News18 MalayalamNews18 Malayalam
|
news18
Updated: January 18, 2021, 9:15 PM IST
കെവി വിജയദാസ് MLA
- News18
- Last Updated:
January 18, 2021, 9:15 PM IST
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ആയിരുന്ന കെ വി വിജയദാസ് രാഷ്ട്രീയ പ്രവർത്തകൻ എന്നതിനൊപ്പം മികച്ച കർഷകൻ കൂടിയായിരുന്നു. പിന്നീട് കോങ്ങാട് എം എൽ എ ആയപ്പോഴും കാർഷിക പ്രശ്നങ്ങളിൽ രാഷ്ടീയം നോക്കാതെ പ്രതികരിച്ചിരുന്ന ജനകീയ നേതാവായിരുന്നു വിജയദാസ്.
പാലക്കാട് ജില്ലയിലെ എലപ്പുള്ളി കാക്കത്തോട് സ്വദേശി വേലായുധന്റെയും തത്തയുടെയും മകനായ വിജയദാസ്, മികച്ച നെൽകർഷകൻ കൂടിയായിരുന്നു. രാഷ്ട്രീയ തിരക്കുകൾക്കിടയിലും നെൽകൃഷി ഉപേക്ഷിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ നെൽകർഷകർക്കൊരു പ്രശ്നം വന്നാൽ, വിജയദാസ് രാഷ്ട്രീയം മറന്ന് തനി കർഷകനായി പ്രതികരിച്ചു.
COVID 19 | കോങ്ങാട് എംഎൽഎ കെ.വി വിജയദാസ് അന്തരിച്ചു; മരണം കോവിഡ് ബാധയെ തുടർന്ന്
1995ൽ പാലക്കട്ടെ ആദ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയ വിജയദാസ്, 2011ലും 2016ലും കോങ്ങാട് നിന്നും എംഎൽഎയായി. അപ്പോഴും രാഷ്ട്രീയത്തിനൊപ്പം നെൽകൃഷിയും തുടർന്നു. കാർഷിക പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ മികവ് കാണിച്ചു.
ഇതോടൊപ്പം രാഷ്ട്രീയരംഗത്തും മികച്ച ഇടപെടൽ നടത്തി. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് ലോകത്തിന് തന്നെ മാതൃകയായ മീൻവല്ലം ജലവൈദ്യുത പദ്ധതിക്ക് തുടക്കം കുറിച്ചത്. ഏഷ്യയിൽ തന്നെ ഒരു ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കിയ ആദ്യ ജലവൈദ്യുത പദ്ധതിയായിരുന്നു ഇത്.
കെ എസ് വൈ എഫിലൂടെ പൊതുപ്രവർത്തനരംഗത്ത് വന്ന വിജയദാസ് ദീർഘകാലം സിപിഐ എം എലപ്പുള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചു. തുടർന്ന് പുതുശേരി ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റിയിലും പ്രവർത്തിച്ചു.
1987ൽ എലപ്പുള്ളി ഗ്രാമപഞ്ചായത്ത് അംഗമായി തെരഞ്ഞെടുപ്പട്ടു. തേനാരി ക്ഷീരോൽപാദക സഹകരണസംഘം സ്ഥാപക പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, എലപ്പുള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിരുന്നു.
നിലവിൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും
കർഷകസംഘം ജില്ലാ പ്രസിഡന്റും ആയിരുന്നു. പ്രേമകുമാരിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്, ജയദീപ്, സന്ദീപ്.
Published by:
Joys Joy
First published:
January 18, 2021, 9:15 PM IST