• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sunburn | ബൈക്ക് യാത്രയ്ക്കിടെ നഗരസഭ കൗൺസിലർക്ക് സൂര്യാതപമേറ്റു

Sunburn | ബൈക്ക് യാത്രയ്ക്കിടെ നഗരസഭ കൗൺസിലർക്ക് സൂര്യാതപമേറ്റു

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് ബൈക്കിൽ യാത്ര ചെയ്യവേ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഡി ദിനേശനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൈകാലുകളിലും ശരീരത്തിലും പൊള്ളലേറ്റ പാടുകൾ ഉണ്ട്

Dinesan_Sunburn

Dinesan_Sunburn

  • Share this:
    കൊല്ലം: ബൈക്കിൽ വരുന്നതിനിടെ നഗരസഭ കൗൺസിലർക്ക് സൂര്യാതപമേറ്റു (Sun Burn). കൊല്ലം(Kollam) പുനലൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം. പുനലൂർ നഗരസഭ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി ദിനേശനാണ് സൂര്യാതപം ഏറ്റത്. നഗരസഭാ പ്രവർത്തനങ്ങളുമായി ബൈക്കിൽ യാത്ര ചെയ്യവേയാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് ബൈക്കിൽ യാത്ര ചെയ്യവേ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഡി ദിനേശനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൈകാലുകളിലും ശരീരത്തിലും പൊള്ളലേറ്റ പാടുകൾ ഉണ്ട്

    ഡി ദിനേശന് സൂര്യതാപമേറ്റതാണെന്ന് പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷാഹിർഷ സ്ഥിരീകരിച്ചു. പുനലൂരിൽ അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത് കഴിഞ്ഞദിവസം 38.4 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. വരുംദിവസങ്ങളിൽ വീണ്ടും ചൂട് വർദ്ധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന സൂചന

    ആറു ജില്ലകളിൽ കനത്ത ചൂട് മുന്നറിയിപ്പ്; എങ്ങനെ പ്രതിരോധിക്കാം

    സംസ്ഥാനത്ത് ആറു ജില്ലകളില്‍ ചൂടു കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് (heat warning). താപനില മൂന്നു ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇന്നും നാളെയും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

    സാധാരണയിൽ നിന്ന് 2-3°C വരെ  ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. സാധാരണ (ശരാശരി) അനുഭവപ്പെടേണ്ട ചൂട്- കൊല്ലം (36.5 °c), ആലപ്പുഴ (33.5 °c), കോട്ടയം (34.4 °c), തൃശൂർ (35.5 °c), കോഴിക്കോട് (33.3°c), കണ്ണൂർ (34.3°c)എന്നിങ്ങനെയാണ്. ഉഷ്‌ണതരംഗ, സൂര്യാതപ ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുമ്പോൾ പൊതുജനങ്ങൾ പാലിക്കേണ്ട പൊതുജാഗ്രത നിർദേശങ്ങൾ സംബന്ധിച്ചും കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കയാണെന്ന് നോക്കാം.

    കാലാവസ്ഥ വകുപ്പിൻറെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക. പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ച കഴിഞ്ഞ മൂന്നു വരെയുള്ള സമയമെങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

    പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.  മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

    അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അങ്കണവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.

    വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ലേബർ കമ്മീഷണർ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ഉത്തരവിടുന്നതാണ്. അതിനനുസരിച്ച് തൊഴിൽ ദാതാക്കളും തൊഴിലാളികളും സഹകരിക്കേണ്ടതാണ്. ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ  ഭക്ഷണ വിതരണം  നടത്തുന്നവർ ഉച്ച സമയത്തു (11 -3) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യുക

    മാധ്യമപ്രവർത്തകരും പോലീസ്  ഉദ്യോഗസ്ഥരും ഈ സമയത്ത് (11-3) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസുകാർക്ക് കുടിവെള്ളം ലഭ്യമാക്കുക. യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക. കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുക.
    Published by:Anuraj GR
    First published: