• HOME
  • »
  • NEWS
  • »
  • kerala
  • »
  • Jackfruit | പ്ലാവിൽനിന്ന് കൂഴച്ചക്ക കാണാതായി; മൂന്നാം ദിനം പ്രത്യക്ഷപ്പെട്ടത് വരിക്കച്ചക്ക!

Jackfruit | പ്ലാവിൽനിന്ന് കൂഴച്ചക്ക കാണാതായി; മൂന്നാം ദിനം പ്രത്യക്ഷപ്പെട്ടത് വരിക്കച്ചക്ക!

പ്ലാവിൻചുവട്ടിൽനിന്ന് ലഭിച്ച ചക്ക മുറിച്ചപ്പോൾ അത് വരിക്കച്ചക്കയായിരുന്നു. കൂഴച്ചക്ക എങ്ങനെ വരിക്കയായി മാറിയെന്നതാണ് വീട്ടുകാരെയും പ്രദേശവാസികളെയും കുഴയ്ക്കുന്നത്

  • Share this:
    ഇടുക്കി: പ്ലാവിൽനിന്ന് കൂഴച്ചക്ക കാണാതായി മൂന്നാം ദിവസം പ്ലാവിൻചുവട്ടിൽ വരിക്കച്ചക്ക പ്രത്യക്ഷപ്പെട്ടു. ഇടുക്കി ജില്ലയിലെ അയ്യപ്പൻകോവിൽ മേരികുളത്തിന് സീപമാണ് കൂഴച്ചക്ക മൂന്നു ദിവസം കൊണ്ട് വരിക്കച്ചക്കയായി മാറിയത്. ഈ പ്രദേശത്തെ പ്ലാവുകളിൽ ഈ സീസണിൽ ആദ്യം ചക്ക ഉണ്ടായ വീട്ടുകാർക്കാണ് വേറിട്ട അനുഭവമുണ്ടായത്. വീട്ടുകാരും സമീപവാസികളും ഏറെ പ്രതീക്ഷയോടെയാണ് ചക്ക പാകമായി വരുന്നത് നോക്കിയിരുന്നത്. എന്നാൽ പൊടുന്നനെ ഒരു ദിവസം രാവിലെ ചക്ക അപ്രത്യക്ഷമായത് വീട്ടുകാരെയും അയൽവാസികളെയും അമ്പരപ്പിലാക്കി. ആശിച്ചുമോഹിച്ച് കാത്തിരുന്ന ചക്ക നഷ്ടമായതിന്‍റെ നിരാശയിലായിരുന്നു എല്ലാവരും.

    ചക്ക മോഷ്ടിച്ചയാളെ കണ്ടെത്തുന്നതിനായി പ്രദേശവാസികൾ ചേർന്ന് വിപുലമായ അന്വേഷണം ആരംഭിച്ചു. അതിനിടെയാണ് വീട്ടുകാരെ അത്ഭുതപ്പെടുത്തി മൂന്നാംദിനം പ്ലാവിന്‍റെ ചുവട്ടിൽ ഒരു ചക്ക പ്രത്യക്ഷപ്പെട്ടത്. നാട്ടുകാർ അന്വേഷണം ആരംഭിച്ചതോടെ ചക്ക മോഷ്ടിച്ചയാൾ അത് തിരികെ കൊണ്ടുവെച്ചതാണെന്ന് വീട്ടുകാർക്ക് ബോധ്യമായി.

    എന്നാൽ അത്ഭുതം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. പ്ലാവിൻചുവട്ടിൽനിന്ന് ലഭിച്ച ചക്ക മുറിച്ചപ്പോൾ അത് വരിക്കച്ചക്കയായിരുന്നു. കൂഴച്ചക്ക എങ്ങനെ വരിക്കയായി മാറിയെന്നതാണ് വീട്ടുകാരെയും പ്രദേശവാസികളെയും കുഴയ്ക്കുന്നത്. ഏതായാലും കൂഴച്ചക്ക എടുത്ത് വരിക്കച്ചക്ക തിരികെ തന്ന മോഷ്ടാവിന് നന്ദി പറയുകയാണ് വീട്ടുകാർ. ലഭിച്ച ചക്ക മുറിച്ച് അയൽക്കാർക്കെല്ലാം നൽകിയാണ് വീട്ടുകാർ സന്തോഷം പങ്കിട്ടത്.

    കൂട്ടിയിട്ട് കത്തിച്ചത് 550 കിലോ കഞ്ചാവ്; തൃശൂരിൽ നശിപ്പിച്ചത് പൊലീസ് പിടിച്ചെടുത്ത കഞ്ചാവ്

    പൊലീസ് പിടിച്ചെടുത്ത 550 കിലോയോളം വരുന്ന കഞ്ചാവ് കൂട്ടത്തോടെ കത്തിച്ചുകളഞ്ഞു. തൃശൂർ റൂറൽ പൊലീസ് പിടിച്ചെടുത്ത കഞ്ചാവാണ് ചിറ്റിലശേരിയിലെ ഒട്ടുകമ്പനിയിലെ ചൂളയിൽവെച്ച് കത്തിച്ചുകളഞ്ഞത്. റൂറൽ എസ്.പി ഐശ്വര്യ ഡോങ്റെയുടെ നിർദേശപ്രകാരമായിരുന്നു നടപടി. തൃശൂരിലെ മണ്ണുത്തി, പുതുക്കാട്, ആമ്പല്ലൂർ, കൊടകര തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കഴിഞ്ഞ കുറച്ചു നാളുകൾക്കിടയിൽ പിടികൂടിയ കഞ്ചാവാണ പൊലീസ് നശിപ്പിച്ചത്.

    പിടിച്ചെടുത്ത കഞ്ചാവ് സ്റ്റേഷനുകളിൽ സൂക്ഷിച്ചത് പൊലീസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് കഞ്ചാവ് കൂട്ടത്തോടെ കത്തിച്ചുകളയാൻ തീരുമാനിച്ചത്. തൃശൂരിൽ ഇതാദ്യമായല്ല പൊലീസ് പിടിച്ചെടുത്ത കഞ്ചാവ് നശിപ്പിച്ചു കളയുന്നത്.

    ലോക്കപ്പിലെ ടൈൽ പൊട്ടിച്ച് ഞരമ്പ് മുറിച്ചു; പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രതി

    പോലീസ് സ്‌റ്റേഷനുള്ളില്‍ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത് നാടകീയ സംഭവങ്ങൾക്ക് ഇടയാക്കി. ലോക്കപ്പിലെ ടൈൽ പൊട്ടിച്ച് കൈയിലെ ഞരമ്പ് മുറിച്ച പ്രതിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ആര്യനാട് സ്വദേശി കുഞ്ഞുമോനാണ് (24) സ്‌റ്റേഷനിലുള്ളില്‍ കൈയ്യിലെ ഞരമ്പ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാലമോഷണ കേസില്‍ കുഞ്ഞുമോനും ഭാര്യയും സഹായിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യാശ്രമം നടത്തിയത്.

    കുഞ്ഞുമോന്റെ ഭാര്യയുടെ പേരില്‍ സ്വര്‍ണ്ണം പണയം വെച്ചിരുന്നു. ഇത് തിരിച്ചെടുക്കുന്നതിനായി ഭാര്യവീടിന് സമീപത്ത് താമസിക്കുന്ന സ്ത്രീയുടെ മാല മോഷ്ടിക്കുന്നതിന് ഇയാള്‍ മറ്റൊരാൾക്ക് ക്വട്ടേഷൻ നൽകിയിരുന്നു. ഈ സംഭവത്തിൽ കുഞ്ഞുമോനും ഭാര്യയും സഹായിയും അറസ്റ്റിലായത്. മാലമോഷണത്തിന് പുറമെ മയക്കുമരുന്ന്, കഞ്ചാവ് വിതരണം ഉൾപ്പടെ നിരവധി കേസുകള്‍ കുഞ്ഞുമോനെതിരെ ഉണ്ട്.

    Also Read-Arrest | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് നാടുവിട്ടു; ഇതര സംസ്ഥാന തൊഴിലാളി തിരുവനന്തപുരത്ത് പിടിയിൽ

    സ്ഥിരമായി കുഞ്ഞുമോന്‍ കഞ്ചാവ് നല്‍കിയിരുന്ന രണ്ടുപേരെയാണ് സ്വർണമാല മോഷ്ടിക്കാനായി ഏര്‍പ്പാടാക്കിയത്. തുടര്‍ന്ന് ഇവരില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞുമോനെ കുറിച്ചുള്ള വിവരം ലഭിച്ചതോടെ പോലീസ് ഇയാളെയും ഭാര്യയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭാര്യയ്‌ക്കൊപ്പം അറസ്റ്റിലായ കുഞ്ഞുമോന്‍ സ്‌റ്റേഷനിലെ ലോക്കപ്പിലെ ടൈല്‍ ഇളക്കിയെടുത്ത് കൈമുറിച്ച്‌ അത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
    Published by:Anuraj GR
    First published: