മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണം; ബാങ്കേഴ്സ് സമിതി വീണ്ടും റിസര്‍വ് ബാങ്കിനെ സമീപിക്കും
മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണം; ബാങ്കേഴ്സ് സമിതി വീണ്ടും റിസര്‍വ് ബാങ്കിനെ സമീപിക്കും
ജൂലൈ 31-ന് അവസാനിക്കുന്ന മൊറട്ടോറിയം ഡിസംബര്‍ 31വരെ നീട്ടണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
റിസർവ് ബാങ്ക്
Last Updated :
Share this:
തിരുവനന്തപുരം: വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടാന്‍ റിസര്‍വ് ബാങ്കിനെ സമീപിക്കുമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി. ജൂലൈ 31-ന് അവസാനിക്കുന്ന മൊറട്ടോറിയം ഡിസംബര്‍ 31വരെ നീട്ടണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. വായ്പയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന തീരുമാനങ്ങള്‍ക്ക് ബാങ്കേഴ്സ് സമിതിയുടെ പിന്തുണയുണ്ടാകണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. ജപ്തി നോട്ടീസ് നല്കിയാല് അത് കൃഷി ഓഫീസറെ അറിയിക്കണമെന്ന് കൃഷി മന്ത്രിയും ആവശ്യപ്പെട്ടു.
2019 ജൂലൈ 31വരെ ഒരു വര്‍ഷത്തേക്കാണ് വായ്പകള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇത് റിസര്‍വ് ബാങ്ക് അംഗീകരിക്കുകയും ചെയ്തും. ഇതിനു പിന്നാലെ കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായതോടെയാണ് മൊറട്ടോറിയം ഡിസംബര്‍ 31വരെ നീട്ടിക്കൊണ്ട് സര്‍ക്കാര്‍ മാര്‍ച്ചില്‍ ഉത്തരവിറക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ബാങ്കേഴ്സ് സമിതി റിസര്‍വ് ബാങ്കിന് കത്തു നല്‍കിയെങ്കിലും ഇത് അംഗീകരിക്കാന്‍ ആര്.ബി.ഐ തയാറായില്ല. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ ബാങ്കേഴ്സി സമിതി യോഗം വിളിച്ചു ചേര്‍ത്തത്. അതേസമയം പുനഃക്രമീകരിച്ച കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31വരെ നീട്ടുന്നകാര്യം സംസ്ഥാന ബാങ്കേഴ്സ് സമിതിക്ക് തീരുമാനിക്കാമെന്നാണ് സമിതിയുടെ കത്തിനു മറുപടിയായി റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
അര്‍ഹതയുണ്ടായിട്ടും വായ്പ കിട്ടുന്നില്ലെന്ന പരാതി വ്യാപകമാണെന്ന് ചീഫ് സെക്രട്ടറി യോഗത്തെ അറിയിച്ചു. വായ്പകളില്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ആവശ്യം സമിതി അംഗീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.