• HOME
 • »
 • NEWS
 • »
 • kerala
 • »
 • CPI നേതാവ് വെടിയേറ്റ് മരിച്ച സംഭവം; പന്നിയെ കുടുക്കാൻ തോക്ക് ഒളിപ്പിച്ചു വെച്ചയാൾ കീഴടങ്ങി

CPI നേതാവ് വെടിയേറ്റ് മരിച്ച സംഭവം; പന്നിയെ കുടുക്കാൻ തോക്ക് ഒളിപ്പിച്ചു വെച്ചയാൾ കീഴടങ്ങി

കാട്ടുപന്നിയെ കുടുക്കാനായി വെച്ച തോക്കില്‍ നിന്ന് വെടിയേറ്റ് രക്തം വാര്‍ന്നാണ് മാധവന്‍ നമ്പ്യാര്‍ ​ഗുരുതരാവസ്ഥയിലായത്. പിന്നീട് മംഗലാപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു

Sreehari_arrest

Sreehari_arrest

 • Share this:
  കാസര്‍​ഗോഡ്: കൃഷിയിടത്തിൽവെച്ച് സിപിഐ നേതാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി പൊലീസിൽ കീഴടങ്ങി. കരിച്ചേരിയിലെ 28കാരനായ ശ്രീഹരിയാണ് ബേക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടു ദിവസം മുമ്പാണ് ബേക്കല്‍ കരിച്ചേരിയില്‍ സിപിഐ നേതാവ് എ മാധവന്‍ നമ്ബ്യാര്‍ ചക്ക ഇടാനായി പറമ്പിൽ എത്തിയപ്പോൾ വെടിയേറ്റ് മരിച്ചത്.

  കാട്ടുപന്നിയെ കുടുക്കാനായി വെച്ച തോക്കില്‍ നിന്ന് വെടിയേറ്റ് രക്തം വാര്‍ന്നാണ് മാധവന്‍ നമ്പ്യാര്‍ ​ഗുരുതരാവസ്ഥയിലായത്. പിന്നീട് മംഗലാപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. പന്നിയെ കുടുക്കാനുള്ള കെണി വെച്ചത് ശ്രീഹരിയാണ്. സംഭവം നടന്ന ശേഷം പറമ്പിലെത്തിയ താൻ തോക്ക് തൊട്ടടുത്ത പുഴയിലെറിഞ്ഞതായി ശ്രീഹരി പൊലീസിന് മൊഴി നല്‍കി.

  പറമ്പിൽ ഒളിപ്പിച്ചുവെച്ച തോക്കില്‍ നിന്ന് മാധവൻ നമ്പ്യാരുടെ വലത് കാല്‍മുട്ടിനാണ് വെടിയേറ്റത്. ഇതേത്തുടർന്ന് ബോധരഹിതനായി വീണ ഇദ്ദേഹത്തെ രക്തം വാർന്നു കിടക്കുന്ന നിലയിലാണ് സമീപവാസി കണ്ടെത്തിയത്. തുടര്‍ന്ന്, വളരെ വേഗം തന്നെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.

  സിപിഐ കരിച്ചേരി ബ്രാഞ്ച് മുന്‍ സെക്രട്ടറിയും കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി മുന്‍ അംഗവുമാണ് മരിച്ച മാധ്യന്‍ നമ്ബ്യാര്‍. സംഭവവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ബേക്കല്‍ പൊലീസ് പനയാലിലെ ശ്രീഹരിക്കെതിരെ കേസെടുത്തിരുന്നു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

  ടിപ്പറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ രണ്ടര കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

  കോഴിക്കോട്: അമിതവേഗത്തിൽ നിയന്ത്രണം വിട്ടെത്തിയ ടിപ്പര്‍ ലോറിയിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ രണ്ടര കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. 2019 ഏപ്രില്‍ 10നുണ്ടായ അപകടത്തില്‍ കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി ഫിറോസ് അന്‍സാരിയാണ് മരിച്ചത്. ഫിറോസിന്റെ മാതാപിതാക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് 2,04,97,800 രൂപ നല്‍കാനാണ് കോഴിക്കോട് മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ജഡ്ജി കെ ഇ സാലിഹ് വിധിച്ചത്. ഇൻഷുറൻസ് തുകയുടെ എട്ട് ശതമാനം പലിശയും കോടതിച്ചെലവുമടക്കം എതിര്‍കക്ഷികള്‍ ആകെ രണ്ടര കോടി രൂപ നല്‍കണമെന്നാണ് കോടതി വിധിച്ചത്.

  Also Read- മലദ്വാരത്തിൽ ഒളിപ്പിച്ച് വീണ്ടും സ്വർണം കടത്താൻ ശ്രമം; 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

  സംഭവദിവസം രാത്രിയിൽ നടുവണ്ണൂരിനടുത്ത് ദേശീയപാതയരികിൽ ബൈക്ക് നിര്‍ത്തി സംസാരിച്ചുകൊണ്ടിരുന്ന ഫിറോസിനെ അതിവേഗത്തിലെത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ 10 ദിവസത്തിന് ശേഷം മരിച്ചു. ലോറി ഉടമ താമരശ്ശേരി രാരോത്ത് തട്ടാന്‍തൊടുകയില്‍ ടി ടി മുഹമ്മദ് റിയാസും അലക്ഷ്യമായി വാഹനമോടിച്ച താമരശ്ശേരി പൂതാര്‍കുഴിയില്‍ പി കെ ആഷിഖും ഇന്‍ഷുറന്‍സ് കമ്ബനിയായ ചോളമണ്ഡലം എംഎസ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായിരുന്നു കേസിലെ എതിര്‍ കക്ഷികള്‍.

  ഫിറോസിന്റെ ഭാര്യ ഫാത്തിമ ഹാഫിസയും പിതാവ് പക്കറും മാതാവ് സൗദയുമാണ് നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചത്. ഭാര്യക്കും മാതാവിനും 50 ലക്ഷം വീതവും പിതാവിന് 25 ലക്ഷവും നല്‍കണം. ബഹ്‌റൈനില്‍ ജോലിയുണ്ടായിരുന്ന 31കാരനായ ഫിറോസ് അന്‍സാരി ലീവിന് നാട്ടിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. അഡ്വ. ആര്‍ രതീഷ് കുമാര്‍, അഡ്വ. എ മുംതാസ് എന്നിവര്‍ ഫിറോസിന്റെ കുടുംബത്തിനു വേണ്ടി കോടതിയിൽ ഹാജരായി.
  Published by:Anuraj GR
  First published: