നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കുരിശിന് മുകളിൽ കയറി കുട്ടികൾ ഫോട്ടോയെടുത്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റി

  കുരിശിന് മുകളിൽ കയറി കുട്ടികൾ ഫോട്ടോയെടുത്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റി

  കുരിശിനെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല കുട്ടികൾ ചിത്രമെടുത്തതെന്ന് പൊലീസ് പറഞ്ഞു.

  Mahal Committee

  Mahal Committee

  • News18
  • Last Updated :
  • Share this:
   ഈരാറ്റുപേട്ട: കുരിശിന് മുകളിൽ കയറി കുട്ടികൾ ഫോട്ടോയെടുത്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഈരാറ്റുപേട്ട മഹല്ല് കമ്മിറ്റി. ഈരാറ്റുപേട്ട പള്ളി ഇമാം ഉൾപ്പെടെയുള്ളവർ സെന്റ് മേരീസ് ഫൊറോന പള്ളിയിലെത്തി വൈദികരുമായി കൂടിക്കാഴ്ച നടത്തി.

   കുട്ടികളുടെ പ്രവൃത്തിയിൽ വിശ്വാസികളോട് ക്ഷമ ചോദിക്കുകയാണെന്ന് മഹല്ല് കമ്മിറ്റി പുരോഹിതരെ അറിയിച്ചു. വൈദികരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മഹല്ല് കമ്മിറ്റി അംഗങ്ങൾ വൈദികർക്കൊപ്പം നിന്ന് പകർത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

   You may also like:രണ്ടാം ലോകമഹായുദ്ധകാലത്ത് ആംബുലൻസ് ഡ്രൈവറായിരുന്ന വനിത; വേർപാട് 112 ആം വയസിൽ [NEWS]നിയമസഭാ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി; രണ്ട് മന്ത്രിമാര്‍ വിചാരണക്കോടതിയില്‍ ഹാജരാവണം [NEWS] ഓർഡർ ചെയ്തത് കബാബ്; വീട്ടിലേക്ക് കബാബുമായി എത്തിയത് പൊലീസ്, ഇടയ്ക്ക് നടന്നത് വമ്പൻ ട്വിസ്റ്റ് [NEWS]

   കുരിശിനെ അപകീർത്തിപ്പെടുത്തിയെന്ന സെന്റ് മേരീസ് പള്ളിയുടെ പരാതിയിൽ ഈരാറ്റുപേട്ട പൊലീസ് 14 കുട്ടികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കേസിൽ ഉൾപ്പെട്ട കുട്ടികൾ മൂന്ന് വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ ആയിരുന്നു. കുട്ടികൾക്ക് പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് സ്റ്റേഷനിൽ വച്ച് തന്നെ പൂഞ്ഞാർ എം എൽ എ പി സി ജോർജിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ കേസ് ഒത്തു തീർപ്പാക്കി.   കുരിശിനെ അപമാനിച്ചതിൽ പ്രതിഷേധവുമായി പൂഞ്ഞാർ ഇടവക പ്രതിനിധി യോഗവും രംഗത്തെത്തിയിരുന്നു. അതേസമയം, കുരിശിനെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല കുട്ടികൾ ചിത്രമെടുത്തതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ഡി ജി പി, കോട്ടയം ജില്ല കളക്ടർ, ജില്ല പൊലീസ് മേധാവി എന്നിവർക്കും സഭ പരാതി നൽകുകയുണ്ടായി.
   Published by:Joys Joy
   First published:
   )}