സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലുകള്‍ പൊളിച്ച് നീക്കി നഗരസഭ

എംപാനല്‍ കണ്ടക്ടര്‍മാരുടെ സമരപ്പന്തല്‍ പൊളിച്ചു നീക്കിയതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തിനുമുകളില്‍ കയറി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

News18 Malayalam
Updated: February 19, 2019, 9:13 AM IST
സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലുകള്‍ പൊളിച്ച് നീക്കി നഗരസഭ
news18
  • Share this:
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ സമരപന്തലുകള്‍ നഗരസഭ അധികൃതര്‍ പൊളിച്ചുനീക്കി. ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായുള്ള ക്രമീകരണത്തിന്റെ ഭാഗമായാണ് പന്തലുകള്‍ പൊളിച്ച് നീക്കിയതെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു. കോര്‍പറേഷന്‍ അധികൃതരും പോലീസും ചേര്‍ന്നാണ് സമരക്കാരെ മാറ്റിയത്.

ഇന്നലെ രാത്രി 11.30 ന് തുടങ്ങിയ പൊളിച്ച് നീക്കല്‍ ഒരു മണിക്കൂറോളം നീണ്ടു. അതേസമയം എംപാനല്‍ കണ്ടക്ടര്‍മാരുടെ സമരപ്പന്തല്‍ പൊളിച്ചു നീക്കിയതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തിനുമുകളില്‍ കയറി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് യുവതിയെ താഴെ ഇറക്കിയത്. ആലപ്പുഴ സ്വദേശിനിയായ എംപാനല്‍ കണ്ടക്ടര്‍ ദിയയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

Also Read: ഇരട്ടക്കൊലപാതകത്തിലേക്ക് തുടക്കമിട്ടത് കോളേജ് വിദ്യാര്‍ത്ഥികളുടെ തര്‍ക്കം

 

പൊലീസ് സമരപന്തല്‍ നീക്കാനെത്തിയെങ്കിലും സഹോദരന്റെ മരണത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന ആവശ്യപ്പെട്ട് രണ്ടു വര്‍ഷത്തോളമായി സമരം ചെയ്യുന്ന പാറശ്ശാല സ്വദേശി ശ്രീജിത്ത് പന്തല്‍ പൊളിച്ചിട്ടും റോഡരികില്‍ സമരം തുടര്‍ന്നു. പല പന്തലുകളിലും ഉണ്ടായിരുന്നവര്‍ തുടക്കത്തില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. എന്നാല്‍ നഗരസഭാ അധികൃതര്‍ പന്തലുകളെല്ലാം പൊളിക്കുകയും സ്ഥലത്ത് നിന്ന് മാറ്റുകയുമായിരുന്നു.

ആറുലോഡ് വസ്തുക്കളാണ് പൊളിച്ച പന്തലുകളില്‍ നിന്നും മാറ്റിയത്. മദ്യക്കുപ്പികള്‍, മണ്ണെണ്ണ, അടുപ്പ്, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവയും മാറ്റിയ സാധനങ്ങളില്‍ ഉള്‍പ്പെടുന്നു. ചില ഷെഡ്ഡുകളില്‍ 50 ലേറെ പ്ലാസ്റ്റിക് കസേരകളുണ്ടായിരുന്നു. 12.30 ഓടെ കൂടി നിന്നവരെയെല്ലാം കന്റോണ്‍മെന്റ് സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് ഒഴിപ്പിക്കുകയായിരുന്നു.

First published: February 19, 2019, 9:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading