നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Malappuram | കുറ്റിപ്പുറത്ത് അമ്മയെയും കുഞ്ഞിനെയും തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

  Malappuram | കുറ്റിപ്പുറത്ത് അമ്മയെയും കുഞ്ഞിനെയും തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

  തീകൊളുത്തി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. ഐങ്കലം വടക്കത്ത് വളപ്പിൽ ദസ് ദസത്തിന്റെ ഭാര്യയായാണ് മരിച്ച ആനക്കര സ്വദേശി സുഹൈല.

  Suhaila

  Suhaila

  • Share this:
  മലപ്പുറം: കുറ്റിപ്പുറം ഐങ്കലത്ത് അമ്മയെയും കുട്ടിയെയും തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. 19 വയസുകാരി സുഹൈല നസ്റിൻ എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്റ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് 3 .30 ഓടെയാണ് സംഭവം.

  സമീപവാസികൾ എത്തി അന്വേഷിച്ചപ്പോഴാണ് വീട്ടുകാർ സുഹൈലയെ വിളിക്കാൻ റൂമിൽ ചെന്നത്. എന്നാൽ റൂം അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വീടിന് സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ വിളിച്ച് വാതിൽ ചവിട്ടിത്തുറന്നത്. ഇതോടെയാണ് സുഹൈലയെയും എട്ടുമാസം മാത്രം പ്രായമുള്ള ഫാത്തിമ ഷഹ്റയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തീകൊളുത്തി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. ഐങ്കലം വടക്കത്ത് വളപ്പിൽ ദസ് ദസത്തിന്റെ ഭാര്യയായാണ് മരിച്ച ആനക്കര സ്വദേശി സുഹൈല. കുടുംബവഴക്കാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക സൂചന.

  കുറ്റിപ്പുറം എസ്.എച്ച്.ഓ ശശീന്ദ്രൻ മേലെയിലിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. ഫോറൻസിക് സംഘവും സ്ഥലത്തെത്തി. മൃതദേഹങ്ങൾ മേൽനടപടിക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി, ആശുപത്രിയിലേക്ക് മാറ്റി.

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

  മൊബൈലിൽ വൈറസ് കടത്തിവിട്ടത് ചോദ്യം ചെയ്ത വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചു; പ്രതി അറസ്റ്റിൽ

  ആലപ്പുഴ: മൊബൈൽ ഫോണിൽ വൈറസ് കടത്തിവിട്ടത് ചോദ്യം ചെയ്ത വിദ്യാർഥിയെ വീട്ടിൽ അതിക്രമിച്ച് കയറി ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ രണ്ടുപേർ പിടിയിലായി. കായംകുളം കൃഷ്ണപുരം കാപ്പിൽമേക്ക് പുലരിയിൽ സന്തോഷിന്‍റെ മകൻ പ്രണവിനെ (18) മർദ്ദിച്ച കേസിലാണ് കാപ്പിൽമേക്ക് പനയന്നാർകാവ് ദേവകി ഭവനത്തിൽ അഖിൽ (സച്ചു 24), എന്നയാളും പ്രായപൂർത്തിയാകാത്ത സഹോദരനും പിടിയിലായത്. അഖിലിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

  സംഭവത്തിലുൾപ്പെട്ട പ്ലസ് വൺ വിദ്യാർഥിയായ അഖിലിന്‍റെ സഹോദരന് എതിരെയുള്ള റിപ്പോർട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. പ്രണവിന്‍റെ മൊബൈലിലേക്ക് വൈറസ് കയറ്റിയത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് മർദ്ദനത്തിന് കാരണമായത്. കഴിഞ്ഞ ഏഴിന് വൈകിട്ടായിരുന്നു സംഭവം. ഈ സമയം പ്രണവിന്‍റെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മർദ്ദന ശേഷം കത്തി കാട്ടി വധ ഭീഷണി മുഴക്കി മടങ്ങിയതിനാൽ മർദ്ദനവിവരം മറച്ചുവെക്കുകയായിരുന്നു.

  രണ്ട് ദിവസം കഴിഞ്ഞ് പ്രതികൾ വീണ്ടും വീട്ടിലെത്തിയപ്പോഴാണ് വിവരം പറയുന്നത്. തുടർന്ന് വീട്ടിലെ സി. സി. ടി. വി പരിശോധിച്ചതോടെയാണ് മർദ്ദനദൃശ്യം പുറത്തുവന്നത്. തുടർന്ന് നൽകിയ പരാതിയിലാണ് അഖിലിനെ പിടികൂടിയത്. കായംകുളം സി ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
  Published by:Anuraj GR
  First published:
  )}