HOME » NEWS » Kerala »

വീട്ടിലേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതും അയൽവാസിയുടെ മതിൽ ചാടിക്കടന്ന്; ഈ ദുരിതം തുടങ്ങിയിട്ട് എട്ടുവർഷം 

ബന്ധുക്കള്‍ വന്നാലും സുഹൃത്തുക്കള്‍ വന്നാലുമൊക്കെ മതില്‍ കയറിയിറങ്ങണം.

News18 Malayalam | news18-malayalam
Updated: October 8, 2020, 10:16 PM IST
വീട്ടിലേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതും അയൽവാസിയുടെ മതിൽ ചാടിക്കടന്ന്; ഈ ദുരിതം തുടങ്ങിയിട്ട് എട്ടുവർഷം 
News18 Malayalam
  • Share this:
കോഴിക്കോട്:  ദിവസവും വീടിന് പുറത്തേക്കും തിരിച്ചും മതിലില്‍ കോണി വച്ച് കയറിയിറങ്ങി പോകുന്ന ഒരു കുടുംബമുണ്ട് കോഴിക്കോട്. അയല്‍വാസി വഴി നല്‍കാത്തതിനെത്തുടര്‍ന്ന് എട്ടുവര്‍ഷമായി സ്ത്രീകളുള്‍പ്പെടുന്ന നാലംഗ കുടുംബം പുറത്തിറങ്ങുന്നതും തിരികെ പോകുന്നതും മതിലില്‍ കയറിയിറങ്ങിയാണ്. 

കോഴിക്കോട് കടുപ്പിനി മേത്തല്‍ത്തൊടി ബാലനും കുടുംബവുമാണ് വീടിന് പുറത്തിറങ്ങണമെന്ന് മതില്‍ ചാടേണ്ട ഗതികേടില്‍. ആധാരത്തില്‍ അരസെന്റ് വഴിയുണ്ടെങ്കിലും അയല്‍വാസി വഴി കെട്ടിയടച്ചതോടെയാണ് 65കാരനായ ബാലനും കുടുംബത്തിനും ഈ അവസ്ഥ വന്നത്.

Also Read- മലമ്പുഴയിലെ 'യക്ഷി'ക്ക് മോഡലായ നഫീസ വിടവാങ്ങി

അഞ്ച് സെന്റിലാണ് ഈ വീട്. നാലടി വഴിയുണ്ട് രേഖയില്‍. അതായത് അരസെന്റ് സ്ഥലം. കോര്‍പറേഷന്റെ കുടിവെള്ള പൈപ്പ് ലൈന്‍പോലും ഇവിടെയില്ലാത്തതിനാല്‍ വെള്ളമെടുത്ത് വരുന്നതും ഇങ്ങനെയൊക്കെയാണ്. ഒരാള്‍ വെള്ളമെടുത്ത് മതിലില്‍ നിന്ന് മറ്റൊരാള്‍ക്ക് കൈമാറണം. മതിലില്‍ കയറിയിറങ്ങിയാണ് വീട്ടുകാര്‍ പോകുന്നതും വരുന്നതും. ബന്ധുക്കള്‍ വന്നാലും സുഹൃത്തുക്കള്‍ വന്നാലുമൊക്കെ മതില്‍ കയറിയിറങ്ങണം.

Also Read- 'ക്രാക്സ്' ഇവിടെ ഹാപ്പിയാണ്; കോവിഡ് കാലത്ത് അതിഥിയായെത്തിയ കാക്ക കുഞ്ഞ് കുടുംബാംഗമായ കഥ

എന്തിന് വീട്ടിൽ സെന്‍സസിന് വരുന്നവര്‍പോലും ഇങ്ങനെയാണ് വരുന്നതും പോകുന്നതും. അവകാശപ്പെട്ട ഭൂമിക്കായി കോടതിയെ സമീപിച്ചിട്ട് വര്‍ഷം 13 ആയിരിക്കുന്നു. എട്ട് വര്‍ഷം മുമ്പ് വരെ മറ്റൊരാളുടെ വീടിനരികിലൂടെയായിരുന്നു ബാലനും കുടുംബവും വഴി നടന്നിരുന്നത്. ആ സ്ഥലവും വീടും വിറ്റതോടെ മതിലുയര്‍ന്നു. പിന്നെ സഞ്ചാരം ഇങ്ങനെയായി. വഴി നടക്കാന്‍ അനുവാദത്തിനായി കോടതിയില്‍ മാത്രമേ പ്രതീക്ഷയുള്ളുവെന്ന് ബാലന്‍ പറയുന്നു.

Also Read- ഐപിഎസ് നേട്ടം ആദ്യാക്ഷരം പഠിപ്പിച്ച അധ്യാപികയ്ക്ക്; വൈറലായി ഒരു ഗുരു-ശിഷ്യ സമാഗമം

അരസെന്റ് വിവാദഭൂമിയില്‍കൂടിയായിരുന്നു 1975 മുതല്‍ 2007 വരെ കുടുംബം വഴി നടന്നിരുന്നത്. അയല്‍വാസിയായ വീട്ടുടമ മരിച്ചതോടെയാണ് മക്കള്‍ വഴി കെട്ടിയടച്ചത്. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. വീടിന് മുന്നില്‍ മതില്‍ ഉയരുന്നത് വരെ ബുദ്ധിമുട്ടില്ലായിരുന്നു.



ബാലനും ഭാര്യയും മകനും മരുമകളുമടങ്ങുന്നതാണ് കുടുംബം. രണ്ട് പെണ്‍മക്കളെ വിവാഹം ചെയ്തയച്ചു. വീടിന് മുന്നിലെ സ്ഥലത്തിന്റെ ഉടമ മാറിയതോടെയാണ് മതില്‍ കെട്ടി ഉയര്‍ത്തിയത്. പിന്നെ ദുരിതം പിടിച്ച ജീവിതമായി. കോടതിയില്‍ നിന്നെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നിര്‍ധന കുടുംബം.
Published by: Rajesh V
First published: October 8, 2020, 10:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories