കോഴിക്കോട്: പുതുപ്പള്ളിയില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി യാക്കോബായ പ്രതിനിധി മത്സരിക്കും. ഇടതു - വലതു മുന്നണികൾക്ക് എതിരെ നാല് സീറ്റുകളില്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളായി. സഭാ തര്‍ക്കത്തില്‍ ഇടതു - വലതു മുന്നണികളെ വെല്ലുവിളിച്ചു കൊണ്ടാണ് യാക്കോബായ വിഭാഗം പ്രതിനിധി പുതുപ്പള്ളിയില്‍ സ്ഥാനാർത്ഥിയെ നിര്‍ത്തുന്നത്.
ക്രിസ്ത്യന്‍ സെക്കുലര്‍ ഫോറത്തിന്റെ പുതുപ്പള്ളി സ്ഥാനാര്‍ഥിയായി യാക്കോബായ പ്രതിനിധി ലിജു മത്സരിക്കും. കോഴിക്കോട് ചേര്‍ന്ന ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടിയുടെ സംസ്ഥാന സമിതിയിലാണ് തീരുമാനം. ഉമ്മൻ ചാണ്ടിയെ ഉന്നം വച്ച് യാക്കോബായ സഭയുടെ പിന്തുണയോടെയാണ് ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മത്സരിക്കുന്നത്.
പുതുപ്പള്ളി കൂടാതെ തിരുവമ്പാടി, നിലമ്പൂര്‍, പാറശാല സീറ്റുകളിലും മത്സരിക്കാനാണ് ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടിയുടെ തീരുമാനമെന്ന് സംസ്ഥാന പ്രസിഡന്റ് വി വി അഗസ്റ്റിന്‍ പറഞ്ഞു.
എൽഡിഎഫിന് 82 സീറ്റ്; പിണറായിക്ക് തുടർ ഭരണം പ്രവചിച്ച് ടൈംസ് നൗ-സീ വോട്ടർ അഭിപ്രായ സർവേ
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരായി വിരമിച്ചവര്‍, യാക്കോബായ സഭയുമായി ബന്ധമുള്ളവര്‍, സ്വതന്ത്ര കര്‍ഷക സംഘടനാ നേതാക്കള്‍ ഉള്‍പ്പെടുന്നവരാണ് ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി നേതാക്കള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly Election 2021, Assembly elections, Oomman chandy