• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | ചോക്ലേറ്റുമായി വന്ന ലോറി വയനാട് ചുരത്തിൽനിന്ന് താഴേക്ക് മറിഞ്ഞു

Accident | ചോക്ലേറ്റുമായി വന്ന ലോറി വയനാട് ചുരത്തിൽനിന്ന് താഴേക്ക് മറിഞ്ഞു

ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ചോക്ലേറ്റ് കയറ്റി വന്ന കണ്ടെയ്​നര്‍ ലോറിയാണ് വയനാട് ചുരത്തിൽ വെച്ച് അപകടത്തിൽപ്പെട്ട് മറിഞ്ഞത്...

Lorry_accident

Lorry_accident

  • Last Updated :
  • Share this:
    കൽപ്പറ്റ: സംസ്ഥാനത്തേക്ക് ചോക്ലേറ്റുമായി വന്ന കണ്ടെയ്നർ ലോറി വയനാട് ചുരത്തിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞു. ചുരത്തിലെ എട്ടാം വളവിന് സമീപമാണ് ലോറി മറിഞ്ഞത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്. ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട്​ താമരശ്ശേരി താലൂക്ക്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ചോക്ലേറ്റ് കയറ്റി വന്ന കണ്ടെയ്​നര്‍ ലോറിയാണ് വയനാട് ചുരത്തിൽ വെച്ച് അപകടത്തിൽപ്പെട്ട് മറിഞ്ഞത്.

    മിക്ക ദിവസങ്ങളിലും വയനാട് ചുരത്തില്‍ അപകടങ്ങൾ സംഭവിക്കുന്നുണ്ട്​. ഡ്രൈവർമാരുടെ ശ്രദ്ധക്കുറവും അമിതവേഗവുമാണ് വയനാട് ചുരത്തിൽ സ്ഥിരം അപകടത്തിന് ഇടയാക്കുന്നതെന്ന് നാട്ടുകാരും ചുരം സംരക്ഷണസമിതി പ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ, വയനാട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. നിത്യേനയുള്ള അപകടങ്ങൾ വയനാട് ചുരത്തിൽ ഗതാഗത സ്തംഭനത്തിനും കാരണമാകുന്നുണ്ട്.

    റെയിൽവേ ഗേറ്റ് തകർത്തെത്തിയ കാർ ട്രെയിനിലിടിച്ചു; തിപിടിത്തത്തിൽ ഒരാൾ മരിച്ചു

    കാൺപുർ: അമിത വേഗത്തിലെത്തിയ ആഡംബർ കാർ റെയില്‍വേ ഗേറ്റ് തകര്‍ത്ത് ട്രെയിനിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാർ ട്രെയിനിലിടിച്ചതിനെ തുടർന്നുണ്ടായ തീപിടിത്തത്തിലാണ് ഒരാൾ മരിച്ചത്. ഉത്തര്‍ പ്രദേശിലെ ഹത്രാസ് മഥുര ബറേലി റെയില്‍വേ പാതയില്‍ ഹത്രാസിനടുത്ത് വച്ചാണ് അപകടം ഉണ്ടായത്. പുതുവർഷ തലേന്ന് രാത്രിയിലാണ് അപകടം.

    കാറിൽ നാലു പേരാണ് ഉണ്ടായിരുന്നത്. അടച്ചിട്ടിരുന്ന റെയിൽവേ ഗേറ്റ് തകർത്തുകൊണ്ടാണ് കാർ ഗുഡ്സ് ട്രെയിനിൽ ഇടിച്ചത്. ട്രെയിനിൽ ഇടിച്ച കാർ ദൂരേക്ക് തെറിച്ചുവീഴുകയും തീപിടിക്കുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. മറ്റ് രണ്ട് യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ കാറിന് തീപിടിച്ചതോടെ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പൊലീസും നാട്ടുകാരും ചേർന്നാണ് കാര്‍ അപകടസ്ഥലത്ത് നിന്ന് മാറ്റിയത്. സംഭവത്തെക്കുറിച്ച് പൊലീസും റെയിൽവേ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞു; അരയിലുണ്ടായിരുന്ന ബിയര്‍ കുപ്പി കുത്തിക്കയറി യുവാവ് മരിച്ചു

    ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിനിടെ(Accident) അരയിലുണ്ടായിരുന്ന ബിയര്‍ കുപ്പി പൊട്ടി കുട്ടിക്കയറി യുവാവ് മരിച്ചു(Death). പെരുമാതുറ പുതുക്കുറിച്ചി തെരുവില്‍ തൈവിളാകം വീട്ടില്‍ ഷെഹിന്‍(22) ആണ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Also Read-Couple Found Dead | തൃശൂരില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    പെരുമാതുറ മാടന്‍വിള പാലത്തിന് സമീപത്ത് ഇന്നലെ രാത്രി 7.30ന് ആയിരുന്നു അപകടം. ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. പരിക്കേറ്റ ഷെഹിനെ ആദ്യം ആദ്യം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
    Published by:Anuraj GR
    First published: