നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോറി ഇടിച്ചു കയറി ബഹുനിലക്കെട്ടിടം തകർന്നു; കൽപറ്റയിൽ ഗതാഗതം നിലച്ചു

  ലോറി ഇടിച്ചു കയറി ബഹുനിലക്കെട്ടിടം തകർന്നു; കൽപറ്റയിൽ ഗതാഗതം നിലച്ചു

  റോഡ് അരികിൽ ഉണ്ടായിരുന്ന പോസ്റ്റും തകർത്താണ് ലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയത്.

  kalpeta

  kalpeta

  • News18
  • Last Updated :
  • Share this:
   കൽപറ്റ: ലോറി ഇടിച്ചു കയറിയതിനെ തുടർന്ന് കൽപറ്റ ടൗണിലെ വെള്ളാരം കുന്നിൽ തകർന്ന് വീഴാനായ നിലയിൽ
   കെട്ടിടം. ദേശീയ പാതയിൽ കെ എസ് ആർ ടി സി ഗാരേജിന് അരികെയുള്ള കെട്ടിടമാണ് റോഡിലേക്ക് ചെരിഞ്ഞു
   കൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

   കെട്ടിടം റോഡിലേക്ക് വീഴാനെന്ന രീതിയിൽ നിൽക്കുന്ന സാഹചര്യത്തിൽ ദേശീയ പാതയിൽ ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. അഗ്നിരക്ഷാശമന സേനയെത്തി ലോറി ഡ്രൈവറെ രക്ഷപ്പെടുത്തി. കട്ടർ, സെപ്രഡർ എന്നീ ഉപകരണങ്ങൾ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. അപകടത്തിൽ പരുക്കേറ്റ ഡ്രൈവർ ഗൗതം എന്നയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

   ഭർതൃ വീട്ടുകാരുടെ പീഡനത്തിൽ മനംനൊന്ത് ബിജെപി എംപിയുടെ മരുമകൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

   തിങ്കളാഴ്ച പുലർച്ചെ നാലരയോടെ ആയിരുന്നു സംഭവം. ദേശീയ പാതയോരത്തെ വിൻഡ് ഗേറ്റ് റസിഡൻസിയിലേക്കാണ് ലോറി ഇടിച്ചു കയറിയത്. കെട്ടിടം അപകടാവസ്ഥയിലാണ്. ഒരു വശത്തേക്ക് ചെരിഞ്ഞ കെട്ടിടം പതിയെ നിലത്തേക്ക് താഴ്ന്നു.

   ഫേസ് ഷീൽഡും മാസ്കും കൈയുറയും ധരിച്ച് മുഖ്യമന്ത്രിയെത്തി; ധർമ്മടത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

   അപകടത്തെ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കും കൽപറ്റ ഭാഗത്തേക്കുമുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിച്ചിട്ടുണ്ട്. ഏത് സമയവും തകർന്നു വീഴാവുന്ന നിലയിലാണ് കെട്ടിടം. റോഡ് അരികിൽ ഉണ്ടായിരുന്ന പോസ്റ്റും തകർത്താണ് ലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയത്.
   Published by:Joys Joy
   First published:
   )}