HOME » NEWS » Kerala » THE INABILITY TO FORM A CABINET AND RUN THE GOVERNMENT TILL DATE IS A BETRAYAL OF THE PEOPLE SAID BY KUMMANAM RAJASEKHARAN

'നാളിതുവരെ മന്ത്രിസഭ രൂപീകരിച്ച് ഭരണ നിര്‍വ്വഹണം നടത്താന്‍ കഴിയാത്തത് ജനവഞ്ചന; കുമ്മനം രാജശേഖരന്‍

കേരളത്തില്‍ മാത്രം ഫലം പ്രഖ്യാപിച്ച് നീണ്ട 18 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭ അധികാരമേല്‍ക്കാന്‍ പോകുന്നത്

News18 Malayalam | news18-malayalam
Updated: May 11, 2021, 4:52 PM IST
'നാളിതുവരെ മന്ത്രിസഭ രൂപീകരിച്ച് ഭരണ നിര്‍വ്വഹണം നടത്താന്‍ കഴിയാത്തത് ജനവഞ്ചന; കുമ്മനം രാജശേഖരന്‍
കുമ്മനം രാജശേഖരൻ
  • Share this:
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ഭരണകക്ഷിക്ക് നാലിതുവരെ ഒരു മന്ത്രിസഭ രൂപീകരിച്ച് ഭരണ നിര്‍വ്വഹണം നടത്താന്‍ കഴിയാത്തത് ജനവഞ്ചനയാണെന്ന് കുമ്മനം രാജശേഖരന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോവിഡ് മഹാമാരിയില്‍ ജന സമൂഹം കഷ്ടനഷ്ടങ്ങള്‍ സഹിക്കുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട മന്ത്രിമാര്‍ ആരും അധികാരം ഏല്‍ക്കാത്തതും കേസരകള്‍ ഒഴിഞ്ഞുകിടക്കുന്നതും ഖേദകരമാണെന്ന് കുമ്മനം രാജശേഖരന്‍ കുറിച്ചു.

അതേസമയം പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ മന്ത്രിസഭ അധികാരമേറ്റ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ സര്‍ക്കാരുണ്ടായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിവതും വേഗം അധികാരമേറ്റ് പ്രശ്‌ന പരിഹാരത്തിന് സത്വര നടപടികള്‍ കൈകൊള്ളണമെന്ന് അദ്ദേഹം ആവശ്ടയപ്പെട്ടു.

Also Read-Eid-ul-Fitr 2021 | മുജാഹിദ് വിഭാഗം പെരുന്നാള്‍ നേരത്തെ പ്രഖ്യാപിച്ചു; വിമര്‍ശനവുമായി സമസ്ത

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഭരണകക്ഷിക്ക് നാളിതുവരെ ഒരു മന്ത്രിസഭ രൂപീകരിച്ച് ഭരണ നിര്‍വ്വഹണം നടത്താന്‍ കഴിയാത്തത് ജനവഞ്ചനയാണ്.

കോവിഡ് മഹാമാരിയുടെ അതിരൂക്ഷമായ പ്രത്യാഘാതങ്ങളില്‍പ്പെട്ട് ജനസമൂഹം കഷ്ടനഷ്ടങ്ങള്‍ സഹിക്കുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട മന്ത്രിമാര്‍ ആരും അധികാരമേല്‍ക്കാത്തതും കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നതും ഖേദകരമാണ്.

തിരഞ്ഞെടുപ്പിന് ശേഷം ബംഗാള്‍ , ആസാം , തമിഴ് നാട് , പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ മന്ത്രിസഭ അധികാരമേറ്റ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ സര്‍ക്കാരുണ്ടായി. കേരളത്തില്‍ മാത്രം ഫലം പ്രഖ്യാപിച്ച് നീണ്ട 18 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭ അധികാരമേല്‍ക്കാന്‍ പോകുന്നത്.

വളരെ ഭീതിദവും ഉല്‍ക്കണ്ഠാജനകവുമായ സംഭവവികാസങ്ങളിലൂടെ സംസ്ഥാനം കടന്നുപോകുമ്പോള്‍ മന്ത്രിക്കസേരകള്‍ക്ക് വേണ്ടി ഘടകകഷികള്‍ കടിപിടി കൂടിയും വിലപേശിയും സമയം പാഴാക്കുന്നു. കഴിവതും വേഗം അധികാരമേറ്റ് പ്രശ്‌ന പരിഹാരത്തിന് സത്വര നടപടികള്‍ കൈക്കൊള്ളുകയാണ് അടിയന്തിരാവശ്യം.
Published by: Jayesh Krishnan
First published: May 11, 2021, 4:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories