നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ PSCക്ക് കത്തയച്ചു

  പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ PSCക്ക് കത്തയച്ചു

  നിയമനം വൈകിക്കുന്നത് ഉദ്യോഗാര്‍ത്ഥികളോടും അവരുടെ കുടുംബത്തോടും ഉള്ള നീതി നിഷേധമാണെന്ന് കത്തില്‍ പറയുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രസിദ്ധികരിച്ച പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട 10940 ഓളം വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ പി എസ് സിക്ക് കത്തയച്ചു. പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ആശങ്ക ദുരീക്കരിക്കണമെന്ന് അറിയിച്ചാണ് കത്ത് എഴുതിയിരിക്കുന്നത്. നിയമനം വൈകിക്കുന്നത് ഉദ്യോഗാര്‍ത്ഥികളോടും അവരുടെ കുടുംബത്തോടും ഉള്ള നീതി നിഷേധമാണെന്ന് കത്തില്‍ പറയുന്നു.

   കത്തിന്‍റെ പൂര്‍ണരൂപം വായിക്കാം.

   സര്‍,

   ഞങ്ങള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 01-07-2019ല്‍ പ്രസിദ്ധികരിച്ച പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട 10940 ഓളം വരുന്ന ഉദ്യോഗാര്‍ത്ഥികളാണ്.
   കേരളത്തിലെ ലക്ഷ കണക്കിന് യുവാക്കളുടെ സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള തൊഴില്‍ദാതാവായ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 30-12-2017ലെ ഗസ്റ്റ്, കാറ്റഗറി നമ്പര്‍ 657/2017 നോട്ടിഫിക്കേഷന്‍ പ്രകാരം കേരളം പൊലീസിലെ 7 ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലെ പ്രകാരം ഒഴിവുകള്‍ നികത്തുന്നതിലേക്കായി അപേക്ഷ ക്ഷണിക്കുകയും നിശ്ചിത ദിവസത്തിനുള്ളില്‍ രണ്ടര ലക്ഷത്തില്‍ അധികം യുവാക്കള്‍ അപേക്ഷിക്കുകയും ആയതിന്‍റെ അടിസ്ഥാനത്തില്‍ 2018 ജൂലൈ 22ആം തീയതി ഒ.എം.ആര്‍ പരീക്ഷ നടത്തി 2019 ഏപ്രില്‍ 1,2 തീയതികളിലായി 30,000 ത്തോളം ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീക്കരിക്കുകയും തുടര്‍ന്ന് ബറ്റാലിയന്‍ അടിസ്ഥാനത്തില്‍ വിവിധങ്ങളായ ഗ്രൗണ്ടുകളുടെ ലഭ്യതയുടെ അടിസ്ഥാനത്തില്‍ വണ്‍ സ്റ്റാര്‍ നിലവാരത്തിലുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാപരീക്ഷയും നടത്തി, സര്‍ട്ടിഫിക്കറ്റ് പരിശോധനയും പൂര്‍ത്തിയാക്കി 01-07-2019ന് 10940 ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന റാങ്ക് പട്ടികയും പ്രസിദ്ധീക്കരിച്ച്‌, റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ നിയമന ശുപാര്‍ശ അയക്കുന്ന നടപടികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ ലിസ്റ്റില്‍ വിരലില്‍ എണ്ണാവുന്ന ചിലര്‍ പരീക്ഷ ക്രമക്കേടിലൂടെയാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിജിലന്‍സ് വിഭാഗം കണ്ടെത്തുകയും അവരെ ലിസ്റ്റില്‍ നിന്നും പുറത്താക്കുകയും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.

   ഈ സാഹചര്യത്തില്‍ തുടരന്വേഷണം നടക്കുന്നതിനാല്‍ സത്യസന്ധമായി പരീക്ഷയും ഫിസിക്കല്‍ ടെസ്റ്റും പാസ്സായി നിയമന ശുപാര്‍ശയും കാത്തിരുന്ന പതിനായിരത്തോളം ഉദ്യോഗാര്‍ത്ഥികളുടെ നിയമനം ആശങ്കാജനകമായ ഒരു സാഹചര്യത്തിലാണ്. ഇത് ഞങ്ങളോടും ഞങ്ങളുടെ കുടുംബത്തോടും ഉള്ള നീതിനിഷേധം ആണ്. തുടരന്വേഷണത്തിനോ ക്രമക്കേട് നടത്തിയവര്‍ക്കെതിരെയുള്ള ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതിനോ ഞങ്ങള്‍ എതിരല്ല. എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കാലതാമസം ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും സാരമായി ബാധിക്കുന്ന ഒന്നാണ്. ആയതിനാല്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി ഞങ്ങളുടെ നിയമന നടപടികള്‍ എത്രയും വേഗത്തില്‍ ആക്കുകയും ഞങ്ങളുടെ ആശങ്ക ദൂരീകരിച്ചു നല്‍കുകയും ചെയ്യണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

   വിശ്വസ്തതയോടെ

   First published:
   )}