കാസർഗോഡ്: മൂകാംബിക ദർശനം കഴിഞ്ഞ് കുടുംബത്തിനൊപ്പം മടങ്ങുന്നതിനിടെ ട്രെയിനിൽനിന്ന് വീണ് അഭിഭാഷകൻ മരിച്ചു. ഉദുമയിലാണ് സംഭവം. തൃശൂർ സ്വദേശി അഡ്വ. വത്സൻ (78) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ എറണാകുളം - മഡ്ഗാവ് എക്സ്പ്രസ്സിൽ നിന്ന് തെറിച്ച് വീണാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് കുടുംബത്തിനൊപ്പം വത്സൻ മൂകാംബികയിലെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇതുൾപ്പടെ ഇന്ന് സംസ്ഥാനത്ത് മൂന്നുപേരാണ് ട്രെയിൻ അപകടത്തിൽ മരിച്ചത്. കാസർഗോഡ് പള്ളം റെയിൽവേ ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. കസബാകടപ്പുറം സ്വദേശി സുമേഷ് (27) ആണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
വെള്ളം വാങ്ങി ട്രെയിനിലേക്ക് കയറുന്നതിനിടെ കാൽവഴുതി ട്രാക്കിലേക്ക് വീണു; യുവതിയ്ക്ക് ദാരുണാന്ത്യം
ള്ളം വാങ്ങി തിരികെ ട്രെയിനിലേക്ക് കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് യുവതി മരിച്ചു. മത്സ്യത്തൊഴിലാളിയായ കൊച്ചി തോപ്പുംപടി മുണ്ടംവേലി മുക്കത്തുപറമ്പ് അറക്കൽ ജേക്കബ് ബിനുവിന്റെയും മേരി റീനയുടെയും മകൾ അനു ജേക്കബാണ്(22) മരിച്ചത്. തൃശൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടമുണ്ടായത്.
Also Read-Accident | മലപ്പുറത്ത് ലോറിയിടിച്ച് രണ്ടുപേർ മരിച്ചു; മൂന്നുപേർക്ക് പരിക്ക്
ട്രെയിന്‍ നിർത്തിയപ്പോൾ പ്ലാറ്റ്ഫോമിൽ ഇറങ്ങി വെള്ളം വാങ്ങി തിരികെ കോച്ചിലേക്ക് കയറുന്നതിനിടെ കാൽ വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. വേണാട് എക്സ്പ്രസിൽ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.
തൃശൂരിൽ ട്രെയിൻ എത്തിയപ്പോൾ അനു ബന്ധുവായ യുവാവിനൊപ്പം വെള്ളം വാങ്ങുന്നതിനായി പ്ലാറ്റ്ഫോമിലേക്കിറങ്ങിയിരുന്നു. തിരികെ കയറുംമുന്‍പ് ട്രെയിൻ ഓടി തുടങ്ങിയിരുന്നു. കാക്കനാട് റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയാണ് അനു.
Accident | കാസർകോട് ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പ്രതിശ്രുത വരൻ മരിച്ചു
കാസർകോട്: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പ്രതിശ്രുത വരൻ മരിച്ചു. ഞായറാഴ്ച വൈകിട്ട് ദേശീയപാതയിലായിരുന്നു അപകടം. മുട്ടത്തോടി ഹിദായത് നഗറിലെ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് അഷ്റഫ്(27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റു.
അപകടം നടന്ന ഉടൻ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അഷ്റഫിന്റെ ജീവൻ രക്ഷിക്കാനായില്ല. അഷ്റഫിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ മാസം 17ന് അഷ്റഫിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു.
ഗൾഫിലായിരുന്ന യുവാവ് ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പന്നിക്കുന്നിലെ ഉമ്മയുടെ അനുജത്തിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Kasargod, Train accident