നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പൂച്ച ബൈക്കിനു കുറുകെച്ചാടി; മകന്‍ രക്ഷിക്കാന്‍ ബ്രേക്കിട്ടു; അമ്മ റോഡില്‍ തെറിച്ചു വീണു മരിച്ചു

  പൂച്ച ബൈക്കിനു കുറുകെച്ചാടി; മകന്‍ രക്ഷിക്കാന്‍ ബ്രേക്കിട്ടു; അമ്മ റോഡില്‍ തെറിച്ചു വീണു മരിച്ചു

  പൂച്ച കുറുകെ ചാടിയതോടെ ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് ബൈക്ക് തെന്നിപ്പോവുകയായിരുന്നു

  സാവിത്രി

  സാവിത്രി

  • Share this:
   പയ്യന്നൂര്‍: ബൈക്കിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കവെ മകന്റെ ബൈക്കില്‍ നിന്ന് തെറിച്ചുവീണു അമ്മ മരിച്ചു. ഞായറാഴ്ച രാവിലെ 9:30ഓടെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ റോഡിലായിരുന്നു അപകടം. രാമന്തളി കുന്നരു വടക്കേഭാഗത്തെ കെപിവി ബാലന്റെ ഭാര്യ സാവിത്രി(49)യാണ് മരിച്ചത്. ബന്ധുവിന്റെ മരണ വിവരമറിഞ്ഞ് ബൈക്കില്‍ പോകവേയായിരുന്നു അപകടം.

   പൂച്ച കുറുകെ ചാടിയതോടെ ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് ബൈക്ക് തെന്നിപ്പോവുകയായിരുന്നു. പിന്നിലിരുന്ന സാവിത്രി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

   പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്ക് പറ്റിയ സാവിത്രി ചികിത്സയ്ക്കിടെ മരിച്ചു. ബൈക്ക് ഓടിച്ച സനീഷിന് നിസാര പരിക്കേറ്റു.

   വിഷം കഴിച്ച് രണ്ടു ദിവസത്തിനു ശേഷം ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവാവ് മരിച്ചു

   വിഷം കഴിച്ചശേഷം ചികിത്സ തേടി ഒറ്റയ്ക്ക് ആശുിപത്രിയിലെത്തിയ യുവാവ്. തായണ്ണന്‍കുടി ഗോത്രവര്‍ഗ കോളനിയിലെ അനിയന്റെയും നീലാമണിയുടെയും മകന്‍ കുമറാണ്(25) ഞായറാഴ്ച മരിച്ചത്. രണ്ടു ദിവസം മുന്‍പാണ്  വിഷം കഴിച്ചതെന്ന് കുമാര്‍ പറയഞ്ഞത്. നെഞ്ചുവേദനയാണെന്ന് പറഞ്ഞ് ഞായറാഴ്ചയാണ് കുമാര്‍ ചികിത്സ തേടി മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. ഇസിജി എടുത്തുനോക്കിയെങ്കിലും പ്രശ്‌നം ഒന്നും കണ്ടില്ല.

   എന്നാല്‍ രണ്ടു ദിവസം മുന്‍പ് എലിവിഷം കഴിച്ചതായി കുമാര്‍ അധികൃതരോട് പറഞ്ഞു. വിഷം കഴിച്ച ശേഷം ആരും കാണാതെ തായണ്ണന്‍ കുടിയിലെ കൃഷിയിടത്തിലായിരുന്നെവന്നും അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഓട്ടോ പിടിച്ച് ആശുപത്രിയിലേക്ക് വരുകയായിരുനെന്നും യുവാവ് പറഞ്ഞത്.

   പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൂടെ ആരും ഇല്ലാത്തതിനാല്‍ അധികൃതര്‍ ഉടനെ മറയൂര്‍ പഞ്ചായത്തിലും എസ്ടി ഓഫീസിലും ചിന്നാര്‍ വന്യജീവി സങ്കേതത്തിലും വിവരം അറിയിച്ചു.

   പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെന്‍ട്രി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോമോന്‍ തോമസ്, പഞ്ചായത്തംഗം കെ.അലി, ബ്ലോക്ക് പഞ്ചായത്തംഗം വിജയ് കാളിദാസ്, സോഷ്യല്‍ വര്‍ക്കര്‍ ധനുഷ് പി.കെ. എന്നിവരുടെ നേതൃത്വത്തില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

   അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മറയൂര്‍ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തി. ഭാര്യ: ഭാഗ്യലക്ഷ്മി.
   Published by:Jayesh Krishnan
   First published:
   )}