നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID19| രോഗം സ്ഥിരീകരിച്ച മാഹി സ്വദേശി യാത്ര ചെയ്തത് ട്രെയിനിലും ഓട്ടോറിക്ഷകളിലും; ജാഗ്രതയിൽ കോഴിക്കോട്

  COVID19| രോഗം സ്ഥിരീകരിച്ച മാഹി സ്വദേശി യാത്ര ചെയ്തത് ട്രെയിനിലും ഓട്ടോറിക്ഷകളിലും; ജാഗ്രതയിൽ കോഴിക്കോട്

  രോഗി ഭക്ഷണം കഴിച്ച കോഫി ഹൗസ് അടച്ചു. റെയില്‍വേ സ്റ്റേഷനിലും കമ്പാര്‍ട്ട്മെന്‍റിലും ഇവർക്കൊപ്പമുണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്

  coronavirus

  coronavirus

  • Share this:
  കോഴിക്കോട്: ഇന്നലെ മാഹിയില്‍ കോവിഡ് സ്ഥിരീകരിച്ച രോഗി ബീച്ച് ആശുപത്രിയില്‍ നിന്ന് റയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കു സഞ്ചരിച്ചെന്നു സ്ഥിരീകരിച്ചതോടെ അതീവജാഗ്രതയിലാണ് കോഴിക്കോട്.

  മാര്‍ച്ച് 13ന് പുലര്‍ച്ചെ 3.20നാണ് മാഹി സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. വിമാനത്തില്‍ ഇവര്‍ക്കൊപ്പം കോഴിക്കോടു നിന്നു 34 പേർ ഉണ്ടായിരുന്നു. മാഹിയിലെ വീട്ടിലേക്കുള്ള വഴിയില്‍ വടകര കോഫീ ഹൗസില്‍ ചായ കുടിച്ചു.

  മാഹി ആശുപത്രിയില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ഇവര്‍ ആംബുലന്‍സില്‍ ബീച്ച് ആശുപത്രിയിലെത്തിയെങ്കിലും ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്കാന്‍ വിസമ്മതിച്ച് പുറത്തുകടക്കുകയായിരുന്നു. ഓട്ടോയില്‍ റെയില്‍വേ സ്റ്റേഷനിലേക്കും പ്ലാറ്റ്‌ഫോം നമ്പര്‍4ല്‍ നിന്ന് മംഗള എക്‌സപ്രസില്‍ തലശേരിക്കും യാത്ര ചെയ്തു.

  BEST PERFORMING STORIES:ഇന്ത്യയിൽ 147 പേർക്ക് കോവിഡ്; ബംഗളൂരുവിലും നോയിഡയിലും കൂടുതൽ കേസുകൾ [NEWS] 'അമ്പമ്പോ ഇത്രയും അഴുക്കോ'; കറൻസി കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം; ബാങ്ക് ഉദ്യോഗസ്ഥയുടെ കുറിപ്പ് [NEWS]പാസ്പോർട്ട് ഓഫീസുകളിൽ നേരിട്ടുള്ള അന്വേഷണങ്ങൾക്കു താൽകാലിക വിലക്ക് [NEWS]

  അവിടെ നിന്ന് ഓട്ടോയില്‍ മാഹി പള്ളൂരിലെ വീട്ടിലേക്ക്. ഒപ്പമുണ്ടായിരുന്ന യാത്രക്കാര്‍, കോഫി ഹൗസ് ജീവനക്കാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിവരൊക്കെ നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആശുപത്രിയിലേക്ക് മാറ്റും.

  രോഗി ഭക്ഷണം കഴിച്ച കോഫി ഹൗസ് അടച്ചു. റെയില്‍വേ സ്റ്റേഷനിലും കമ്പാര്‍ട്ട്മെന്‍റിലും ഇവർക്കൊപ്പമുണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. കൊവിഡ് 19 സമൂഹവ്യാപന ഘട്ടത്തിലേക്ക് കടക്കും എന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍ രോഗി പൊതുഗതാഗത സംവിധാനം ഉപയോഗിച്ചത് പ്രതിസന്ധിയുണ്ടാക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

  ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കേണ്ട രോഗി പുറത്തുകടന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ ഏറ്റവുമധികം പേര്‍ നിരീക്ഷണത്തിലുള്ള ജില്ലയാണ് കോഴിക്കോട്.

  വിദേശത്ത് നിന്ന് വരുന്നവര്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുതെന്ന നിര്‍ദേശം പലരും ലംഘിക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ക്വാറന്‍റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാവുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.​

  First published:
  )}