിനു പിന്നാലെ പ്രിയനന്ദനൻ അത് നീക്കം ചെയ്തിരുന്നു. എന്നാൽ ശബരിമല വിഷയത്തിലെ പ്രിയനന്ദനന്റെ പോസ്റ്റ് മതനിന്ദയാണെന്ന് ആരോപിച്ച് ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തി.

പൊലീസിന്റെ അകമ്പടി ഇല്ലാതെ തൃശൂരില്‍ പോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുമെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും മുന്നറിയിപ്പു നല്‍കി. ഇതിനു പിന്നാലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പ്രിയനന്ദനന്റെ ദേഹത്ത് ചാണകവെള്ളമൊഴിച്ചു. വല്ലച്ചിറയില്‍ പ്രിയനന്ദന്റെ വീടിനടുത്തുള്ള കടയില്‍ വച്ചായിരുന്നു ആക്രമണം. മര്‍ദ്ദിച്ച ശേഷമാണ് ചാണകവെള്ളം ഒഴിച്ചത്. സംഭവത്തില്‍ തൃശൂര്‍ വല്ലച്ചിറ സ്വദേശിയായ സരോവറിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

Also Read സംവിധായകൻ പ്രിയനന്ദനനെ ആക്രമിച്ചയാൾ പിടിയിൽ

First published: February 4, 2019, 2:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading