ഇന്റർഫേസ് /വാർത്ത /Kerala / Soumya Santhosh | സൗമ്യയുടെ ഭർത്താവിനെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഇസ്രയേൽ പ്രസിഡന്റ്

Soumya Santhosh | സൗമ്യയുടെ ഭർത്താവിനെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഇസ്രയേൽ പ്രസിഡന്റ്

Soumya_Israel

Soumya_Israel

സന്തോഷിനോടും മകൻ അഡോണിനോടും മറ്റ് കുടുംബാംഗങ്ങളോടും ഇസ്രയേലിലെ മുഴുവൻ ജനങ്ങളുടെയും അനുശോചനം അറിയിക്കുന്നതായി പ്രസിഡന്റ് റൂവൻ അറിയിച്ചു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

ചെറുതോണി: ഇസ്രയേലിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട കീരിത്തോട് കാഞ്ഞിരന്താനത്ത് സൗമ്യയുടെ ഭർത്താവ് സന്തോഷിനെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി. ഇസ്രയേൽ പ്രസിഡന്റ് റൂവൻ റിവ് ലിൻ ആണ് സന്തോഷിനെ ടെലഫോണിൽ വിളിച്ച് സംസാരിച്ചത്.

ഇസ്രയേൽ കോൺസുലേറ്റ് ജനറൽ ജൊനാദൻ സഡ്കയും സംഭാഷണത്തിൽ പങ്കാളിയായി. നയതന്ത്ര കാര്യാലയത്തിലെ മലയാളി ഉദ്യോഗസ്ഥൻ ഇരുവരുടെയും സംഭാഷണം തർജ്ജമ ചെയ്തു. സംഭാഷണത്തിൽ കുടുംബത്തെ ഇസ്രയേൽ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകി.

'റിയാസ് സുഹൃത്തും സഹപാഠിയും'; മന്ത്രിയായതിൽ സന്തോഷമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

സന്തോഷിനോടും മകൻ അഡോണിനോടും മറ്റ് കുടുംബാംഗങ്ങളോടും ഇസ്രയേലിലെ മുഴുവൻ ജനങ്ങളുടെയും അനുശോചനം അറിയിക്കുന്നതായി പ്രസിഡന്റ് റൂവൻ അറിയിച്ചു.

സംഭാഷണത്തിനിടയിൽ സൗമ്യ മരിച്ച സ്ഥലം കാണണമെന്ന ആഗ്രഹം സന്തോഷ് പ്രകടിപ്പിച്ചു. എപ്പോൾ വേണമെങ്കിലും അതിനുള്ള സൗകര്യങ്ങൾ ഒരുക്കാമെന്ന് പ്രസിഡന്റ് റൂവൻ അറിയിച്ചതായി കുടുംബാംഗങ്ങൾ അറിയിച്ചു. പതിനഞ്ച് മിനിറ്റ് നേരത്തോളം സംഭാഷണം നീണ്ടു നിന്നു. ഇസ്രയേലിൽ എത്തുമ്പോൾ നേരിൽ കാണാമെന്ന ഉറപ്പും അദ്ദേഹം നൽകി.

കേരളത്തിൽ ഏറ്റവും കൂടുതൽ പേരെ മന്ത്രിസഭയിലിരുത്തിയത് ഈ മണ്ഡലം

ഇസ്രായേലിൽ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ സംസ്കാരം ഞായറാഴ്ച ആയിരുന്നു. ഇടുക്കി കീരിത്തോട് നിത്യസഹായ മാതാ ദേവാലയത്തിൽ ആയിരുന്നു സൗമ്യയുടെ സംസ്കാരം നടന്നത്. സൗമ്യയുടെ വീട്ടിലേക്ക് ഇസ്രായേലി പ്രതിനിധിയും എത്തിയിരുന്നു. ഇസ്രയേലി ജനതയ്ക്ക് സൗമ്യ മാലാഖയാണെന്നും കുടുംബത്തിന് ആവശ്യമായതെല്ലാം തങ്ങളുടെ സർക്കാർ ചെയ്യുമെന്നും ഇസ്രായേൽ കോൺസൽ ജനറൽ അന്തിമോപചാരം അർപ്പിച്ച് പറഞ്ഞു.

അതേസമയം, സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ധനസഹായം അഭ്യർത്ഥിച്ച് പി സി ജോർജ് രംഗത്തെത്തി. ഫേസ്ബുക്ക് പേജിലാണ് സൗമ്യയുടെ ഭർത്താവിന്റെ അക്കൗണ്ട് വിശദാംശങ്ങൾ അദ്ദേഹം നൽകിയിരിക്കുന്നത്. നമ്മുടെ ഈ കൊച്ചു കേരളത്തിൽ എന്ത് തരം പ്രതിസന്ധിയുണ്ടായാലും കൈത്താങ്ങാവുന്ന ഒരു കൂട്ടം മനുഷ്യർ ഈ ലോകത്തുണ്ടെന്നും ഓരോരുത്തരും ആവുന്ന സഹായം ആ കുടുംബത്തിന് നൽകാൻ ശ്രമിക്കണമെന്നും പി സി ജോർജ് അഭ്യർത്ഥിച്ചു.

First published:

Tags: Israel, Soumya Israel, Soumya killed, Soumya Santhosh, Soumya Santhosh incident