LockDown കഴിഞ്ഞാൽ മദ്യശാലകൾ തുറക്കുമെന്ന് അഭ്യൂഹം; തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതൽ മാത്രമെന്ന് മന്ത്രി
എന്നാൽ മദ്യശാലകൾ തുറക്കാൻ തീരുമാനമില്ലെന്നു എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ മാത്രമാണ് എംഡിയുടെ സർക്കുലറിൽ ഉള്ളതെന്നും മന്ത്രി

- News18 Malayalam
- Last Updated: April 30, 2020, 11:59 AM IST
തിരുവനന്തപുരം: മേയ് മൂന്നിന് അവസാനിക്കുന്ന ലോക്ക്ഡൗൺ രണ്ടാംഘട്ടം കഴിഞ്ഞാൽ മദ്യശാലകൾ ഭാഗികമായി തുറക്കുന്നതിന്റെ സാധ്യതകൾ തേടി സർക്കാർ. റെഡ് സോണ്‍ ജില്ലകളിലും ഹോട്ട്സ്പോട്ടുകളിലും ഒഴികെ മദ്യശാലകൾ തുറക്കാനാണ് ആലോചന. കേന്ദ്രത്തോടും ഇതിന് അനുമതി തേടിയതായി സൂചനയുണ്ട്.
ഔട്ട്ലെറ്റുകൾ തുറക്കേണ്ടി വന്നാൽ വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ബിവറേജസ് കോർപ്പറേഷൻ എംഡി മാനേജർമാർക്ക് നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ അടങ്ങിയ സർക്കുലറും പുറത്തിറങ്ങി. ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലറ്റുകളിൽ മദ്യം വാങ്ങാനെത്തുന്നവരെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കണം. ഇതിന് ആവശ്യമായ തെർമൽ സ്കാനറുകൾ ബെവ്കോ ആസ്ഥാനത്തു നിന്ന് നൽകും. മദ്യശാലകൾ തുറക്കുന്നതിനു മുമ്പായി ഔട്ട്ലറ്റുകളുടേയും വെയർഹൗസുകളുടെയും പരിസരം അണുവിമുക്തമാക്കണം. ഇതിനായി അംഗീകാരമുള്ള ഏജൻസികളെ ചുമതലപ്പെടുത്തണം.
BEST PERFORMING STORIES:കോവിഡ് കഴിഞ്ഞുള്ള നാളെയെന്തെന്ന് വ്യാകുലപ്പെടാൻ പ്രിയ 'ബോബി' ഇനിയില്ല; ബോളിവുഡിന് നഷ്ടങ്ങൾ നൽകി ഏപ്രിൽ വിടവാങ്ങുന്നു [PHOTO]എന്റെ കരിയർ അദ്ദേഹത്തിന് അവകാശപ്പെട്ടത്; തന്റെ ജീവിതം മാറ്റിയ ഇർഫാനെക്കുറിച്ച് ഫഹദ് [NEWS]കോവിഡ്: മൂന്ന് മരുന്ന് പരീക്ഷണങ്ങളിൽ കേരളവും പങ്കാളികളാകും [NEWS]
ജീവനക്കാർക്ക് മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ ഉറപ്പാക്കണം. ഇതു വാങ്ങാനുള്ള പണം ഷോപ്പുകളിൽനിന്നും എടുക്കാം. സാമൂഹിക അകലം പാലിക്കാനുള്ള സർക്കാർ നിര്‍ദേശങ്ങൾ കർശനമായി പാലിക്കണം. ഷോപ്പുകളുടേയും വെയർഹൗസുകളുടെയും അകവും പുറവും വൃത്തിയാക്കണം. എക്സൈസ് ഓഫിസുകളെ അറിയിച്ചുവേണം ഇതു ചെയ്യാൻ.
എല്ലാ ഷോപ്പുകളിലും വിപണനത്തിന് ആവശ്യമായ മദ്യം ഉണ്ടെന്ന് മാനേജർമാർ ഉറപ്പാക്കണമെന്നും എംഡിയുടെ സർക്കുലറിൽ പറയുന്നു. മേയ് നാലു മുതൽ ഭാഗികമായെങ്കിലും മദ്യശാലകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാരും.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഇതു സഹായമാകുമെന്നും സർക്കാർ കരുതുന്നു. എന്നാൽ മദ്യശാലകൾ തുറക്കാൻ തീരുമാനമില്ലെന്നു എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ മാത്രമാണ് എംഡിയുടെ സർക്കുലറിൽ ഉള്ളതെന്നും മന്ത്രി വിശദീകരിച്ചു.
ഔട്ട്ലെറ്റുകൾ തുറക്കേണ്ടി വന്നാൽ വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ബിവറേജസ് കോർപ്പറേഷൻ എംഡി മാനേജർമാർക്ക് നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ അടങ്ങിയ സർക്കുലറും പുറത്തിറങ്ങി.