നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാത; കുണ്ടും കുഴികളും സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണം; കരാറുകാരനോട് മന്ത്രി

  കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാത; കുണ്ടും കുഴികളും സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണം; കരാറുകാരനോട് മന്ത്രി

  കുണ്ടും കുഴിയും കാരണം അപകടങ്ങള്‍ ഉണ്ടായ സംഭവങ്ങളില്‍ നിയമ നടപടി ഉള്‍പ്പെടെ ആലോചിക്കുമെന്ന് കരാറുകാരനെ അറിയിച്ചു

  മുഹമ്മദ് റിയാസ്

  മുഹമ്മദ് റിയാസ്

  • Share this:
   കോഴിക്കോട്: 2018 ഏപ്രിലില്‍ കരാര്‍ ഉറപ്പിച്ച പദ്ധതിയാണ് കോഴിക്കോട് ബൈപാസ് ആറുവരിപാത. എന്നാല്‍ കരാര്‍ കമ്പിനിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം നിര്‍മ്മാണ പ്രവൃത്തി നടന്നിട്ടില്ല. ബൈപാസിന്റെ നിലവിലെ സാഹചര്യം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് വിലയിരുത്തി.

   കരാറുമായി ബന്ധപ്പെട്ട പ്രശ്‌നം കാരണം കുണ്ടും കുഴിയും അടക്കുന്ന പ്രവര്‍ത്തനം നടത്താതിരിക്കുന്നത് ഒരു തരത്തിലും വച്ചു പൊറുപ്പിക്കില്ലെന്ന് യോഗം തീരുമാനിച്ചു. ബൈപാസിലെ കുണ്ടും കുഴികളേയും കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ കരാറുകാരനോട് മന്ത്രി നിര്‍ദ്ദേശിച്ചു.

   Also Read-കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇതുവരെ എന്തിനാണ് ഒളിപ്പിച്ച് വച്ചത്; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

   കുണ്ടും കുഴിയും കാരണം അപകടങ്ങള്‍ ഉണ്ടായ സംഭവങ്ങളില്‍ നിയമ നടപടി ഉള്‍പ്പെടെ ആലോചിക്കുമെന്ന് കരാറുകാരനെ അറിയിച്ചു. നിലവിലെ പാതിയിലെ കുഴിയടക്കാന്‍ 28 തവണ കത്തയച്ചിട്ട് നടപടി ഉണ്ടായില്ലെന്ന് മന്ത്രി പറയുന്നു.

   Also Read-ഭവനരഹിതരും നിരാലംബരുമായ സ്ത്രീകളെയും കുട്ടികളെയും ലൈഫ് ഭവന പദ്ധതിയില്‍ മുന്‍ഗണനയോടെ ഉള്‍പ്പെടുത്തും; മന്ത്രി എം വി ഗോവിന്ദന്‍

   അടിയന്തരമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുറിച്ചു മാറ്റേണ്ട മരങ്ങള്‍ അടിയന്തരമായി മുറിക്കാനും നിര്‍ദ്ദേശം നല്‍കി. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കാന്‍ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെ അടക്കം പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് യോഗം ചേരും.

   Also Read-'ജനങ്ങളോടുള്ള ആദരമെന്നത് അവര്‍ തെരഞ്ഞെടുത്ത പ്രതിനിധിയെ പൊലീസുകാരന്‍ സല്യൂട്ട് ചെയ്യുന്നുണ്ടോ എന്നതിലല്ല'; കെ കെ രമ


   മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍ കോവില്‍, മേയര്‍ ബീന ഫിലിപ്പ്,എം പി മാരായ എം കെ രാഘവന്‍, എം വി ശ്രേയാംസ് കുമാര്‍, എം എല്‍ എ മാരായ പി ടി എ റഹീം, തോട്ടത്തില്‍ രവീന്ദ്രന്‍, കാനത്തില്‍ ജമീല, കളക്ടര്‍ ശ്രീറാം സാംബശിവറാവു, ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
   Published by:Jayesh Krishnan
   First published:
   )}