മലപ്പുറം: കവളപ്പാറ ദുരന്തബാധിതർക്ക് വീട് നിർമിക്കാൻ
മുസ്ലിം ലീഗ് ഭൂമി കൈമാറി. അമ്പത് കുടുംബങ്ങള്‍ക്ക് ആണ് ലീഗ് സ്ഥലം ഏറ്റെടുത്ത് നല്‍കിയത്.
മൂന്ന് ഏക്കര്‍ ഭൂമിയാണ് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ആവശ്യത്തിനായി ഏറ്റെടുത്തത്. ഇതില്‍ 30 സെന്റ് ആക്കപ്പറമ്പന്‍ സാദിഖലിയും 40 സെന്റ് കപ്പച്ചാലി ഷാജിയും മുസ്ലിം ലീഗിനെ ഏൽപ്പിച്ചു. ബാക്കിയുള്ളത് ജില്ലകമ്മിറ്റി പണം നല്‍കി വാങ്ങി.
You may also like:രാഹുൽ ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന സരിതയുടെ ഹർജി തള്ളി; ലക്ഷം പിഴ ചുമത്തി സുപ്രീംകോടതി [NEWS]വെറും നാലു മാസം കൊണ്ട് 250 കോടി; പതഞ്ജലി വിറ്റത് 25 ലക്ഷം കൊറോണിൽ കിറ്റ് [NEWS] France Killings: ഫ്രാൻസിലെ കൊലപാതകത്തിന് പിന്തുണ; ഉർദു കവി മുനവർ റാണയ്ക്ക് എതിരെ FIR [NEWS]പ്രസിഡന്റ് സയ്യിദ് സാദിഖലി തങ്ങളുടെ നിർദ്ദേശപ്രകാരം നറുക്കെടുത്ത് ഉപഭോക്താക്കൾക്ക് സ്ഥലം നിര്‍ണയിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പോത്തുകല്ല് ഞെട്ടിക്കുളത്ത് നടന്ന നറുക്കെടുപ്പില്‍ കവളപ്പാറ, പാതാറ്, അമ്പുട്ടാന്‍പെട്ടി, പോത്തുകല്ല് മേഖലയില്‍ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും സാദിഖലി തങ്ങൾ നറുക്കെടുത്ത് സ്ഥലം നിര്‍ണയിച്ചു നല്‍കി.
ഒരു കുടുംബത്തിന് അഞ്ച് സെന്റ് ഭൂമിയാണ് നൽകിയത്. ചടങ്ങില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഇസ്മാഈല്‍ പി മൂത്തേടം അദ്ധ്യക്ഷനായിരുന്നു. ടി വി ഇബ്രാഹിം എം എൽ എ, ജില്ലാ സെക്രട്ടറി പി കെ സി അബ്ദുറഹിമാന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അന്‍വര്‍ മുള്ളമ്പാറ, അഡ്വ. എന് എ കരീം, കബീര്‍ മുതുപറമ്പ്, കെ എം ഇസ്മാഈല്‍, കെ ടി കുഞ്ഞാന്‍, സി എച്ച് ഇഖ്ബാല്‍, കൊമ്പന്‍ ഷംസുദ്ദീന്‍, ഇ പോക്കര്‍, ആലായി അലവിക്കുട്ടി, ഉബൈദ് കാച്ചീരി, സുലൈമാന്‍ ഹാജി, ആക്കപ്പറമ്പന്‍ സാദിഖലി, സി എച്ച് കരീം എന്നിവർ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.