Accident | ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി മധ്യവയസ്ക്കൻ മരിച്ചു
Accident | ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി മധ്യവയസ്ക്കൻ മരിച്ചു
ഫയര്‍ഫോഴ്സ് എത്തി സതീഷിനെ ലിഫ്റ്റില്‍ നിന്നും പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സതീഷിനെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുന്‍പു തന്നെ മരണം സംഭവിച്ചിരുന്നു
തിരുവനന്തപുരം: തല ലിഫ്റിനിടയിൽ കുടുങ്ങി മധ്യവയസ്കന് മരിച്ചു. തിരുവനന്തപുരം നേമം സ്വദേശി സതീഷ് കുമാറാണ് ജോലിക്കിടെ അപകടത്തില്‍ മരിച്ചത്. തിരുവനന്തപുരം നഗരത്തിലെ കവടിയാറിന് സമീപം അമ്പലമുക്കിലെ എസ് കെ പി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനാണ് സതീഷ് കുമാർ. കടയിൽ സാധനങ്ങൾ മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ലിഫ്റ്റില്‍ തല കുടുങ്ങിയാണ് സതീഷ് കുമാർ മരിച്ചത്.
സതീഷ് കുമാർ ലിഫ്റ്റിൽ കുടുങ്ങുന്നത് കണ്ട മറ്റ് ജീവനക്കാർ ബഹളംവെച്ചു. എന്നാൽ ലിഫ്റ്റിൽ നിന്ന് സതീഷ് കുമാറിനെ പുറത്തെടുക്കാൻ ഇവർക്ക് സാധിച്ചില്ല. തുടർന്ന് ഫയര്‍ഫോഴ്സ് എത്തി സതീഷിനെ ലിഫ്റ്റില്‍ നിന്നും പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സതീഷിനെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുന്‍പു തന്നെ മരണം സംഭവിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നേമം സ്വദേശിയായ സതീഷ് കുമാര്‍ വര്‍ഷങ്ങളായി ഇതേ കടയിലെ ജീവനക്കാരനായിരുന്നു.
തിരുവനന്തപുരത്ത് KSRTC ബസ് കടക്കുള്ളിലേക്ക് ഇടിച്ചുകയറി; ഡ്രൈവർ ഉൾപ്പെടെ 22 പേർക്ക് പരിക്ക്
പള്ളിച്ചല്‍ (Pallichal) പാരൂര്‍ക്കുഴി ദേശീയപാതയില്‍ കെ എസ് ആർ ടി സി ബസ് കടക്കുള്ളിലേക്ക് ഇടിച്ച് കയറി നിരവധി പേര്‍ക്ക് പരിക്ക്. തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആര് ടി സി ബസാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലും കാറിലും ഇടിച്ച് മറിഞ്ഞത്. കെ എസ് ആര് ടി സി ഡ്രൈവറുള്‍പ്പെടെ 22 പേര്‍ക്ക് പരിക്കേറ്റു. എട്ടുപേര്‍ക്ക് സാരമായ പരിക്കുമേറ്റു. നെയ്യാറ്റിൻകര ഡിപ്പോയിലെ ബസാണ് അപകടത്തിൽപെട്ടത്.
വാഹനം ഇടിച്ച് കയറിയ കട അവധിയായിരുന്നതിനാലും റോഡരികില്‍ മറ്റു യാത്രക്കാരില്ലാതിരുന്നതിനാലും വന്‍ദുരന്തമൊഴിവായി. ദേശിയപാതയില്‍ നിരന്തരം അപകടം നടക്കുന്ന പ്രദേശമാണ് പള്ളിച്ചല്‍ പാരൂര്‍ക്കുഴി ദേശീയപാത.
ഫയര്‍ഫോഴ്സും പൊലീസുമെത്തി അപകടത്തില്‍പ്പെട്ട ബസ് ക്രെയിന്‍ ഉപയോഗിച്ച് മാറ്റി. സംഭവത്തെ തുടര്‍ന്ന് ദേശീയപാതിയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. രണ്ടുദിവസം മുമ്പ് ഇവിടെ ബൈക്കപകടത്തിൽ രണ്ടു പേർ മരണപ്പെട്ടിരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.