നെഹ്റുട്രോഫിയുടെ തുഴയേന്തിയ കുട്ടനാടൻ താറാവിന് പേരായി 'പങ്കൻ'
Last Updated:
സോഷ്യൽ മീഡിയ വഴി ഇത്തവണ വിദേശ രാജ്യങ്ങളിൽ നിന്ന് പോലും വള്ളംകളി പ്രേമികൾ പേര് നിർദ്ദേശിച്ചിരുന്നു.
ആലപ്പുഴ: അറുപത്തിയേഴാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ തുഴയേന്തി വിജയചിഹ്നവുമായി നിൽക്കുന്ന കുട്ടനാടൻ താറാവിന് പേരിട്ടു. 'പങ്കൻ' എന്നാണ് തുഴയേന്തി നിൽക്കുന്ന കുട്ടനാടൻ താറാവിന്‍റെ പേര്.
നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി നടത്തിയ മത്സരത്തിൽ തിരുവനന്തപുരം പാളയം ഒബ്‌സർവേറ്ററി ലൈനിൽ ടി.സി.നമ്പർ 14/773 ൽ എൽ.സരിത വിജയിയായി. മത്സരത്തിൽ സോഷ്യൽ മീഡിയ വഴിയും ഫേസ് ബുക്ക് മെസേജായും ലഭിച്ച ആയിരത്തിലധികം എൻട്രികളിൽ നിന്നാണ് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് വി.എസ്. ഉമേഷ്, മാധ്യമം ബ്യൂറോചീഫ് വി.ആർ. രാജമോഹൻ, സാംസ്‌കാരിക പ്രവർത്തകനായ ഹരികുമാർ വാലേത്ത് എന്നിവരടങ്ങിയ വിധിനിർണയ സമിതി പേര് തെരഞ്ഞെടുത്തത്.
advertisement
സോഷ്യൽ മീഡിയ വഴി ഇത്തവണ വിദേശ രാജ്യങ്ങളിൽ നിന്ന് പോലും വള്ളംകളി പ്രേമികൾ പേര് നിർദ്ദേശിച്ചിരുന്നു. വിജയിക്ക് മുല്ലയ്ക്കൽ നൂർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് നൽകുന്ന സ്വർണ്ണനാണയമാണ് സമ്മാനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 05, 2019 8:36 PM IST


