നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പിറവം പള്ളിയുടെ കീഴിലുള്ള ചാപ്പലുകളുടെ നിയന്ത്രണം വിട്ടുകിട്ടണം'; ഓർത്തഡോക്സ്‌ സഭയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി

  'പിറവം പള്ളിയുടെ കീഴിലുള്ള ചാപ്പലുകളുടെ നിയന്ത്രണം വിട്ടുകിട്ടണം'; ഓർത്തഡോക്സ്‌ സഭയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി

  ചാപ്പലുകളുടെ കാര്യത്തിൽ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിക്കാം എന്നും ഹൈക്കോടതി

  High court

  High court

  • Share this:
  കൊച്ചി: പിറവം പള്ളിയുടെ കീഴിൽ ഉള്ള ചാപ്പലുകളുടെ നിയന്ത്രണം  വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ഓർത്തഡോക്സ്‌ സഭ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയിൽ പള്ളി ഓർത്തഡോക്സ് പക്ഷത്തിന് കൈമാറിയിരുന്നു. ഒരിക്കൽ  തീർപ്പാക്കിയ റിട്ട് ഹർജിയിൽ ഉപഹര്ജി പരിഗണിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

  ഓർത്തഡോക്സ് പക്ഷത്തിന് തുടർഉത്തരവുകൾക്കായി കോടതിയലക്ഷ്യം അടക്കമുള്ള ഹർജികളുമായി വീണ്ടും കോടതിയെ സമീപിക്കാം. ആവശ്യമെങ്കിൽ ചാപ്പലുകളുടെ കാര്യത്തിൽ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിക്കാം എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

  Also read: 'നിങ്ങളുടെ അടിയേറ്റുവാങ്ങാൻ സൂര്യനമസ്കാരം ചെയ്ത് എന്റെ പുറം ദൃഢമാക്കും': രാഹുലിന് മോദിയുടെ മറുപടി

  വലിയ പള്ളി കൈമാറിയ സാഹചര്യത്തിൽ പള്ളിക്ക് കീഴിലുള്ള 11 ചാപ്പലുകൾ തങ്ങൾക്ക് അവകാശപ്പെട്ടതാണന്നും കൈമാറണമെന്നും ആവശ്യപ്പെട്ട് ഓർത്തഡോക്സ് പക്ഷത്തെ വികാരി സ്ക്കറിയ വട്ടക്കാട്ടിലാണ് ഉപഹർജി നൽകിയത്.
  Published by:user_49
  First published:
  )}