HOME » NEWS » Kerala »

തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ പ്രതി തൂങ്ങിമരിച്ച സംഭവം: ദുരൂഹത നീങ്ങുന്നതായി സൂചന

മൃതദേഹത്തിൻറെ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

News18 Malayalam | news18-malayalam
Updated: August 17, 2020, 10:51 PM IST
തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ പ്രതി തൂങ്ങിമരിച്ച സംഭവം: ദുരൂഹത നീങ്ങുന്നതായി സൂചന
അന്‍സാരി
  • Share this:
തിരുവനന്തപുരം: ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് തിരുവനന്തപുരം കിഴക്കേകോട്ടയില്‍ മൊബൈല്‍ മോഷണവുമായി ബന്ധപ്പെട്ട് പൂന്തുറ സ്വദേശി അന്‍സാരിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചത്. ഫോര്‍ട്ട് സ്റ്റേഷനില്‍ എത്തിച്ച അന്‍സാരിയെ സമീപത്തെ ശിശു സൗഹൃദ കേന്ദ്രത്തിലെക്ക് മാറ്റുകയായിരുന്നു. ഇതിന് ശേഷം ശുചിമുറിയില്‍ കയറി അന്‍സാരി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്.

പൊലീസിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുല്‍ഫിക്കറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനില്‍ തെളിവെടുപ്പ് നടന്നു. ഇതിന് പിന്നാലെയാണ് മൃതദേഹത്തിൻറെ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നത്.

അൻസാരിക്ക് മർദനമേറ്റിട്ടില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ മർദനമേറ്റതിന്റെ മുറിവുകളില്ല. കഴുത്തിൽ തുണി മുറുകിയതിന്റെ പാട് മാത്രമാണുള്ളത്. ഇതോടെ അൻസാരിയുടേത് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഏതായാലും പോസ്റ്റ് മോർട്ടം റിപ്പോർട്ട് കൂടി ലഭ്യമായ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

അന്‍സാരിയെ പോലീസ് മര്‍ദിച്ചിട്ടില്ലെന്ന് സംഭവം നടക്കുമ്പോള്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നവർ മൊഴി നൽകിയുന്നു. കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷനിലെ ജിഡി രജിസ്റ്ററില്‍ രേഖപ്പെടുത്താതിരുന്നതും അന്‍സാരിയെ നിരീക്ഷിക്കാത്തതും
പൊലീസിന്റെ ഭാഗത്തുനിന്നു ഉണ്ടായ വീഴ്ചയാണെന്നന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. ഇക്കാര്യത്തിലും അന്വേഷണം തുടരുകയാണ്. അതേസമയം സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി. മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Published by: user_49
First published: August 17, 2020, 10:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories