HOME » NEWS » Kerala » THE MINOR GIRL WAS RAPED THREE TIMES IN FOUR YEARS AT MALAPPURAM JJ TV ACV

Malappuram | പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായത് നാല് വർഷത്തിനിടെ മൂന്നുതവണ; പ്രതിപ്പട്ടികയിൽ 41 പേർ

2016 മേയിൽ പീഡനത്തിന് ഇരയായ ശേഷം അന്ന് പതിമൂന്ന് വയസുള്ള കുട്ടി സ്വന്തം വീട്ടിൽ സുരക്ഷിതയല്ലെന്നു കണ്ടെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ നിർഭയ ഹോമിലാക്കി

News18 Malayalam | news18
Updated: January 18, 2021, 8:15 PM IST
Malappuram | പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായത് നാല് വർഷത്തിനിടെ മൂന്നുതവണ; പ്രതിപ്പട്ടികയിൽ 41 പേർ
news18
  • News18
  • Last Updated: January 18, 2021, 8:15 PM IST
  • Share this:
മലപ്പുറം: പാണ്ടിക്കാട്  പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൂന്നാം തവണയും ലൈംഗികാതിക്രമത്തിന് ഇരയായി. 2016ലും 2017ലും പീഡനത്തിന് ഇരയായി നിർഭയ ഹോമിലേക്ക് മാറ്റിയ പെൺകുട്ടിയെ കഴിഞ്ഞ വർഷം വീണ്ടും ബന്ധുക്കൾക്ക് കൈമാറിയ ശേഷമാണ് വീണ്ടും ചൂഷണത്തിന് ഇരയായത്.

ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു കുട്ടിയെ 2020ൽ ബന്ധുക്കളോടൊപ്പം വിട്ടത്. ആ വർഷം നവംബറിൽ ആണ് പെൺകുട്ടി വീണ്ടും ചൂഷണത്തിന് ഇരയായ വിവരം പുറത്ത് അറിയുന്നത്. ഒരിക്കൽ കാണാതായ പെൺകുട്ടിയെ കണ്ടെത്തിയ ശേഷം സി ഡബ്യു സി നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി വീണ്ടും പീഡിപ്പിക്കപ്പെട്ട വിവരം മനസിലാക്കിയത്. 29 കേസുകൾ ആണ് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് രജിസ്റ്റർ ചെയ്തത്. 41 പേരാണ് ഈ കേസുകളിൽ പ്രതികൾ. ഇതിൽ 20 പേരെ അറസ്റ്റു ചെയ്തതായും പൊലീസ് അറിയിച്ചു. You may also like:അന്ന് കോളേജിൽ നിന്ന് പുറത്തായ ആൾ; ഇന്ന് 'മഹത്തായ ഭാരതീയ അടുക്കള'യുടെ സംവിധായകൻ - വൈറലായി കുറിപ്പ് [NEWS]ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ബിആർ - 77 നറുക്കെടുത്തു; 12 കോടി അടിച്ച ഭാഗ്യവാൻ ഇതാ [NEWS] പൊലീസുകാരിങ്ങനെ തൊട്ടാവാടിയായാലോ? ഒരു കമന്റിനോട് പോലും മുട്ടി നിൽക്കാൻ കേരള പൊലീസിന് പറ്റില്ലേ? ട്രോളായ മറുപടി മുക്കി [NEWS]'ആകെ 41 പേരാണ് പ്രതിപട്ടികയിൽ ഉള്ളത്. അതിൽ 20 പേരെ അറസ്റ്റ് ചെയ്തു. 15 പേർക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു. അഞ്ചുപേർ ഇപ്പോൾ റിമാൻഡിൽ ആണ്. പാണ്ടിക്കാട്, കരുവാരകുണ്ട്, വണ്ടൂർ സ്റ്റേഷൻ പരിധികളിൽ ആയി 21 പേരെ ഇനി പിടികൂടാൻ ഉണ്ട്. പെരിന്തൽമണ്ണ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം ആണ് കേസ് അന്വേഷിക്കുന്നത്' - ഡിസിആർബി DySP പി ഷംസ് പറഞ്ഞു.

2016, 2017 കാലത്ത് ഉണ്ടായ സംഭവങ്ങളിൽ മൂന്ന് കേസുകൾ വേറെ ഉണ്ട്. ഇതിൽ മൂന്നു പേരാണ് പ്രതികൾ. ഈ കേസിലെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടിയുടെ സാഹചര്യം അന്വേഷിക്കാതെ ആണ് നിർഭയ ഹോമിൽ നിന്ന് വീട്ടുകാർക്കൊപ്പം വിട്ടയച്ചത് എന്ന ആക്ഷേപം ശക്തമാണ്. 'പല കേസുകളിലും കുട്ടികളുടെ പുനരധിവാസ സാധ്യതകൾ അന്വേഷിക്കാതെ ആണ് നടപടികൾ. ഇത്തരം പരിശോധന നടത്താനുള്ള സജ്ജീകരണങ്ങൾ ഇല്ലാത്തത് ആണോ ഈ ഷെൽട്ടർ ഹോം എന്ന് അന്വേഷിക്കേണ്ടത് ആണ്. പോറ്റി വളർത്താൻ കൊടുക്കുക എന്നാണ് പറയുക. അങ്ങനെ പോറ്റി വളർത്താൻ കൊടുത്തവരുടെ സാഹചര്യം ഇവർ അന്വേഷിച്ചിരുന്നോ എന്നറിയില്ല' - ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ  പി ഗീത ചോദിക്കുന്നു.

എന്നാൽ, ഒരു ചട്ടം പോലും ലംഘിക്കാതെ, എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കുട്ടിയെ കുടുംബാംഗങ്ങളുടെ കൂടെ അയച്ചത് എന്ന് സി ഡബ്ലു സി ചെയർമാൻ അഡ്വ. ഷാജേഷ് ഭാസ്കർ പറയുന്നു. 'മൂന്നു തവണയായി ഉണ്ടായ സംഭവങ്ങളിൽ ഒരു കേസിൽ പോലും കുട്ടിയുടെ രക്തബന്ധത്തിൽ ഉള്ളവരോ കുടുംബക്കാരും ബന്ധുക്കളോ പ്രതികൾ ആയിട്ടില്ല... 2020ൽ നടന്ന സംഭവങ്ങൾ പുറത്തു വന്നത് കൂടി സി ഡബ്ല്യു സിയുടെ ഇടപെടൽ കാരണമാണ്. ഇക്കാര്യങ്ങൾ ഇപ്പോൾ ചർച്ചയാകുന്നതിന്  പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടോ എന്ന് സംശയിക്കേണ്ടത് ഉണ്ട്' - അദ്ദേഹം പറഞ്ഞു.

2016 മേയിൽ പീഡനത്തിന് ഇരയായ ശേഷം അന്ന് പതിമൂന്ന് വയസുള്ള കുട്ടി സ്വന്തം വീട്ടിൽ സുരക്ഷിതയല്ലെന്നു കണ്ടെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ നിർഭയ ഹോമിലാക്കി. എന്നാൽ, 2016 ജൂൺ മാസത്തിൽ ബന്ധപ്പെട്ട പ്രവർത്തകരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ ബന്ധുവിനു തന്നെ വിട്ടു നല്കി. 2017 ആഗസ്റ്റിൽ സമാന സാഹചര്യത്തിൽ കുട്ടി വീണ്ടും നിർഭയാ ഹോമിൽ പ്രവേശിപ്പിക്കപ്പെട്ടു. എന്നാൽ, രണ്ടു വർഷത്തിന് ശേഷം മറ്റൊരു ബന്ധുവിന് കുട്ടിയെ വിട്ടു നല്കി. 2020 പതിനൊന്നാം മാസത്തിൽ മുമ്പത്തേക്കാളേറെ ഗുരുതര സാഹചര്യത്തിലാണ്  കുട്ടിയെ വീണ്ടും ഹോമിൽ പ്രവേശിപ്പിച്ചത്. നിലവിൽ നിർഭയ ഹോമിൽ തന്നെയാണ് പെൺകുട്ടി ഉള്ളത്.
Published by: Joys Joy
First published: January 18, 2021, 8:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories