നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ദ ഹിന്ദു' സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ ജി. മഹാദേവന്‍ അന്തരിച്ചു

  'ദ ഹിന്ദു' സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ ജി. മഹാദേവന്‍ അന്തരിച്ചു

  • Last Updated :
  • Share this:
   തിരുവനന്തപുരം:'ദ ഹിന്ദു' ദിനപത്രം തിരുവനന്തപുരം യൂണിറ്റിലെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ ജി. മഹാദേവന്‍(47) അന്തരിച്ചു.

   ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.

   ഭാര്യ ദേവി. മകൾ മൃണാളിനി. (പ്ലസ് ടു വിദ്യാർത്ഥിനി), അച്ഛൻ ഗണപതി അയ്യർ (റിട്ട. ഏജീസ് ഓഫീസ് ), അമ്മ ഭഗവതി അമ്മാൾ (റിട്ട. യൂണിവേസിറ്റി ലൈബ്രേറിയൻ ).

   തിരുവനന്തപുരത്തെ ലയോള, മാര്‍ ഇവാനിയോസ് കോളജുകളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ മഹാദേവന്‍ 1996-ല്‍ ആണ് സ്റ്റാഫ് റിപ്പോര്‍ട്ടറായി ഹിന്ദുവില്‍ ചേര്‍ന്നത്. വിദ്യാഭ്യാസ മേഖലയിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന മഹാദേവന്‍ 2014-15 കാലഘട്ടത്തില്‍ ഹിന്ദുവിന്റെ തിരുവനന്തപുരം സിറ്റി എഡിറ്ററായി.

   വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾക്കു വഴി തെളിക്കാൻ വിവിധ സർക്കാരുകൾക്ക് പ്രേരണയായിതീർന്ന ഒട്ടേറെ റിപ്പോർട്ടുകൾക്ക് ഉടമയായ അദ്ദേഹം മികച്ച ഗായകൻ ആയിരുന്നു. ശബ്ദഗാംഭീര്യം കൊണ്ടും ഉച്ചാരണ ശുദ്ധികൊണ്ടും ശ്രദ്ധേയനായ മഹാദേവൻ ഒട്ടേറെ ഡോക്യൂമെന്ററികൾക്കു ശബ്ദം നൽകി. ചാലിയാർ മലിനീകരണം ജനശ്രദ്ധയിൽ കൊണ്ടുവന്ന ഡോക്യൂമെന്ററിക്ക് ശബ്ദം പകർന്നതും മഹാദേവൻ ആയിരുന്നു. ജനങ്ങൾക്ക്‌ വേണ്ടി ചെയ്യുന്നതാകുമ്പോൾ അതിന് പ്രതിഫലം വാങ്ങരുത് എന്ന നിർബന്ധ ബുദ്ധിയും മഹാദേവന് ഉണ്ടായിരുന്നു. റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

   അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കവടിയാറിലെ വസതിയിലും മൃതദേഹം പൊതുദര്‍ശനത്തിനു വച്ച പ്രസ്‌ക്ലബ്ബിലും മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ നിവധി സുഹൃത്തുക്കാളാണെത്തിയത്. സംസ്കാരം കരമന ബ്രാഹ്മണ സമുദായ ശ്മാശാനത്തിൽ നടന്നു.

   മഹാദേവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ അനുശോചിച്ചു.

   ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണപരമായ മാറ്റത്തിന് വേണ്ടി 'ദ ഹിന്ദു'വിലൂടെ മഹാദേവന്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

   സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് മഹാദേവന്റെ വിയോഗം കനത്ത നഷ്ടമാണെന്ന് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.

   Also Read മലയാളി നഴ്‌സിന്റെ കുഞ്ഞ് മരിച്ചതിനു പിന്നാലെ ഭര്‍ത്താവും ആത്മഹത്യ ചെയ്തു

   മഹാദേവന്റെ നിര്യാണം മാധ്യമ ലോകത്തിന് കനത്ത നഷ്ടമാണെന്ന് രമേശ് ചെന്നിത്തലയും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.  തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ അനുശോചന യോഗം ചേരും.

    
   First published:
   )}