നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വണ്ടാനം ടിഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഞ്ചു കോടി രൂപ ചെലവില്‍ ഹൗസിങ് ബോര്‍ഡ് ആശ്വാസ കേന്ദ്രം

  വണ്ടാനം ടിഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഞ്ചു കോടി രൂപ ചെലവില്‍ ഹൗസിങ് ബോര്‍ഡ് ആശ്വാസ കേന്ദ്രം

  നിര്‍മാണം സെപ്റ്റംബര്‍ മൂന്നിന് തുടങ്ങും. 10 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കും.

  Image Facebook

  Image Facebook

  • Share this:
   ആലപ്പുഴ: വണ്ടാനം ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ആശ്വാസമേകാന്‍ അഞ്ചു കോടി രൂപ ചെലവില്‍ ഹൗസിങ്ങ് ബോര്‍ഡ് ആശ്വാസ കേന്ദ്രം നിര്‍മിക്കുമെന്ന് എച്ച്. സലാം എം.എല്‍.എ. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രി അങ്കണത്തില്‍ മൂന്നുനിലകളിലായി 15000 ചതുരശ്രയടിയിലാണ് ആശ്വാസകേന്ദ്രം നിര്‍മിക്കുക. 50 സെന്റ് സ്ഥലമാണ് ഇതിനായി ലഭ്യമാക്കിയത്.

   നിര്‍മാണം സെപ്റ്റംബര്‍ മൂന്നിന് തുടങ്ങും. 10 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കും. താഴത്തെ നിലയില്‍ 10 മുറികളും ഒരോ മുറിക്കും ശുചി മുറികളുമുണ്ടാകും. ഇതോടൊപ്പം 24 കിടക്കകളുള്ള ഡോര്‍മെറ്ററികളും നിര്‍മിക്കും. ഒന്നാം നിലയിലും രണ്ടാം നിലയിലുമായി 12 മുറികള്‍ വീതവും ഒപ്പം ശുചിമുറികളും ഡോര്‍മെറ്ററികളുമുണ്ടാകും. ആകെ 72 ഡോര്‍മെറ്ററികളും 34 മുറികളും ശുചിമുറികളുമാണ് നിര്‍മിക്കുക. രോഗികളുടെ കൂട്ടിരിപ്പുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മിതമായ നിരക്കിലുള്ള വാടക ഈടാക്കും.

   Also Read-ഇന്ന് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടിയിലേക്ക്; റെക്കോർഡ് നേട്ടവുമായി ഇന്ത്യ

   വാഹന പാര്‍ക്കിങ് സൗകര്യവുമുണ്ടാകും. ഹൗസിങ് ബോര്‍ഡിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള പണം ചെലവഴിച്ചാണ് നിര്‍മാണം. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും ബന്ധുക്കള്‍ക്കും ആശുപത്രിയില്‍ താമസിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ നിലവില്‍ വരാന്തകളിലും ഇടനാഴികളിലുമായാണ് വിശ്രമ സൗകര്യം കണ്ടെത്തിയിരുന്നത്. ഇത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

   Also Read-ഹോം ഐസൊലേഷന്‍; 'വായൂ സഞ്ചാരമുള്ള ബാത്ത് അറ്റാച്ച്ഡ് മുറികളില്‍'; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

   യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷയായി. ഹൗസിങ് ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജെ. റെക്സ് പദ്ധതി വിശദീകരിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ. ശശികല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. പ്രദീപ്തി സജിത്ത്, പഞ്ചായത്തംഗം സുനിത പ്രദീപ്, ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോര്‍ജ്ജ് പുളിക്കല്‍, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുള്‍ സലാം, ആര്‍ എം.ഒ. ഡോ. നോനാം ചെല്ലപ്പന്‍, ഹൗസിങ് ബോര്‍ഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സജീവന്‍, അസിസ്റ്റന്റ് എന്‍നീയര്‍ ഹാഷിം എന്നിവര്‍ പങ്കെടുത്തു.
   Published by:Jayesh Krishnan
   First published:
   )}